തെരഞ്ഞെടുപ്പ് കമ്മീഷന്‍

പൊതുതെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വോട്ടെടുപ്പു സമാധാനപരം


വൈകിട്ട് 7 വരെ രേഖപ്പെടുത്തിയത് 60.96% പോളിങ്

ഒരുലക്ഷത്തിലധികം പോളിങ് സ്റ്റേഷനുകളിൽ വെബ്കാസ്റ്റിങ്

14 സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണപ്രദേശങ്ങളിൽ വോട്ടെടുപ്പു പൂർത്തിയായി

ഇതാദ്യമായി വോട്ടെടുപ്പിനു സാക്ഷ്യം വഹിച്ച് ബസ്തർ ഡിവിഷനിലെ 102 ഗ്രാമങ്ങൾ

Posted On: 26 APR 2024 9:37PM by PIB Thiruvananthpuram

2024-ലെ പൊതുതെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 88 പാർലമെന്റ് മണ്ഡലങ്ങളിൽ ഇന്ന് രാവിലെ 7ന് ആരംഭിച്ച വോട്ടെടുപ്പിൽ വൈകിട്ട് 7 വരെ ഏകദേശം 60.96% പോളിങ് രേഖപ്പെടുത്തി. ചൂടിനെ അവഗണിച്ച് 13 സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നുള്ള വോട്ടർമാർ പോളിങ് സ്റ്റേഷനിലെത്തി ആവേശത്തോടെ വോട്ട് രേഖപ്പെടുത്തി. നവദമ്പതികൾ മുതൽ മുതിർന്ന പൗരന്മാർ വരെയും, ഗോത്രവർഗക്കാർ മുതൽ ഐടി പ്രൊഫഷണലുകൾ വരെയും, ഭിന്നശേഷിക്കാരും സ്ത്രീകളും യുവാക്കളും ഉൾപ്പെടെയുള്ളവരും വരിയായിനിന്നു വോട്ട് രേഖപ്പെടുത്തി. 2024 ലെ പൊതു തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം സമാപിച്ചതോടെ, 14 സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണ പ്രദേശങ്ങളിൽ വോട്ടെടുപ്പ് പൂർത്തിയായി.

എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വോട്ടെടുപ്പു സുഗമവും സമാധാനപരവുമായിരുന്നു. സിഇസി ശ്രീ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ ഇസിമാരായ ശ്രീ ജ്ഞാനേഷ് കുമാർ, ശ്രീ സുഖ്ബീർ സിങ് സന്ധു എന്നിവർ ഉൾപ്പെടുന്ന കമ്മീഷൻ രാവിലെ മുതൽ പോളിങ് പ്രക്രിയ നിരന്തരം നിരീക്ഷിച്ചു. ക്രമസമാധാനപാലനത്തിനായി കർശന സുരക്ഷാസംവിധാനങ്ങൾ നടപ്പാക്കി, വോട്ടർമാർക്ക് ഭയമോ ഭീഷണിയോ കൂടാതെ വോട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കി. ഒരു ലക്ഷത്തിലധികം പോളിങ് സ്റ്റേഷനുകളിൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തി.

ബിഹാറിലെ കടിഹാറിൽ കുതിരപ്പുറത്തു പട്രോളിങ് നടത്തുന്ന സുരക്ഷാ ഉദ്യോഗസ്ഥർ

 

ചൂടുള്ള കാലാവസ്ഥയിൽ വോട്ടർമാർക്ക് സൗകര്യമൊരുക്കുന്നതിനായി ബിഹാറിലെ ബാങ്ക, മധേപുര, ഖഗരിയ, മുംഗേർ മണ്ഡലങ്ങളിലെ പല പോളിങ് സ്റ്റേഷനുകളിലും വോട്ടെടുപ്പു സമയം വൈകിട്ട് ആറുവരെ നീട്ടി. വോട്ടർമാരുടെ സൗകര്യാർഥം ഷാമിയാന, കുടിവെള്ളം, മെഡിക്കൽ കിറ്റുകൾ, ഫാനുകൾ എന്നിവ ഉൾപ്പെടെ, ചൂടിനെ പ്രതിരോധിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

പോളിങ് ഉദ്യോഗസ്ഥരും വോട്ടർമാരും അവരുടെ പരമ്പരാഗത വേഷത്തിൽ “ചുനാവ് കാ പർവ്” (തെരഞ്ഞെടുപ്പുത്സവം) ആഘോഷിക്കാൻ എത്തി. ചൂടു വകവയ്ക്കാതെ തങ്ങളുടെ പരമ്പരാഗത വസ്ത്രം ധരിച്ചാണു രാജസ്ഥാനിലെ സീക്കറിൽ വനിതാവോട്ടർമാർ എത്തിയത്. കർണാടകത്തിലെ വരുണ മണ്ഡലത്തിൽ പരമ്പരാഗത വസ്ത്രം ധരിച്ചാണ് പോളിങ് ഉദ്യോഗസ്ഥർ വോട്ടർമാരെ സ്വീകരിച്ചത്.

 

 

രണ്ടാം ഘട്ടത്തിൽ, ഛത്തീസ്ഗഢിലെ ബസ്തർ, കാങ്കെർ ലോക്‌സഭാമണ്ഡലങ്ങളിലെ 46 ഗ്രാമങ്ങളിലെയും വോട്ടർമാർ ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇതാദ്യമായി സ്വന്തം ഗ്രാമത്തിൽ സ്ഥാപിച്ച പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. അതിലൂടെ, ഒന്നാംഘട്ടം ഉൾപ്പെടെ, ഗ്രാമീണരുടെ സൗകര്യാർഥം ഈ മണ്ഡലങ്ങളിൽ ഇതാദ്യമായി ആകെ 102 പുതിയ പോളിങ് സ്റ്റേഷനുകൾ സജ്ജമാക്കി.

ബസ്തറിലും കാങ്കെറിലും പുതുതായി സ്ഥാപിച്ച പോളിങ് സ്റ്റേഷനുകൾ

 

പ്രത്യേക കരുതൽ ആവശ്യമായ​ഗോത്ര വിഭാഗങ്ങൾ (പിവിടിജി), പ്രായമായവർ, യുവാക്കൾ, ആദ്യമായി വോട്ട് ചെയ്യുന്നവർ, സ്ത്രീകൾ, ട്രാൻസ്‌ജെൻഡർമാർ എന്നിവർക്കു വോട്ടെടുപ്പു സുഗമമാക്കുന്നതിന് കമ്മീഷൻ പ്രത്യേക ശ്രമങ്ങൾ നടത്തിയിരുന്നു.

 

മഹാസമുന്ദ് പാർലമെന്റ് മണ്ഡലത്തിലെ കുൽഹാഡി ഘാട്ട് ഗ്രാമത്തിൽ നിന്നുള്ള കമർ പിവിടിജി വോട്ടർമാർ

 

ഖജുരാഹോ ലോക്‌സഭാ മണ്ഡലത്തിൽ മോട്ടോർ ട്രൈസൈക്കിളിലെത്തി വോട്ട് ചെയ്യുന്ന ഭിന്നശേഷിക്കാരനായി വോട്ടർ വിജയ് സാഹു

 

ക്രിക്കറ്റ് താരങ്ങളായ അനിൽ കുംബ്ലെ, രാഹുൽ ദ്രാവിഡ്, ജവഗൽ ശ്രീനാഥ് എന്നിവർ ബംഗളൂരുവിലെ വിവിധ പോളിങ് സ്റ്റേഷനുകളിൽ വോട്ട് ചെയ്തു. മഷി പുരട്ടിയ വിരലുകൾ ‌ഉയർത്തിക്കാട്ടിയ ചിത്രം പങ്കുവച്ച് അവർ തെരഞ്ഞെടുപ്പു പ്രക്രിയയിലെ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം യുവാക്കളിലേക്ക് എത്തിച്ചു.

 

 

ത്രിപുരയിലെ ധലായ് നിയമസഭാമണ്ഡലത്തിലെ വിദൂരമേഖലയായ റൈമ താഴ്‌വരയിൽ നിന്നുള്ള വോട്ടർമാർ വോട്ട് ചെയ്യാൻ ബോട്ടുകളിലാണ് പോളിങ് സ്റ്റേഷനുകളിൽ എത്തിയത്.

 

 

 

94 കാരനായ മുതിർന്ന പൗരനും വിരമിച്ച എയർ മാർഷലുമായ ശ്രീ പി വി അയ്യർ ബംഗളൂരുവിൽ വോട്ടെടുപ്പ് ആരംഭിച്ച് ആദ്യ മണിക്കൂറിൽ തന്നെ വോട്ട് ചെയ്തു. ജനാധിപത്യത്തോടുള്ള സ്തുത്യർഹമായ അഭിനിവേശം പ്രകടിപ്പിച്ച അദ്ദേഹം, യുവ വോട്ടർമാരോട് വോട്ടുചെയ്യാൻ മുന്നോട്ടുവരണമെന്ന് അഭ്യർഥിച്ചു.

 

 

തെന്ദൂഖേഡ നിയമസഭാമണ്ഡലത്തിനു കീഴിലുള്ള ഛീതാപാർ ഗ്രാമത്തിലെ കർഷകനായ ധനിറാം നോറിയ  ആദ്യം വോട്ട് ചെയ്‌തശേഷമാണ് തന്റെ കാർഷികവൃത്തികൾക്കായി പോയത്.

 

 

രാജസ്ഥാനിലെ ഡൂംഗർപുർ ചിഖ്ലി ബദ്‌ഗാമയിലെ പോളിങ് സ്റ്റേഷലെത്താൻ കഡാന കായൽ കടന്നെത്തുന്നതിനു വോട്ടർമാരെ സഹായിക്കുന്നു.

--SK--

 

 

 



(Release ID: 2018989) Visitor Counter : 51