രാജ്യരക്ഷാ മന്ത്രാലയം

കപ്പലുകളുടെ നിർമ്മാണത്തിനായി തദ്ദേശീയ മറൈൻ-ഗ്രേഡ് അലുമിനിയം നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി സ്വകാര്യ മേഖലയുമായി ഐസിജി ധാരണാപത്രം ഒപ്പുവച്ചു

Posted On: 09 MAY 2024 12:17PM by PIB Thiruvananthpuram

ന്യൂ ഡൽഹി: 10 മെയ് 2024

ഇന്ത്യൻ കോസ്റ്റ് ഗാർഡും (ഐസിജി) ഹിൻഡാൽകോ ഇൻഡസ്ട്രീസും 2024 മെയ് 9-ന്, കപ്പലുകൾ നിർമ്മിക്കുന്നതിന് ഇന്ത്യൻ പൊതു-സ്വകാര്യ കപ്പൽശാലകൾക്കായി തദ്ദേശീയ മറൈൻ-ഗ്രേഡ് അലുമിനിയം നിർമ്മിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി ന്യൂ ഡൽഹിയിൽ ഒരു ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. ത്രൈമാസ വിലനിർണ്ണയം, വിതരണത്തിൽ മുൻഗണന, വിറ്റുവരവ് കിഴിവ് തുടങ്ങിയ ആനുകൂല്യങ്ങളും ധാരണാപത്രം നൽകും.

ആഴം കുറഞ്ഞ ജലാശയങ്ങളിൽ പ്രവർത്തിക്കാൻ ശേഷിയുള്ള അലുമിനിയം ഹൾ ഉള്ള 67 കപ്പലുകളാണ് ഐസിജി ഇപ്പോൾ പ്രവർത്തിപ്പിക്കുന്നത്. തീരദേശ സുരക്ഷ വർധിപ്പിക്കുന്നതിന്, തദ്ദേശീയമായി നിർമ്മിച്ച മറൈൻ-ഗ്രേഡ് അലുമിനിയം ഉപയോഗിക്കുന്ന ഇത്തരം കൂടുതൽ കപ്പലുകൾ ഉൾപ്പെടുത്താൻ പദ്ധതിയിട്ടിട്ടുണ്ട്.

 

ഐസിജിയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (മെറ്റീരിയൽ & മെയിൻ്റനൻസ്), ഐസിജി ഐജി എച്ച്‌ കെ ശർമ, ഡൗൺസ്ട്രീം അലുമിനിയം ബിസിനസ് സിഇഒ ഹിൻഡാൽകോ, ശ്രീ നിലേഷ് കൗൾ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.


(Release ID: 2020213) Visitor Counter : 41