വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
കാൻ ചലച്ചിത്ര മേളയിൽ ശ്രദ്ധയാകർഷിച്ച് ഭാരത് പർവ് ആഘോഷം
ന്യൂഡൽഹി : 17 മെയ് 2024
എഴുപത്തിയേഴാമത് കാൻ ചലച്ചിത്ര മേളക്ക് ഫ്രഞ്ച് റിവിയേരയിൽ രണ്ട് ദിവസം മുൻപ് പ്രൗഢഗംഭീരമായ തുടക്കമായി. ഇതിന്റെ ഭാഗമായി കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു, ആദ്യ 'ഭാരത് പര്‍വ് ' പരിപാടിക്ക് ആതിഥേയത്വം വഹിച്ചു. കാൻ ചലച്ചിത്ര മേളയുടെ ഭാഗമായി ഇന്ത്യൻ സിനിമയ്‌ക്കൊപ്പം ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരവും പാചകരീതികളും കരകൗശലവസ്തുക്കളും ആഘോഷിക്കുന്നതിനുള്ള ഒരു സായാഹ്നം ആയാണ് 'ഭാരത് പര്‍വ് ' സംഘടിപ്പിച്ചത് .
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള എന്‍എഫ്ഡിസിയാണ് എഫ്‌ഐസിസിഐയുടെ പങ്കാളിത്തത്തോടെ പരിപാടി സംഘടിപ്പിച്ചത്.
2024 നവംബര്‍ 20-28 വരെ ഗോവയില്‍ നടക്കുന്ന 55-മത് ഇന്ത്യാ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (ഐഎഫ്എഫ്‌ഐ) യുടെ ഔദ്യോഗിക പോസ്റ്ററിന്റെയും , കൂടാതെ ഐഎഫ്എഫ്‌ഐയ്‌ക്കൊപ്പം സംഘടിപ്പിക്കുന്ന ഒന്നാം ലോക ഓഡീയോ വിഷ്വല്‍ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് ഉച്ചകോടി (WAVES) യുടെ ഉദ്ഘാടന പതിപ്പിൻ്റെ ' സേവ് ദ ഡേറ്റ് ' പോസ്റ്ററിന്റെ പ്രകാശനത്തിനും ഭാരത് പര്‍വ്വ് സാക്ഷ്യം വഹിച്ചു . മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു പ്രകാശനം നിർവഹിച്ചു . ചലച്ചിത്ര പ്രവർത്തകരായ അശോക് അമൃത്‌രാജ്, റിച്ചി മെഹ്ത, ഗായകൻ ഷാൻ, നടൻ രാജ്‌പാൽ യാദവ്, പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ ബോബി ബേദി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഭാരത് പർവിനായുള്ള മെനു തയ്യാറാക്കുന്നതിനായി ഷെഫ് വരുൺ ടോട്ട്‌ലാനിയെ പ്രത്യേകം എത്തിച്ചിരുന്നു. ഗായിക സുനന്ദ ശർമ്മ, വളർന്നുവരുന്ന ഗായകരായ പ്രഗതി, അർജുൻ, ഗായകൻ ഷാനിന്റെ മകൻ മാഹി എന്നിവർ സംഗീത പരിപാടികൾ അവതരിപ്പിച്ചു. നടി ശോഭിത ധൂലിപാല, അസമീസ് നടി ആമി ബറുവ, ചലച്ചിത്ര നിരൂപക അനുപമ ചോപ്ര തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു .
(Release ID: 2020901)
Visitor Counter : 65
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Hindi_MP
,
Bengali
,
Punjabi
,
Gujarati
,
Odia
,
Odia
,
Tamil
,
Telugu
,
Kannada