തെരഞ്ഞെടുപ്പ് കമ്മീഷന്‍
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി മത്സരിക്കുന്നത് 1351 സ്ഥാനാർഥികൾ
മൂന്നാം ഘട്ടത്തിൽ 12 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 95 ലോക്‌സഭാ മണ്ഡലങ്ങളിലായി സമർപ്പിച്ചത് 2963 നാമനിർദേശപ്പത്രികകൾ
प्रविष्टि तिथि:
23 APR 2024 6:22PM by PIB Thiruvananthpuram
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ 12 സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്ന് 1351 സ്ഥാനാർഥികൾ മത്സരിക്കും. മധ്യപ്രദേശിലെ 29-ബേതുൽ (എസ്‌ടി) ലോക്‌സഭാ മണ്ഡലത്തിൽ മാറ്റിവച്ച തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 8 സ്ഥാനാർഥികളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഗുജറാത്തിലെ സൂറത്ത് ലോക്‌സഭാമണ്ഡലത്തിൽ ഒരു സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 12 സംസ്ഥാനങ്ങളിൽ/ കേന്ദ്രഭരണപ്രദേശങ്ങളിൽ നാമനിർദേശപ്പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 2024 ഏപ്രിൽ 22 ആയിരുന്നു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിൽ വോട്ടെടുപ്പു നടക്കുന്ന 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 95 ലോക്‌സഭാമണ്ഡലങ്ങളിലേക്ക് (29-ബേതുൽ ഉൾപ്പെടെ) മൊത്തം 2963 നാമനിർദേശപ്പത്രികകളാണു സമർപ്പിച്ചത്. 12 സംസ്ഥാനങ്ങളിൽ/ കേന്ദ്രഭരണപ്രദേശങ്ങളിൽ മൂന്നാം ഘട്ടത്തിൽ നാമനിർദേശപ്പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 2024 ഏപ്രിൽ 19 ആയിരുന്നു. സമർപ്പിച്ച നാമനിർദേശപ്പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്കുശേഷം, 1563 പത്രികകൾ സാധുതയുള്ളതാണെന്നു കണ്ടെത്തി.
മൂന്നാം ഘട്ടത്തിൽ, ഗുജറാത്തിലെ 26 പാർലമെന്റ് മണ്ഡലങ്ങളിൽനിന്ന് 658 നാമനിർദേശപ്പത്രികകളും മഹാരാഷ്ട്രയിലെ 11 പാർലമെന്റ് മണ്ഡലങ്ങളിൽനിന്ന് 519 നാമനിർദേശപ്പത്രികകളും ലഭിച്ചു. മഹാരാഷ്ട്രയിലെ 40-ഉസ്മാനാബാദ് പാർലമെന്റ് മണ്ഡലത്തിൽ 77 നാമനിർദേശപ്പത്രികകളും ഛത്തീസ്ഗഢിലെ 5-ബിലാസ്പുർ മണ്ഡലത്തിൽ 68 നാമനിർദേശപ്പത്രികകളും ലഭിച്ചു.
2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിന്റെ സംസ്ഥാനം/ കേന്ദ്രഭരണപ്രദേശം തിരിച്ചുള്ള വിശദാംശങ്ങൾ:
|
സംസ്ഥാനം/ കേന്ദ്രഭരണപ്രദേശം
|
മൂന്നാംഘട്ടത്തിലെ പാർലമെന്റ് മണ്ഡലങ്ങളുടെ എണ്ണം
|
ലഭിച്ച നാമനിർദേശപ്പത്രികകൾ
|
സൂക്ഷ്മപരിശോധനയ്ക്കു ശേഷം സാധുതയുള്ള സ്ഥാനാർഥികൾ
|
പത്രിക പിൻവലിക്കലിനു ശേഷം മത്സരിക്കുന്ന സ്ഥാനാർഥികൾ
|
|
അസം
|
4
|
126
|
52
|
47
|
|
ബിഹാർ
|
5
|
141
|
54
|
54
|
|
ഛത്തീസ്ഗഢ്
|
7
|
319
|
187
|
168
|
|
ദാദ്ര & നഗർ ഹവേലി, ദാമൻ ദിയു
|
2
|
28
|
13
|
12
|
|
ഗോവ
|
2
|
33
|
16
|
16
|
|
ഗുജറാത്ത്
|
26
|
658
|
328
|
266
|
|
ജമ്മു & കശ്മീർ
|
1
|
28
|
21
|
20
|
|
കർണാടകം
|
14
|
503
|
272
|
227
|
|
മധ്യപ്രദേശ്
|
9
|
236
|
140
|
127
|
|
മഹാരാഷ്ട്ര
|
11
|
519
|
317
|
258
|
|
ഉത്തർപ്രദേശ്
|
10
|
271
|
104
|
100
|
|
പശ്ചിമ ബംഗാൾ
|
4
|
101
|
59
|
57
|
|
ആകെ
|
95
|
2963
|
1563
|
1352
|
***
--SK--
(रिलीज़ आईडी: 2018641)
आगंतुक पटल : 186
इस विज्ञप्ति को इन भाषाओं में पढ़ें:
Assamese
,
English
,
Marathi
,
Bengali
,
Urdu
,
हिन्दी
,
Hindi_MP
,
Punjabi
,
Gujarati
,
Odia
,
Tamil