മന്ത്രിസഭ
ബെറിലിയം, കാഡ്മിയം, കൊബാൾട്ട്, ഗാലിയം, ഇൻഡിയം, റീനിയം, സെലിനിയം, ടാന്റലം, ടെല്ലൂറിയം, ടൈറ്റാനിയം, ടങ്സ്റ്റൺ, വനേഡിയം എന്നീ 12 നിർണായക-തന്ത്രപ്രധാന ധാതുക്കളുടെ ഖനനത്തിനുള്ള റോയൽറ്റി നിരക്കുകൾക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
Posted On:
29 FEB 2024 3:35PM by PIB Thiruvananthpuram
നിർണായകവും തന്ത്രപരവുമായ 12 ധാതുക്കളുടെ റോയൽറ്റി നിരക്കു വ്യക്തമാക്കുന്നതിനുള്ള 1957 ലെ ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) നിയമത്തിലെ (‘എംഎംഡിആർ ആക്റ്റ്’) രണ്ടാം ഷെഡ്യൂളിന്റെ ഭേദഗതിക്കു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. ബെറിലിയം, കാഡ്മിയം, കൊബാൾട്ട്, ഗാലിയം, ഇൻഡിയം, റീനിയം, സെലിനിയം, ടാന്റലം, ടെല്ലൂറിയം, ടൈറ്റാനിയം, ടങ്സ്റ്റൺ, വനേഡിയം എന്നീ ധാതുക്കളുടെ കാര്യത്തിലാണു നടപടി.
ഇതോടെ നിർണായകവും തന്ത്രപ്രധാനവുമായ 24 ധാതുക്കളുടെ റോയൽറ്റി നിരക്കുകളുടെ യുക്തിസഹമാക്കൽ പൂർത്തിയായി. 2022 മാർച്ച് 15നു ഗ്ലോക്കോനൈറ്റ്, പൊട്ടാഷ്, മോളിബ്ഡിനം, പ്ലാറ്റിനം ഗ്രൂപ്പ് ഓഫ് മിനറൽസ് എന്നീ 4 നിർണായക ധാതുക്കളുടെയും 2023 ഒക്ടോബർ 12ന് 3 നിർണായക ധാതുക്കളായ ലിഥിയം, നിയോബിയം, റെയർ എർത്ത് മൂലകങ്ങൾ എന്നിവയുടെയും റോയൽറ്റി നിരക്ക് ഗവണ്മെന്റ് അറിയിച്ചിരുന്നു.
അടുത്തിടെ, 2023 ഓഗസ്റ്റ് 17നു പ്രാബല്യത്തിൽ വന്ന ഖനികളും ധാതുക്കളും (വികസനവും നിയന്ത്രണവും) ഭേദഗതി നിയമം, 2023, MMDR നിയമത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ഭാഗം ഡി-യിൽ നിർണായകവും തന്ത്രപരവുമായ 24 ധാതുക്കളെ പട്ടികപ്പെടുത്തിയിരുന്നു. ഈ 24 ധാതുക്കളുടെ ഖനന പാട്ടവും സംയോജിത ലൈസൻസും കേന്ദ്രഗവണ്മെന്റ് ലേലം ചെയ്യുമെന്നു ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.
റോയൽറ്റി നിരക്ക് വ്യക്തമാക്കുന്നതിനുള്ള കേന്ദ്രമന്ത്രിസഭയുടെ ഇന്നത്തെ അംഗീകാരം രാജ്യത്ത് ആദ്യമായി ഈ 12 ധാതുക്കളുടെ ബ്ലോക്കുകൾ ലേലം ചെയ്യാൻ കേന്ദ്ര ഗവണ്മെന്റിനെ പ്രാപ്തമാക്കും. ധാതുക്കളുടെ റോയൽറ്റി നിരക്ക്, ബ്ലോക്കുകളുടെ ലേലത്തിൽ ലേലം വിളിക്കുന്നവർക്കു പ്രധാന സാമ്പത്തിക പരിഗണനയാണ്. കൂടാതെ, ഈ ധാതുക്കളുടെ ശരാശരി വിൽപ്പന വില (എഎസ്പി) കണക്കാക്കുന്നതിനുള്ള രീതിയും ഖനന മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. ഇതു ലേല മാനദണ്ഡങ്ങൾ നിർണയിക്കാൻ സഹായിക്കും.
എംഎംഡിആർ നിയമത്തിന്റെ രണ്ടാം ഷെഡ്യൂൾ വിവിധ ധാതുക്കൾക്കു റോയൽറ്റി നിരക്ക് നൽകുന്നു. രണ്ടാം ഷെഡ്യൂളിലെ ഇനം നമ്പർ 55 പ്രകാരം, റോയൽറ്റി നിരക്ക് പ്രത്യേകമായി നൽകിയിട്ടില്ലാത്ത ധാതുക്കളുടെ റോയൽറ്റി നിരക്ക് ശരാശരി വിൽപ്പന വിലയുടെ (ASP) 12% ആയിരിക്കും. അതിനാൽ, ഇവയ്ക്കുള്ള റോയൽറ്റി നിരക്ക് പ്രത്യേകമായി നൽകിയിട്ടില്ലെങ്കിൽ, അവരുടെ റോയൽറ്റി നിരക്ക് എഎസ്പിയുടെ 12% ആയി കണക്കാക്കും. ഇതു നിർണായകവും തന്ത്രപരവുമായ മറ്റു ധാതുക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ ഉയർന്നതാണ്. കൂടാതെ, ഈ 12%റോയൽറ്റി നിരക്ക് മറ്റു ധാതു ഉൽപ്പാദക രാജ്യങ്ങളുമായി താരതമ്യപ്പെടുത്താനാകില്ല. അതിനാൽ, നീതിയുക്തമായ റോയൽറ്റി നിരക്ക് ഇനിപ്പറയുന്ന രീതിയിൽ വ്യക്തമാക്കാൻ തീരുമാനിച്ചു:
ബെറിലിയം, ഇൻഡിയം, റീനിയം, ടെല്ലൂറിയം:
|
ഉൽപ്പാദിപ്പിക്കുന്ന അയിരിൽ അടങ്ങിയിരിക്കുന്ന പ്രസക്തമായ ലോഹത്തിൽ നിരക്കീടാക്കാവുന്ന പ്രസക്തമായ ലോഹത്തിന്റെ എഎസ്‌പിയുടെ 2%.
|
കാഡ്മിയം, കോബാൾട്ട്, ഗാലിയം, സെലിനിയം, ടാന്റലം (കൊളംബൈറ്റ്-ടാന്റലൈറ്റ് ഒഴികെയുള്ള അയിരുകളിൽനിന്ന് ഉൽപ്പാദിപ്പിക്കുന്നത്), ടൈറ്റാനിയം (ബീച്ച് സാൻഡ് മിനറലുകളിൽ ഉണ്ടാകുന്ന അയിരുകളിൽനിന്ന് ഉൽപ്പാദിപ്പിക്കുന്നത്):
(i) പ്രാഥമികം
(ii) ഉപോൽപ്പന്നം
|
ഉൽപാദിപ്പിക്കുന്ന അയിരിൽ അടങ്ങിയിരിക്കുന്ന പ്രസക്തമായ ലോഹത്തിൽ നിരക്കീടാക്കാവുന്ന പ്രസക്തമായ ലോഹത്തിന്റെ എഎസ്‌പിയുടെ 4% .
ഉൽപ്പാദിപ്പിക്കുന്ന അയിരിൽ അടങ്ങിയിരിക്കുന്ന പ്രസക്തമായ ഉപോൽപ്പന്ന ലോഹത്തിൽ ചാർജ് നിരക്കീടാക്കാവുന്ന പ്രസക്തമായ ലോഹത്തിന്റെ എഎസ്‌പിയുടെ 2%.
|
ടങ്സ്റ്റൺ:
|
ടങ്സ്റ്റൺ ട്രയോക്സൈഡിന്റെ (WO3) എഎസ്‌പിയുടെ 3%, ആനുപാതിക അടിസ്ഥാനത്തിൽ ഒരു ടൺ അയിരിൽ WO3 അടങ്ങിയിരിക്കുന്നു.
|
വനേഡിയം:
(i) പ്രാഥമികം
(ii) ഉപോൽപ്പന്നം
|
വനേഡിയം പെന്റോക്സൈഡിന്റെ എഎസ്‌പിയുടെ 4% ആനുപാതിക അടിസ്ഥാനത്തിൽ ഒരു ടണ്ണിന് V2O5 അടങ്ങിയിട്ടുണ്ട്.
വനേഡിയം പെന്റോക്സൈഡിന്റെ എഎസ്‌പിയുടെ 2% ആനുപാതിക അടിസ്ഥാനത്തിൽ ഒരു ടണ്ണിന് V2O5 അടങ്ങിയിട്ടുണ്ട്.
|
രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിനും ദേശീയ സുരക്ഷയ്ക്കും നിർണായക ധാതുക്കൾ അത്യന്താപേക്ഷിതമാണ്. കാഡ്മിയം, കൊബാൾട്ട്, ഗാലിയം, ഇൻഡിയം, സെലിനിയം, വനേഡിയം തുടങ്ങിയ നിർണായക ധാതുക്കൾ ബാറ്ററികൾ, സെമികണ്ടക്റ്ററുകൾ, സൗരോർജ പാനലുകൾ മുതലായവയിൽ ഉപയോഗിക്കുന്നു. ഊർജപരിവർത്തനത്തിലും 2070-ഓടെ നെറ്റ്-സീറോ പുറന്തള്ളൽ കൈവരിക്കുന്നതിലും ഇന്ത്യയുടെ പ്രതിബദ്ധത കണക്കിലെടുത്ത് ഈ ധാതുക്കൾ പ്രാധാന്യമർഹിക്കുന്നു. ബെറിലിയം, ടൈറ്റാനിയം, ടങ്സ്റ്റൺ, ടാന്റലം തുടങ്ങിയ ധാതുക്കൾ പുതിയ സാങ്കേതികവിദ്യകൾ, ഇലക്ട്രോണിക്സ്, പ്രതിരോധ ഉപകരണങ്ങൾ എന്നിവയിൽ ഉപയോഗിക്കുന്നു. തദ്ദേശീയമായ ഖനനം പ്രോത്സാഹിപ്പിക്കുന്നത് ഇറക്കുമതി കുറയ്ക്കുന്നതിനും അനുബന്ധ വ്യവസായങ്ങളുടെയും അടിസ്ഥാനസൗകര്യ പദ്ധതികളുടെയും രൂപീകരണത്തിനും ഇടയാക്കും. ഈ നിർദേശം ഖനനമേഖലയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും (GSI) മിനറൽ എക്സ്‌പ്ലോറേഷൻ & കൺസൾട്ടൻസി ലിമിറ്റഡും (MECL) കൊബാൾട്ട്, ടൈറ്റാനിയം, ഗാലിയം, വനേഡിയം, ടങ്‌സ്റ്റൺ തുടങ്ങിയ ഒന്നോ അതിലധികമോ നിർണായക ധാതുക്കൾ അടങ്ങിയ 13 ബ്ലോക്കുകളുടെ പര്യവേക്ഷണ റിപ്പോർട്ട് അടുത്തിടെ കൈമാറിയിരുന്നു. കൂടാതെ, ഈ ഏജൻസികൾ രാജ്യത്തെ ഈ നിർണായകവും തന്ത്രപ്രധാനവുമായ ധാതുക്കൾക്കായി പര്യവേക്ഷണം നടത്തുന്നു.
ലിഥിയം, ആർഇഇ, നിക്കൽ, പ്ലാറ്റിനം ഗ്രൂപ്പ് ഓഫ് എലമെന്സ്, പൊട്ടാഷ്, ഗ്ലോക്കോനൈറ്റ്, ഫോസ്‌ഫോറൈറ്റ്, ഗ്രാഫൈറ്റ്, മോളിബ്ഡിനം തുടങ്ങിയ ധാതുക്കൾക്കായി നിർണായകവും തന്ത്രപരവുമായ ധാതു ബ്ലോക്കുകളുടെ ലേലത്തിന്റെ ആദ്യ ഘട്ടം 2023 നവംബറിൽ കേന്ദ്ര ഗവണ്മെന്റ് ആരംഭിച്ചു. ഇതിനു വ്യവസായമേഖലയിൽനിന്നു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. 20 ധാതു ബ്ലോക്കുകളാണ് ആദ്യഘട്ടത്തിൽ ലേലം ചെയ്യുന്നത്. ലേലത്തിന്റെ ആദ്യഘട്ടത്തിനുള്ള ബിഡ് സമർപ്പിക്കേണ്ട അവസാന തീയതി (ബിഡ് ഡ്യൂ ഡേറ്റ്) 2024 ഫെബ്രുവരി 26 ആയിരുന്നു.
NS
(Release ID: 2010183)
Visitor Counter : 81
Read this release in:
Odia
,
Punjabi
,
Telugu
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Gujarati
,
Tamil
,
Kannada