പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വ്‌ളാഡിമിര്‍ പുടിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 18 MAR 2024 6:35PM by PIB Thiruvananthpuram

റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വ്‌ളാഡിമര്‍ പുടിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. കാലം തെളിയിച്ച ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വരും വര്‍ഷങ്ങളിലും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

''റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ആദരണീയനായ വ്‌ളാഡിമര്‍ പുടിന് ഊഷ്മളമായ അഭിനന്ദനങ്ങള്‍. കാലം തെളിയിച്ച ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് വരും വര്‍ഷങ്ങളിലും ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്ന് ഉറ്റുനോക്കുന്നു.''

പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.

 

 

*****

--SK--

(रिलीज़ आईडी: 2015504) आगंतुक पटल : 107
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada