പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ യവത്മാലിൽ 4900 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു

പിഎം-കിസാൻ പദ്ധതി പ്രകാരം ഏകദേശം 21,000 കോടി രൂപയുടെ 16-ാം ഗഡു തുക അനുവദിച്ചു; ‘നമോ ശേത്കരി മഹാസമ്മാൻ നിധി’യുടെ കീഴിൽ ഏകദേശം 3800 കോടി രൂപയുടെ 2ഉം 3ഉം ഗഡുക്കളും വിതരണം ചെയ്തു

മഹാരാഷ്ട്രയിലുടനീളമുള്ള 5.5 ലക്ഷം വനിതാ സ്വയംസഹായസംഘങ്ങൾക്ക് 825 കോടി രൂപയുടെ റിവോൾവിങ് ഫണ്ട് വിതരണം ചെയ്തു

മഹാരാഷ്ട്രയിലുടനീളം ഒരു കോടി ആയുഷ്മാൻ കാർഡുകളുടെ വിതരണത്തിനു തുടക്കം കുറിച്ചു

മോദി ആവാസ് ഘർകുൽ യോജന ആരംഭിച്ചു

യവത്മാൽ നഗരത്തിൽ പണ്ഡിത് ദീൻദയാൽ ഉപാധ്യായയുടെ പ്രതിമ ഉദ്ഘാടനം ചെയ്തു

വിവിധ റോഡ്-റെയിൽ-ജലസേചന പദ്ധതികൾ സമർപ്പിച്ചു

“ഞങ്ങൾ ഛത്രപതി ശിവാജിയിൽനിന്നു പ്രചോദനം ഉൾക്കൊള്ളുന്നു”

“ഇന്ത്യയുടെ എല്ലാ കോണുകളും വികസിതമാക്കാൻ ഞാൻ തീരുമാനിച്ചു. എന്റെ ശരീരത്തിലെ ഓരോ കണികയും എന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഈ തീരുമാനത്തിനായി സമർപ്പിച്ചിരിക്കുന്നു”

“കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ചെയ്തതെല്ലാം അടുത്ത 25 വർഷത്തേക്കുള്ള അടിത്തറയിടുന്നു”

“ദരിദ്രർക്ക് ഇന്ന് അർഹമായ വിഹിതം ലഭിക്കുന്നു”

“വികസിതഭാരതം സൃഷ്ടിക്കുന്നതിനു ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്”

“പണ്ഡിത് ദീൻദയാൽ ഉപാധ്യായ അന്ത്യോദയയുടെ പ്രചോദനമാണ്. ജീവിതം മുഴുവൻ അദ്ദേഹം ദരിദ്രർക്കായി സമർപ്പിച്ചു”





Posted On: 28 FEB 2024 7:44PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മഹാരാഷ്ട്രയിലെ യവത്മാലിൽ റെയിൽ- റോഡ്- ജലസേചനം എന്നിവയുമായി ബന്ധപ്പെട്ട 4900 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്തു. പരിപാടിയിൽ പിഎം-കിസാനും മറ്റു പദ്ധതികൾക്കും കീഴിലുള്ള ആനുകൂല്യങ്ങളും അദ്ദേഹം വിതരണം ചെയ്തു. മഹാരാഷ്ട്രയിലുടനീളം ഒരു കോടി ആയുഷ്മാൻ കാർഡുകളുടെ വിതരണത്തിനു പ്രധാനമന്ത്രി തുടക്കമിട്ടു. ഒബിസി വിഭാഗം ഗുണഭോക്താക്കൾക്കുള്ള മോദി ആവാസ് ഘർകുൽ യോജന ഉദ്ഘാടനം ചെയ്തു. രണ്ടു ട്രെയിൻ സർവീസും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. പണ്ഡിത് ദീൻദയാൽ ഉപാധ്യായയുടെ പ്രതിമ യവത്മാൽ നഗരത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ പരിപാടിയുമായി ബന്ധപ്പെട്ടു.

സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഛത്രപതി ശിവാജിയുടെ ഭൂമിയെ വണങ്ങുകയും ഈ മണ്ണിന്റെ പുത്രൻ ബാബാ സാഹിബ് അംബേദ്കറിനു ശ്രദ്ധാഞ്ജലിയർപ്പിക്കുകയും ചെയ്തു. 2014ലും 2019ലും ‘ചായ് പർ ചർച്ച’യ്ക്കു വന്നപ്പോൾ ജനങ്ങളേകിയ അനുഗ്രഹം പ്രധാനമന്ത്രി അനുസ്മരിച്ചു. ഒരിക്കൽ കൂടി അദ്ദേഹം ജനങ്ങളുടെ അനുഗ്രഹം തേടി. അമ്മമാരുടെയും സഹോദരിമാരുടെയും അനുഗ്രഹത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

ഛത്രപതി ശിവാജിയുടെ ഭരണത്തിന്റെ 350 വർഷം പൂർത്തിയാകുന്ന കാര്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ശിവാജിയുടെ കിരീടധാരണത്തെ അനുസ്മരിക്കുകയും ദേശീയ ബോധത്തിനും ശക്തിക്കും പരമമായ പ്രാധാന്യം നൽകിയ അദ്ദേഹം അവസാന ശ്വാസം വരെ അതിനായി പ്രവർത്തിച്ചുവെന്നും പറഞ്ഞു. നിലവിലെ ഗവണ്മെന്റ്  അദ്ദേഹത്തിന്റെ ആദർശങ്ങൾ പിന്തുടരുകയാണെന്നും പൗരന്മാരുടെ ജീവിതത്തെ പരിവർത്തനം ചെയ്യാനുള്ള ദൗത്യത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ചെയ്തതെല്ലാം അടുത്ത 25 വർഷത്തേക്കുള്ള അടിത്തറയിടുന്നു” - പ്രധാനമന്ത്രി പറഞ്ഞു. “ഇന്ത്യയുടെ എല്ലാ കോണുകളും വികസിതമാക്കാൻ ഞാൻ തീരുമാനിച്ചു. എന്റെ ശരീരത്തിലെ ഓരോ കണികയും എന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഈ തീരുമാനത്തിനായി സമർപ്പിച്ചിരിക്കുന്നു”.

ദരിദ്രർ, യുവാക്കൾ, സ്ത്രീകൾ, കർഷകർ എന്നീ നാലു പ്രധാന മുൻഗണനകൾ പ്രധാനമന്ത്രി ആവർത്തിച്ചു. “ഈ നാലുവിഭാഗത്തിന്റെയും ശാക്തീകരണം ഓരോ കുടുംബത്തിന്റെയും മുഴുവൻ സമൂഹത്തിന്റെയും ശക്തി ഉറപ്പാക്കും” - അദ്ദേഹം പറഞ്ഞു. ഇന്നത്തെ പരിപാടിയി​ലെ പദ്ധതികളെ ഈ നാലുവിഭാഗത്തിന്റെയും ശാക്തീകരണവുമായി അദ്ദേഹം കൂട്ടിയിണക്കി. കർഷകർക്കുള്ള ജലസേചനസൗകര്യങ്ങൾ, പാവപ്പെട്ടവർക്ക് അടച്ചുറപ്പുള്ള വീടുകൾ, ഗ്രാമീണ സ്ത്രീകൾക്കു ധനസഹായം, യുവാക്കളുടെ ഭാവിക്കായുള്ള അടിസ്ഥാനസൗകര്യങ്ങൾ എന്നിവ അദ്ദേഹം പരാമർശിച്ചു.

മുൻ ഗവണ്മെന്റുകളുടെ കാലത്തു കർഷകർ, ഗോത്രവർഗക്കാർ, ദരിദ്രർ എന്നിവർക്കുള്ള ധനസഹായം ചോർന്നുപോയതിനെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഇന്നത്തെ പിഎം കിസാൻ സമ്മാൻ നിധിയുടെ 21,000 കോടി രൂപയുടെ വിതരണവേളയിൽ ഒരു ബട്ടൺ അമർത്തി ഈ നടപടിയെ ‘മോദിയുടെ ഉറപ്പായി’ വിശേഷിപ്പിച്ചു. “ദരിദ്രർക്ക് ഇന്ന് അർഹമായ വിഹിതം ലഭിക്കുന്നു” - പ്രധാനമന്ത്രി പറഞ്ഞു.

മഹാരാഷ്ട്രയിലെ ഇരട്ട എൻജിൻ ഗവൺമെന്റിന്റെ ഇരട്ട ഉറപ്പിന് അടിവരയിട്ട്, മഹാരാഷ്ട്രയിലെ കർഷകർക്കു പ്രത്യേകമായി 3800 കോടി രൂപ ലഭിച്ചതായും ഇതു മഹാരാഷ്ട്രയിലുടനീളമുള്ള ഗുണഭോക്താക്കളായ 88 ലക്ഷം കർഷകർക്കു പ്രയോജനം ചെയ്തെന്നും പ്രധാനമന്ത്രി പറഞ്ഞു.

പിഎം കിസാൻ സമ്മാൻ നിധിക്കു കീഴിൽ രാജ്യത്തെ 11 കോടി കർഷകർക്കു മൂന്നു ലക്ഷം കോടി രൂപ ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇതിൽ മഹാരാഷ്ട്രയിലെ കർഷകർക്ക് 30,000 കോടിയും യവത്മാലിലെ കർഷകർക്ക് 900 കോടിയും അവരുടെ അക്കൗണ്ടിൽ ലഭിച്ചു. കരിമ്പിന്റെ എഫ്ആർപി ക്വിന്റലിന് 340 രൂപയായി ഉയർത്തിയതായും പ്രധാനമന്ത്രി പറഞ്ഞു. അടുത്തിടെ ഭാരത് മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്ത, ഭക്ഷ്യസംഭരണി നിർമിക്കുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ പദ്ധതിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

“വികസിതഭാരതം സൃഷ്ടിക്കുന്നതിനു ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്” - ഗ്രാമങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളും അവർക്കു സാമ്പത്തിക സഹായം നൽകി പരിഹരിക്കാനുള്ള ഗവണ്മെന്റിന്റെ പ്രേരണ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. കുടിവെള്ളത്തിനായാലും ജലസേചനത്തിനായാലും വെള്ളത്തിന്റെ കാര്യത്തിൽ, മുൻ ഗവണ്മെന്റുകളുടെ കാലത്തു ഗ്രാമങ്ങളിൽ വരൾച്ചയുണ്ടായതു പ്രധാനമന്ത്രി അനുസ്മരിച്ചു. 2104നു മുമ്പ് 100ൽ 15 കുടുംബങ്ങൾക്കു മാത്രമേ ടാപ്പിലൂടെ ജലം ലഭിച്ചിരുന്നുള്ളൂവെന്നു പ്രധാനമന്ത്രി പറഞ്ഞു. “അവഗണിക്കപ്പെട്ട കുടുംബങ്ങളിൽ ഭൂരിഭാഗവും ദരിദ്രരും ദളിതരും ഗോത്രവർഗക്കാരും ആയിരുന്നു” - അദ്ദേഹം കൂട്ടിച്ചേർത്തു. ജലദൗർലഭ്യം മൂലം സ്ത്രീകൾ അഭിമുഖീകരിക്കേണ്ടി വന്ന ദുഷ്കരമായ സാഹചര്യങ്ങളും അദ്ദേഹം അനുസ്മരിച്ചു. നാലഞ്ചു വർഷത്തിനുള്ളിൽ 100 കുടുംബങ്ങളിൽ 75 പേർക്കും ടാപ്പിലൂടെ വെള്ളം ലഭിക്കാൻ കാരണമായ ‘ഹർ ഘർ ജൽ’ എന്ന മോദിയുടെ ഉറപ്പിനെക്കുറിച്ച് അവരെ ഓർമിപ്പിച്ചു. മഹാരാഷ്ട്രയിൽ ഈ എണ്ണം 50 ലക്ഷത്തിൽനിന്ന് 1.25 കോടിയായി വർധിച്ചതായും അദ്ദേഹം പരാമർശിച്ചു. “മോദിയുടെ ഉറപ്പ് എന്നാൽ ഉറപ്പുകൾ നിറവേറ്റുന്നതിനുള്ള ഉറപ്പാണ്”- അദ്ദേഹം കൂട്ടിച്ചേർത്തു.

മുൻകാലങ്ങളിലെ 100 ജലസേചന പദ്ധതികളെക്കുറിച്ചു പരാമർശിക്കവേ, കഴിഞ്ഞ 10 വർഷത്തിനുള്ളിൽ അവയിൽ 60 എണ്ണം പൂർത്തിയാക്കിയതായി പ്രധാനമന്ത്രി കർഷകരോടു പറഞ്ഞു. അത്തരത്തിൽ മുടങ്ങിക്കിടന്നിരുന്ന 26 ജലസേചന പദ്ധതികൾ മഹാരാഷ്ട്രയിലേതായിരുന്നു. “വിദർഭയിലെ കർഷകർ തങ്ങളുടെ കുടുംബങ്ങളുടെ ദുരിതങ്ങൾക്കു പിന്നിൽ ആരാണെന്ന് അറിയേണ്ടതുണ്ട്”. ഈ 26 പദ്ധതികളിൽ 12 എണ്ണവും ഗവണ്മെന്റ് പൂർത്തിയാക്കിയിട്ടുണ്ടെന്നും മറ്റു പദ്ധതികളുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 50 വർഷത്തിനുശേഷം പൂർത്തിയാക്കിയ നിൽവണ്ഡേ അണക്കെട്ടു പദ്ധതി, കൃഷ്ണ കൊയ്‌ന-ടേംഭു പദ്ധതികൾ, ഗോസിഖുർദ് പദ്ധതി എന്നിവയും പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷം നിലവിലെ ഗവണ്മെന്റിലൂടെ വെളിച്ചം കണ്ടു. പിഎം കൃഷി സിഞ്ചായ്, ബലിരാജ സഞ്ജീവനി പദ്ധതി എന്നിവയ്ക്കു കീഴിൽ 51 പദ്ധതികൾ വിദർഭയ്ക്കും മറാഠ്‌വാഡയ്ക്കും സമർപ്പിച്ചു.

ഗ്രാമങ്ങളിൽ ‘ലഖ്പതി ദീദി’കളെ സൃഷ്ടിക്കുമെന്ന മോദിയുടെ ഉറപ്പിനെ പരാമർശിച്ച്, ഒരു കോടി സ്ത്രീകൾ എന്ന ലക്ഷ്യം ഇതിനകം കൈവരിച്ചിട്ടുണ്ടെന്നും ഈ വർഷത്തെ ബജറ്റിൽ ‘ലഖ്പതി ദീദി’കളുടെ എണ്ണം 3 കോടിയായി ഉയർത്താൻ പദ്ധതിയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പത്തു കോടിയിലധികം സ്ത്രീകൾ സ്വയംസഹായസംഘങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവർക്കു ബാങ്കിൽനിന്ന് 8 ലക്ഷം കോടി രൂപയും കേന്ദ്ര ഗവണ്മെന്റ് 40,000 കോടി രൂപയുടെ പ്രത്യേക ഫണ്ടും നൽകുന്നുവെന്നും, ഇതു മഹാരാഷ്ട്രയിലെ ലക്ഷക്കണക്കിനു സ്ത്രീകൾക്കു പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. യവത്മാൽ ജില്ലയിൽ സ്ത്രീകൾക്കു നിരവധി ഇ-റിക്ഷകൾ കൈമാറിയതായി പ്രധാനമന്ത്രി അറിയിച്ചു. ഈ പ്രവർത്തനത്തിനു മഹാരാഷ്ട്ര ഗവണ്മെന്റിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സ്ത്രീകളെ ഡ്രോൺ പൈലറ്റുമാരായി ഗവണ്മെന്റ് പരിശീലിപ്പിക്കുന്ന നമോ ഡ്രോൺ ദീദി പദ്ധതിയെക്കുറിച്ചു പറഞ്ഞ അദ്ദേഹം, കാർഷിക ആവശ്യങ്ങൾക്കായി ഡ്രോണുകൾ നൽകുമെന്നും പറഞ്ഞു.

 

പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ പ്രതിമ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചു. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ അന്ത്യോദയ തത്ത്വചിന്തയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് കഴിഞ്ഞ 10 വര്‍ഷമായി പാവപ്പെട്ടവര്‍ക്കായി സമര്‍പ്പിച്ച സൗജന്യ റേഷന്‍, സൗജന്യ വൈദ്യചികിത്സ തുടങ്ങിയ പദ്ധതികളുടെ വിശദാംശങ്ങളും പ്രധാനമന്ത്രി നല്‍കി. മഹാരാഷ്ട്രയിലെ ഒരു കോടി കുടുംബങ്ങള്‍ക്ക് ആയുഷ്മാന്‍ കാര്‍ഡുകള്‍ നല്‍കാനുള്ള ഒരു സംഘടിതപ്രവര്‍ത്തനത്തിനും ഇന്ന് സമാരംഭം കുറിയ്ക്കുകയാണ്. പാവപ്പെട്ടവര്‍ക്കുള്ള പക്കാ വീടുകളെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, 10,000 ഒ.ബി.സി കുടുംബങ്ങള്‍ക്ക് പക്കാ വീടുകള്‍ ലഭ്യമാക്കുന്നതിന് ഇന്ന് ആരംഭിച്ച ഒ.ബി.സി (മറ്റ് പിന്നാക്ക വിഭാഗങ്ങള്‍) കുടുംബങ്ങള്‍ക്കുള്ള ഭവന പദ്ധതിയെക്കുറിച്ചും പ്രസ്താവിച്ചു.

''ഒരിക്കലും ശ്രദ്ധിക്കപ്പെടാത്തവരെ മോദി ശ്രദ്ധിച്ചുവെന്ന് മാത്രമല്ല, അവരെ ആരാധിക്കുകയും ചെയ്തു'', കരകൗശല തൊഴിലാളികള്‍ക്കും കൈത്തൊഴിലാളികള്‍ക്കും വേണ്ടിയുള്ള 13,000 കോടി രൂപയുടെ വിശ്വകര്‍മ യോജനയേയും ഗോത്രവിഭാഗങ്ങള്‍ക്കായുള്ള 23,000 കോടി രൂപയുടെ പ്രധാനമന്ത്രി ജൻ മൻ യോജനയേയും പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയില്‍ നിന്നുള്ള കട്കരി, കോലം, മഡിയ തുടങ്ങി നിരവധി ഗോത്രവര്‍ഗ്ഗ സമൂഹങ്ങളുടെ ജീവിതം പ്രധാനമന്ത്രി ജൻ മൻ യോജന സുഗമമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരേയും കര്‍ഷകരേയും യുവജനങ്ങളേയും നാരീശക്തിയേയും ശാക്തീകരിക്കുന്നതിനുള്ള ഈ സംഘടിതപ്രവര്‍ത്തനം കൂടുതല്‍ തീവ്രമാക്കാന്‍ പോകുകയാണെന്നും വിദര്‍ഭയിലെ ഓരോ കുടുംബത്തിനും മെച്ചപ്പെട്ട ജീവിതം സൃഷ്ടിക്കുന്നതിനുള്ള അതിവേഗ വളര്‍ച്ചയ്ക്ക് അടുത്ത 5 വര്‍ഷം സാക്ഷ്യം വഹിക്കുമെന്നും പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ രമേഷ് ബൈസ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിന്‍ഡെ, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ്, ശ്രീ അജിത് പവാര എന്നിവരും മറ്റ് പാര്‍ലമെന്റ്, നിയമസഭ, ലെജിസ്ലേറ്റീവ് കൗണ്‍സില്‍, മഹാരാഷ്ട്ര ഗവണ്‍മെന്റിലെ അംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രി ശ്രീ അര്‍ജുന്‍ മുണ്ടെ വെര്‍ച്ച്വലായി തന്റെ സാന്നിദ്ധ്യവും അറിയിച്ചു.

പശ്ചാത്തലം

കര്‍ഷകരുടെ ക്ഷേമത്തിനായുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയുടെ മറ്റൊരു ഉദാഹരണം പ്രകടമാക്കികൊണ്ട് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ (പി.എം.-കിസാന്‍) 16-ാം ഗഡുവായ 21,000 കോടി രൂപ യവത്മാലിലെ പൊതുപരിപാടിയില്‍ വച്ച് ഗുണഭോക്താക്കള്‍ക്ക് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ അനുവദിച്ചു. ഇതോടെ ഇതുവരെ, 11 കോടിയിലധികം കര്‍ഷക കുടുംബങ്ങളിലേക്ക് 3 ലക്ഷം കോടിയിലധികം തുക കൈമാറി.

മഹാരാഷ്ട്രയിലുടനീളമുള്ള 88 ലക്ഷം കര്‍ഷക ഗുണഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്ന 3800 കോടി രൂപ മൂല്യമുള്ള നമോ ഷേത്കാരി മഹാസമ്മാന്‍ നിധിയുടെ 2, 3 ഗഡുക്കളും പ്രധാനമന്ത്രി വിതരണം ചെയ്തു. മഹാരാഷ്ട്രയിലെ പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ ഗുണഭോക്താക്കള്‍ക്ക് ഈ പദ്ധതി പ്രകാരം പ്രതിവര്‍ഷം 6000 രൂപ അധികമായി നല്‍കും.
മഹാരാഷ്ട്രയിലുടനീളമുള്ള 5.5 ലക്ഷം വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് (എസ്.എച്ച്.ജി) 825 കോടി രൂപയുടെ റിവോള്‍വിംഗ് ഫണ്ടും പ്രധാനമന്ത്രി വിതരണം ചെയ്തു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് (എന്‍.ആര്‍.എല്‍.എം) കീഴില്‍ കേന്ദ്രഗവണ്‍മെന്റ് നല്‍കുന്ന റിവോള്‍വിംഗ് ഫണ്ടിന് പുറമെയുള്ളതാണ് ഈ തുക. ഗ്രാമതലത്തില്‍ സ്ത്രീകള്‍ നയിക്കുന്ന സൂക്ഷ്മ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് യുക്തിസഹമായി റൊട്ടേഷന്‍ (ഊഴത്തിന്റെ) അടിസ്ഥാനത്തില്‍ എസ്.എച്ച്.ജികള്‍ക്കുള്ളില്‍ വായ്പയായുള്ള പണ ലഭ്യത വര്‍ദ്ധിപ്പിച്ചുകൊണ്ട് പാവപ്പെട്ട കുടുംബങ്ങളുടെ വാര്‍ഷിക വരുമാനം ഉയര്‍ത്തുന്നതിനായാണ് എസ്.എച്ച്.ജികള്‍ക്ക് റിവോള്‍വിംഗ് ഫണ്ട് (ആര്‍എഫ്) നല്‍കുന്നത്.

ഗവണ്‍മെന്റ് പദ്ധതികളെല്ലാം 100 ശതമാനം പൂരിതമാക്കണമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കരിക്കുന്നതിന്റെ ഭാഗമായി ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളിലേക്ക് എത്തുന്നതിനുള്ള മറ്റൊരു മറ്റൊരു ചുവടുവയ്പ്പായി മഹാരാഷ്ട്രയിലുടനീളം ഒരു കോടി ആയുഷ്മാന്‍ കാര്‍ഡുകളുടെ വിതരണത്തിന്റെ സമാരംഭവും പ്രധാനമന്ത്രി കുറിച്ചു.
മഹാരാഷ്ട്രയിലെ ഒ.ബി.സി വിഭാഗത്തിലുള്ള ഗുണഭോക്താക്കള്‍ക്കായി മോദി ആവാസ് ഘര്‍കുല്‍ യോജന ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ 2025-26 സാമ്പത്തിക വര്‍ഷം വരെ മൊത്തം 10 ലക്ഷം വീടുകളുടെ നിര്‍മ്മാണമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പദ്ധതിയുടെ 2.5 ലക്ഷം ഗുണഭോക്താക്കള്‍ക്കുള്ള ആദ്യ ഗഢുവായ 375 കോടി രൂപയുടെ കൈമാറ്റവും പ്രധാനമന്ത്രി നടത്തി.

മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ വിദര്‍ഭ മേഖലകള്‍ക്ക് ഗുണകരമാകുന്ന വിവിധ ജലസേചന പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (പി.എം.കെ.എസ്.വൈ), ബാലിരാജ ജല്‍ സഞ്ജീവനി യോജന (ബി.ജെ.എസ്.വൈ) എന്നിവയ്ക്ക് കീഴില്‍ മൊത്തം 2750 കോടിയിലധികം രൂപയുടെ ചെലവിലാണ് ഈ പദ്ധതികള്‍ വികസിപ്പിച്ചിരിക്കുന്നത്.

മഹാരാഷ്ര്ടയില്‍ 1300 കോടിയിലധികം രൂപ ചെലവുവരുന്ന വിവിധ റെയില്‍ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. വാര്‍ധ-കലാംബ് ബ്രോഡ് ഗേജ് ലൈന്‍ (പുതിയ വാര്‍ധ-യവത്മല്‍-നന്ദേഡ് ബ്രോഡ് ഗേജ് ലൈന്‍ പദ്ധതിയുടെ ഭാഗം), ന്യൂ അഷ്തി-അമല്‍നര്‍ ബ്രോഡ് ഗേജ് ലൈന്‍ (പുതിയ അഹമ്മദ്‌നഗര്‍-ബീഡ്-പര്‍ളി ബ്രോഡ് ഗേജ് ലൈന്‍ പദ്ധതിയുടെ ഭാഗം) എന്നിവ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. പുതിയ ബ്രോഡ്‌ഗേജ് ലൈനുകള്‍ വിദര്‍ഭ, മറാത്ത്‌വാഡ മേഖലകളുടെ ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുകയും സാമൂഹിക-സാമ്പത്തിക വികസനം മെച്ചപ്പെടുത്തുകയും ചെയ്യും. പരിപാടിയില്‍ രണ്ട് ട്രെയിന്‍ സര്‍വീസുകള്‍ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫും ചെയ്തു. കലാമ്പിനെയും വാര്‍ധയെയും ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസുകളും അമല്‍നെര്‍, ന്യൂ അഷ്ടി എന്നിവയെ ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസും ഇതില്‍ ഉള്‍പ്പെടുന്നു. റെയില്‍ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുന്നതിനും മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കും വ്യാപാരികള്‍ക്കും ദൈനംദിന യാത്രക്കാര്‍ക്കും ഈ പുതിയ ട്രെയിന്‍ സര്‍വീസ് പ്രയോജനകരമാകും.

മഹാരാഷ്ട്രയിലെ റോഡ് മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. എന്‍.എച്ച്-930 ലെ വറോറ-വാനി ഭാഗത്തിലെ നാലു വരിപ്പാത; സകോലി-ഭണ്ഡാര, സലൈഖുര്‍ദ്-തിറോറ എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളുടെ നവീകരണ പദ്ധതികള്‍ എന്നിവ ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ഈ പദ്ധതികള്‍ ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുകയും യാത്രാ സമയം കുറയ്ക്കുകയും മേഖലയിലെ സാമൂഹിക-സാമ്പത്തിക വികസനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. യവത്മാല്‍ നഗരത്തില്‍ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായുടെ പ്രതിമയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ (പിഎം-കിസാന്‍) 16-ാം ഗഡു തുകയായ 21,000 കോടി രൂപ യവത്മാലില്‍ നടന്ന പൊതുപരിപാടിയില്‍ പ്രകാശനം ചെയ്തു. ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ആനുകൂല്യങ്ങള്‍ കൈമാറുന്നതിലൂടെ, ഈ റിലീസിലൂടെ, 11 കോടിയിലധികം കര്‍ഷക കുടുംബങ്ങളിലേക്ക് 3 ലക്ഷം കോടിയിലധികം തുക കൈമാറി.

മഹാരാഷ്ട്രയിലുടനീളമുള്ള 88 ലക്ഷം ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുന്ന 3800 കോടി രൂപയുടെ നമോ ഷേത്കാരി മഹാസന്‍മാന്‍ നിധിയുടെ 2, 3 ഗഡുക്കളും പ്രധാനമന്ത്രി വിതരണം ചെയ്തു. മഹാരാഷ്ട്രയിലെ പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ ഗുണഭോക്താക്കള്‍ക്ക് ഈ പദ്ധതി പ്രതിവര്‍ഷം 6000 രൂപ അധിക തുക നല്‍കുന്നു.

മഹാരാഷ്ട്രയിലുടനീളമുള്ള 5.5 ലക്ഷം വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് (എസ്എച്ച്ജി) പ്രധാനമന്ത്രി 825 കോടി രൂപ റിവോള്‍വിംഗ് ഫണ്ട് വിതരണം ചെയ്തു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് (എൻ ആർ എൽ എം) കീഴില്‍ ഇന്ത്യാ ഗവണ്‍മെന്റ് നല്‍കുന്ന റിവോള്‍വിംഗ് ഫണ്ടിലേക്ക് ഈ തുക അധികമാണ്. റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ എസ്എച്ച്ജികള്‍ക്കുള്ളില്‍ പണം വായ്പ നല്‍കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും ഗ്രാമതലത്തില്‍ സ്ത്രീകള്‍ നയിക്കുന്ന ചെറുകിട സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പാവപ്പെട്ട കുടുംബങ്ങളുടെ വാര്‍ഷിക വരുമാനം വര്‍ധിപ്പിക്കുന്നതിനും റിവോള്‍വിംഗ് ഫണ്ട് (ആര്‍എഫ്) എസ്എച്ച്ജികള്‍ക്ക് നല്‍കുന്നു.

എല്ലാ സര്‍ക്കാര്‍ പദ്ധതികളുടെയും 100 ശതമാനം സാച്ചുറേഷന്‍ എന്ന തന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളിലേക്ക് എത്തുന്നതിനുള്ള മറ്റൊരു ഘട്ടത്തിലാണ് പ്രധാനമന്ത്രി മഹാരാഷ്ട്രയിലുടനീളം ഒരു കോടി ആയുഷ്മാന്‍ കാര്‍ഡുകളുടെ വിതരണം ആരംഭിച്ചത്.

മഹാരാഷ്ട്രയിലെ ഒബിസി വിഭാഗത്തിലുള്ള ഗുണഭോക്താക്കള്‍ക്കായി പ്രധാനമന്ത്രി മോദി ആവാസ് ഘര്‍കുല്‍ യോജന ആരംഭിച്ചു. 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ 2025-26 സാമ്പത്തിക വര്‍ഷം വരെ 10 ലക്ഷം വീടുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. യോജനയുടെ 2.5 ലക്ഷം ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി ആദ്യ ഗഡുവായ 375 കോടി രൂപ കൈമാറി.
മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ, വിദര്‍ഭ മേഖലകള്‍ക്ക് പ്രയോജനപ്പെടുന്ന ഒന്നിലധികം ജലസേചന പദ്ധതികള്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (പിഎംകെഎസ്‌വൈ), ബാലിരാജ ജല്‍ സഞ്ജീവനി യോജന (ബിജെഎസ്‌വൈ) എന്നിവയ്ക്ക് കീഴില്‍ 2750 കോടിയിലധികം രൂപ ചെലവിലാണ് ഈ പദ്ധതികള്‍ വികസിപ്പിച്ചിരിക്കുന്നത്.

കോടിയിലധികം രൂപയുടെ ഒന്നിലധികം റെയില്‍ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്രയില്‍ 1300 കോടി. പദ്ധതികളില്‍ വാര്‍ധ-കലാംബ് ബ്രോഡ് ഗേജ് ലൈന്‍ (വാര്‍ധ-യവത്മല്‍-നന്ദേഡ് പുതിയ ബ്രോഡ് ഗേജ് ലൈന്‍ പദ്ധതിയുടെ ഭാഗം), ന്യൂ അഷ്തി-അമല്‍നര്‍ ബ്രോഡ് ഗേജ് ലൈന്‍ (അഹമ്മദ്‌നഗര്‍-ബീഡ്-പര്‍ളി പുതിയ ബ്രോഡ് ഗേജ് ലൈന്‍ പദ്ധതിയുടെ ഭാഗം) എന്നിവ ഉള്‍പ്പെടുന്നു. പുതിയ ബ്രോഡ് ഗേജ് ലൈനുകള്‍ വിദര്‍ഭ, മറാത്ത്‌വാഡ മേഖലകളുടെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും സാമൂഹിക-സാമ്പത്തിക വികസനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പരിപാടിയില്‍ രണ്ട് ട്രെയിന്‍ സര്‍വീസുകളും പ്രധാനമന്ത്രി ഫലത്തില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കലമ്പിനെയും വാര്‍ധയെയും ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസുകളും അമല്‍നേര്‍, ന്യൂ അഷ്ടി എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസും ഇതില്‍ ഉള്‍പ്പെടുന്നു. ഈ പുതിയ ട്രെയിന്‍ സര്‍വീസ് റെയില്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കും വ്യാപാരികള്‍ക്കും ദൈനംദിന യാത്രക്കാര്‍ക്കും പ്രയോജനം ചെയ്യുന്നതിനും സഹായിക്കും.

മഹാരാഷ്ട്രയിലെ റോഡ് മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള നിരവധി പദ്ധതികള്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. പദ്ധതികളില്‍ എൻ എച്ച് 930 ന്റെ വറോറ-വാനി ഭാഗത്തിന്റെ നാലു വരിപ്പാത ഉള്‍പ്പെടുന്നു; സകോലി-ഭണ്ഡാര, സലൈഖുര്‍ദ്-തിറോറ എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളുടെ റോഡ് നവീകരണ പദ്ധതികള്‍. ഈ പദ്ധതികള്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും യാത്രാ സമയം കുറയ്ക്കുകയും മേഖലയിലെ സാമൂഹിക-സാമ്പത്തിക വികസനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ പ്രതിമ യവത്മാല്‍ നഗരത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

 

Delighted to be in Yavatmal. Various development initiatives are being inaugurated or their foundation stones are being laid. These will boost Maharashtra's progress.https://t.co/YWpPfborO5

— Narendra Modi (@narendramodi) February 28, 2024

मैंने भारत के कोने-कोने को विकसित बनाने का संकल्प लिया है।

इस संकल्प की सिद्धि के लिए शरीर का कण-कण, जीवन का क्षण-क्षण, समर्पित है: PM @narendramodi pic.twitter.com/oLmVTGw57Q

— PMO India (@PMOIndia) February 28, 2024

विकसित भारत के लिए गांव की अर्थव्यवस्था का सशक्त होना बहुत ज़रूरी है: PM @narendramodi pic.twitter.com/6YGwKL2bLA

— PMO India (@PMOIndia) February 28, 2024

पंडित दीनदयाल उपाध्याय जी अंत्योदय के प्रेरणा पुरुष है। उनका पूरा जीवन गरीबों के लिए समर्पित रहा है। pic.twitter.com/bhGkYIop66

— PMO India (@PMOIndia) February 28, 2024

 

***

--SK--



(Release ID: 2009951) Visitor Counter : 68