പ്രധാനമന്ത്രിയുടെ ഓഫീസ്
ലോക വന്യജീവി ദിനത്തിൽ വന്യജീവി പ്രേമികൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
प्रविष्टि तिथि:
03 MAR 2024 9:46AM by PIB Thiruvananthpuram
ഇന്ന് ലോക വന്യജീവി ദിനത്തിൽ വന്യജീവി പ്രേമികൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.
നമ്മുടെ ഗ്രഹത്തിലെ ജീവന്റെ അവിശ്വസനീയമായ വൈവിധ്യത്തെ ആഘോഷിക്കുന്നതാണ് ഈ ദിനം എന്ന് അദ്ദേഹം പറഞ്ഞു, അതേസമയം വന്യജീവികളെ സംരക്ഷിക്കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധതയെപ്പറ്റിയും അദ്ദേഹം ചൂണ്ടിക്കാട്ടി.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"ലോക വന്യജീവി ദിനത്തിൽ എല്ലാ വന്യജീവി പ്രേമികൾക്കും ആശംസകൾ. നമ്മുടെ ഗ്രഹത്തിലെ ജീവന്റെ അവിശ്വസനീയമായ വൈവിധ്യം ആഘോഷിക്കുന്നതിനും അതിനെ സംരക്ഷിക്കുന്നതിനുള്ള നമ്മുടെ പ്രതിബദ്ധതയെ ഓർമപ്പെടുത്തുന്നതിനുള്ള ഒരു ദിനം കൂടിയാണിത്. സുസ്ഥിരമായ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന എല്ലാവരെയും, അതുപോലെ തന്നെ വന്യജീവി സംരക്ഷണത്തിനായുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുകയും ചെയ്യുന്നു.”
NK
(रिलीज़ आईडी: 2011024)
आगंतुक पटल : 145
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Odia
,
Tamil
,
Telugu
,
Kannada