തെരഞ്ഞെടുപ്പ് കമ്മീഷന്‍
ആറാം ഘട്ടത്തിൽ 8 സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണപ്രദേശങ്ങളിലെ 58 ലോക്സഭമണ്ഡലങ്ങളിലും വോട്ടെടുപ്പു സമാധാനപരം
ആറാം ഘട്ടത്തിൽ രാത്രി 7.45 വരെ 59.06% പോളിങ്
അനന്ത്‌നാഗ്-രാജൗരിയിൽ രാത്രി 7.45 വരെ രേഖപ്പെടുത്തിയത് 52.28% പോളിങ്; പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും മികച്ച നിരക്ക്
2024-ലെ പൊതുതെരഞ്ഞെടുപ്പിൽ 28 സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണപ്രദേശങ്ങളിലെ 486 ലോക്സഭാമണ്ഡലങ്ങളിലും ഒഡിഷയിലെ 105 നിയമസഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പു പൂർത്തിയായി
Posted On:
25 MAY 2024 8:13PM by PIB Thiruvananthpuram
2024ലെ പൊതുതിരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ടത്തിൽ 58 ലോക്സഭാമണ്ഡലങ്ങളിലായി രാത്രി 7.45 വരെ ഏകദേശം 59.06% പോളിങ് രേഖപ്പെടുത്തി. രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ ചൂടുള്ള കാലാവസ്ഥ ആയിരുന്നിട്ടും, വോട്ടർമാർ രാജ്യത്തുടനീളം വോട്ടുചെയ്യാൻ ക്ഷമയോടെയും ഉത്സാഹത്തോടെയുമാണ് എത്തിയത്. വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തും വോട്ടർമാരുടെ നീണ്ടനിരയാണ് ചില പോളിങ് സ്റ്റേഷനുകളിൽ ദൃശ്യമായത്.

ജമ്മു കാശ്മീരിലെ അനന്ത്നാഗ്-രാജൗരി മണ്ഡലത്തിലെ പോളിങ് തികച്ചും സമാധാനപരമായിരുന്നു. രാത്രി 7.45 വരെ 52.28% പോളിങ് രേഖപ്പെടുത്തി. ഇത് പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും ഉയർന്ന പോളിങ് നിരക്കാണ്. ഇതോടെ കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരിലെ പാർലമെൻ്റ് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായി. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ, താഴ്‌വരയിലെ മൂന്ന് മണ്ഡലങ്ങളായ ശ്രീനഗർ (38.49%), ബാരാമുള്ള (59.1%), അനന്ത്‌നാഗ്-രാജൗരി (ഇന്ന് രാത്രി 7.45 വരെ 52.28%) എന്നിവിടങ്ങളിൽ നിരവധി പതിറ്റാണ്ടുകളിലെ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി.
ബിഹാർ, ജമ്മു കശ്മീർ, ഹരിയാന, ഝാർഖണ്ഡ്, ഡൽഹി, എൻസിടി, ഒഡിഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയാണ് ഈ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ. ആകെ 889 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്.
എല്ലാ നിയോജക മണ്ഡലങ്ങളിലും വോട്ടെടുപ്പ് സുഗമമായും സമാധാനപരമായും നടന്നു. സിഇസി ശ്രീ രാജീവ് കുമാറും ഇസിമാരായ ശ്രീ ജ്ഞാനേഷ് കുമാർ, ശ്രീ സുഖ്ബീർ സിംഗ് സന്ധു എന്നിവരും കുടുംബത്തോടൊപ്പം അവരുടെ പോളിംഗ് സ്റ്റേഷനുകളിൽ വോട്ട് ചെയ്തു. വോട്ടെടുപ്പ് പ്രക്രിയയുടെ എല്ലാ വശങ്ങളും അവർ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. വോട്ടർമാർക്ക് ഭയമോ ഭീഷണിയോ കൂടാതെ വോട്ട് ചെയ്യാൻ അനുകൂലമായ അന്തരീക്ഷം സൃഷ്‌ടിക്കുന്നതിന് കർശന സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിരുന്നു.

രാത്രി 7:45 PM വരെയുള്ള 59.06% എന്ന ഏകദേശ വോട്ടിങ് ശതമാനം ECI-യുടെ വോട്ടർ ടേൺ ഔട്ട് ആപ്പിൽ സംസ്ഥാനം/പാർലമെന്റ് മണ്ഡലം/നിയമസഭാമണ്ഡലം തിരിച്ച് അപ്ഡേറ്റ് ചെയ്യുന്നത് തുടരും. ഇത് സംസ്ഥാനം/പാർലമെന്റ് മണ്ഡലം/നിയമസഭാമണ്ഡലം തിരിച്ചുള്ള കണക്കുകൾ കൂടാതെ മൊത്തത്തിലുള്ള ഘട്ടം തിരിച്ചുള്ള കണക്കുകളും നൽകും. കമ്മീഷൻ, പങ്കാളികളുടെ സൗകര്യാർത്ഥം, ഏകദേശം 11.45 ഓടെ വോട്ടർമാരുടെ പോളിംഗ് കണക്കുകൾ സഹിതം മറ്റൊരു വാർത്താക്കുറിപ്പു പുറപ്പെടുവിക്കും. വോട്ടർമാരുടെ ആപ്ലിക്കേഷനിൽ തത്സമയ അപ്‌ഡേറ്റുകൾ നേരിട്ട് പരിശോധിക്കാനാകും.
ഘട്ടം - 6 (രാത്രി 7.45) സംസ്ഥാനങ്ങൾ തിരിച്ചുള്ള ഏകദേശ വോട്ടർമാരുടെ എണ്ണം
ക്രമനമ്പർ
|
സംസ്ഥാനം/കേന്ദ്രഭരണപ്രദേശം
|
ലോക്സഭാമണ്ഡലങ്ങളുടെ എണ്ണം
|
ഏകദേശ വോട്ടിങ് ശതമാനം
|
1
|
ബിഹാർ
|
08
|
53.30
|
2
|
ഹരിയാന
|
10
|
58.37
|
3
|
ജമ്മു കശ്മീർ
|
01
|
52.28
|
4
|
ഝാർഖണ്ഡ്
|
04
|
62.74
|
5
|
ഡൽഹി എൻ.സി.ടി
|
07
|
54.48
|
6
|
ഒഡിഷ
|
06
|
60.07
|
7
|
ഉത്തർപ്രദേശ്
|
14
|
54.03
|
8
|
പശ്ചിമ ബംഗാൾ
|
08
|
78.19
|
8 സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണപ്രദേശങ്ങളിലായി
|
58
|
59.06
|
നിശ്ചയിച്ച നടപടിക്രമമനുസരിച്ച്, പോളിംഗ് ദിവസത്തിന് ശേഷം ഒരു ദിവസം സ്ഥാനാർത്ഥികളുടെയോ അവരുടെ അംഗീകൃത പോളിംഗ് ഏജൻ്റുമാരുടെയോ സാന്നിധ്യത്തിൽ തിരഞ്ഞെടുപ്പ് പേപ്പറുകളുടെ സൂക്ഷ്മപരിശോധന നടക്കുന്നു. എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ റീപോളിംഗ് നടത്താനും തീരുമാനിക്കും. ചില പോളിംഗ് ഉദ്യോഗസ്ഥർ ഭൂമിശാസ്ത്രപരമായ / ലോജിസ്റ്റിക് സാഹചര്യങ്ങളെ ആശ്രയിച്ച് വോട്ടെടുപ്പ് ദിവസത്തിന് ശേഷം മടങ്ങുന്നു. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം, റീ പോളിംഗിന്റെ എണ്ണം/ ഷെഡ്യൂൾ അനുസരിച്ച്, 30.05.2024-നകം പുതുക്കിയ പോളിംഗ് കണക്കുകൾ കമ്മീഷൻ പ്രസിദ്ധീകരിക്കും.


ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ഒഡിഷയിൽ 42 നിയമസഭാ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടന്നു. വോട്ടവകാശം വിനിയോഗിച്ചതിൻ്റെ വർണ്ണാഭമായ ആഹ്ലാദത്തിൻ്റെ ദൃശ്യങ്ങൾ സംസ്ഥാനത്തുടനീളം പുറത്തുവന്നു. രാത്രി 7.45 വരെ 60.07% പോളിങ് രേഖപ്പെടുത്തി. PVTG വോട്ടർമാരെ ഉൾപ്പെടുത്തുന്നതിനും പ്രചോദിപ്പിക്കുന്നതിനുമുള്ള കമ്മീഷൻ്റെ കൂട്ടായ ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തി. അവർ തീരദേശ സംസ്ഥാനത്തെ പോളിംഗ് സ്റ്റേഷനുകളിൽ വോട്ട് ചെയ്ത ശേഷം മഷി പുരട്ടിയ വിരലുകൾ ഉയർത്തിക്കാട്ടി ചിത്രങ്ങളെടുത്തു.

2024 ലെ പൊതുതെരഞ്ഞെടുപ്പിലെ ആറാം ഘട്ടത്തിൻ്റെ സമാപനത്തോടെ, 28 സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണപ്രദേശങ്ങളിലെ 486 ലോക്സഭാമണ്ഡലങ്ങളിലും വോട്ടെടുപ്പു പൂർത്തിയായി. അരുണാചൽ പ്രദേശ്, സിക്കിം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാന നിയമസഭകളിലേക്കും ഒഡിഷ സംസ്ഥാന അസംബ്ലിയിലെ 105 സീറ്റുകളിലേക്കുമുള്ള പൊതു തിരഞ്ഞെടുപ്പും പൂർത്തിയായി. മികച്ച നിലവാരമുള്ള വോട്ടെടുപ്പ് ദിനചിത്രങ്ങൾ ഈ ലിങ്കിൽ കാണാം: https://www.eci.gov.in/ge-2024-photogallery
അടുത്തതും അവസാനത്തേതുമായ ഘട്ടത്തിലെ (ഘട്ടം 7) വോട്ടെടുപ്പ് 2024 ജൂൺ ഒന്നിന് നടക്കും. 8 സംസ്ഥാനങ്ങളിലെ/ കേന്ദ്ര ഭരണ പ്രദേശങ്ങളിലെ 57 ലോക്സഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.
SK
(Release ID: 2021662)
Visitor Counter : 203