തെരഞ്ഞെടുപ്പ് കമ്മീഷന്‍
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ഷണം സ്വീകരിച്ചു കൊണ്ട് 23 രാജ്യങ്ങളിലുള്ള തിരഞ്ഞെടുപ്പ് നിർവഹണ സംവിധാനത്തിലെ 75 അന്തർദേശീയ പ്രതിനിധികൾ , ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത് വീക്ഷിക്കാൻ എത്തുന്നു
प्रविष्टि तिथि:
04 MAY 2024 1:44PM by PIB Thiruvananthpuram
ന്യൂ ഡൽഹി: മെയ് 4, 2024
തിരഞ്ഞെടുപ്പ് പ്രക്രിയയിലെ വിശ്വാസ്യതയുടെയും സുതാര്യതയുടെയും കേന്ദ്രമെന്ന നിലയിൽ, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പൊതു തിരഞ്ഞെടുപ്പ് ഏറ്റവും മികച്ച നിലവാരത്തിൽ നടത്താനുള്ള പ്രതിബദ്ധതപുലർത്തുന്നു . ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയുടെ മികവ് നേരിട്ട് സാക്ഷ്യപ്പെടുത്തുന്നതിന് ആഗോളതലത്തിൽ വിവിധ രാജ്യങ്ങളിലുള്ള തിരഞ്ഞെടുപ്പ് നിർവഹണ സംവിധാനത്തിലെ (ഇഎംബി) ഉദ്യോഗസ്ഥർക്ക് ഒരു സുവർണ്ണ അവസരം കമ്മീഷൻ വാഗ്ദാനം ചെയ്യുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ , തിരഞ്ഞെടുപ്പ് സന്ദർശക പരിപാടി (ഐഇവിപി) സംഘടിപ്പിച്ചുകൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അന്താരാഷ്ട്ര സഹകരണം വളർത്തുന്നത് തുടരുകയാണ്.
പങ്കാളിത്തത്തിൻ്റെ വ്യാപ്തി കണക്കിലെടുത്താൽ ഇത്തരത്തിലുള്ള പരിപാടി ഇത് ആദ്യത്തെതാണ്. ഭൂട്ടാൻ, മംഗോളിയ, ഓസ്‌ട്രേലിയ, മഡഗാസ്‌കർ, ഫിജി, കിർഗിസ് റിപ്പബ്ലിക്, റഷ്യ, മോൾഡോവ, ടുണീഷ്യ, സീഷെൽസ്, കംബോഡിയ, നേപ്പാൾ, ഫിലിപ്പീൻസ്, ശ്രീലങ്ക, സിംബാബ്‌വെ, ബംഗ്ലാദേശ്, കസാക്കിസ്ഥാൻ, ജോർജിയ,ചിലി, ഉസ്ബെക്കിസ്ഥാൻ, മാലിദ്വീപ്, പാപുവ ന്യൂ ഗിനിയ, നമീബിയ തുടങ്ങിയ 23 രാജ്യങ്ങളിലുള്ള തിരഞ്ഞെടുപ്പ് നിർവഹണ സംവിധാനം /സംഘടനയിലെ 75 അന്തർദേശീയ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും. ഇൻ്റർനാഷണൽ ഫൗണ്ടേഷൻ ഫോർ ഇലക്ടറല്‍ സിസ്റ്റംസ് (IFES) എന്ന സംഘടനയിലെ അംഗങ്ങളും , ഭൂട്ടാനിലെയും ഇസ്രായേലിലെയും മാധ്യമ പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിൻ്റെ സൂക്ഷ്മതകളും ഇവിടെ ഉപയോഗിക്കുന്ന മികച്ച സമ്പ്രദായങ്ങളും വിദേശ തിരഞ്ഞെടുപ്പ് നിർവഹണ സംവിധാനത്തിലെ (ഇഎംബി) അംഗങ്ങൾക്ക് പരിചയപ്പെടുത്താൻ മെയ് 4 ന് ആരംഭിക്കുന്ന പരിപാടിയിലൂടെ ശ്രമിക്കുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ രാജീവ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ശ്രീ ഗ്യാനേഷ് കുമാർ, ഡോ. സുഖ്ബീർ സിംഗ് സന്ധു എന്നിവർ 2024 മെയ് 5 ന് പ്രതിനിധികളെ അഭിസംബോധന ചെയ്യും. അതിനുശേഷം, പ്രതിനിധികൾ ചെറിയ ഗ്രൂപ്പുകളായി പിരിഞ്ഞു മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങൾ സന്ദർശിക്കും.ഇവിടങ്ങളിലെ വിവിധ മണ്ഡലങ്ങളിലെ വോട്ടെടുപ്പും അനുബന്ധ തയ്യാറെടുപ്പുകളും നിരീക്ഷിക്കും .പരിപാടി 2024 മെയ് 9 ന് പൂർത്തിയാകും.
(रिलीज़ आईडी: 2019639)
आगंतुक पटल : 316
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Hindi_MP
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada