യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

‘മേരാ പെഹ്‌ല വോട്ട് ദേശ് കേ ലിയേ’ പ്രചാരണത്തിൽ ചേരാൻ ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ ആഹ്വാനം ചെയ്തു

प्रविष्टि तिथि: 27 FEB 2024 2:55PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ഫെബ്രുവരി 27, 2024

‘മേരാ പെഹ്‌ല വോട്ട് ദേശ് കേ ലിയേ’ പ്രചാരണത്തിൽ ചേരാനും യുവ വോട്ടർമാരെ അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കാൻ പ്രോത്സാഹിപ്പിക്കാനും കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ, യുവജനകാര്യ, കായിക മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ ഇന്ന് എല്ലാവരോടും അഭ്യർത്ഥിച്ചു.

ഒരു എക്സ് പോസ്റ്റിൽ, ശ്രീ അനുരാഗ് സിംഗ് ഠാക്കൂർ ‘മേരാ പെഹ്‌ല വോട്ട് ദേശ് കേ ലിയേ’ പ്രചാരണ ഗാനം പങ്കിട്ടു. തൻ്റെ എക്സ് ഹാൻഡിലിൽ പോസ്റ്റ് ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു:

“നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ @നരേന്ദ്ര മോദി ജി തൻ്റെ സമീപകാല മൻ കി ബാത്ത് പ്രസംഗത്തിൽ ഒരു വ്യക്തമായ ആഹ്വാനം നൽകി. ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ ഉത്സവത്തിനായി രാജ്യം ഒരുങ്ങുമ്പോൾ, #MeraPehlaVoteDeshKeLiye പ്രചാരണത്തിൽ ചേരാനും യുവ വോട്ടർമാരെ അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കാൻ പ്രോത്സാഹിപ്പിക്കാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.

ഇതാ, ഇപ്പോൾ തന്നെ #MeraPehlaVoteDeshKeLiye പ്രചാരണ ഗാനം കേൾക്കുകയും എല്ലാവരുമായും പങ്കിടുകയും ചെയ്യുക.

നമ്മുടേതായ രീതികളിലും ശൈലികളിലും പ്രചാരണം മുന്നോട്ട് കൊണ്ടുപോകാം.

നമുക്ക് ഈ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ഓൺലൈനിൽ നമ്മുടെ കൂട്ടായ ശബ്ദങ്ങളുടെ ശക്തി ആഘോഷിക്കുകയും ചെയ്യാം"
 


(रिलीज़ आईडी: 2009388) आगंतुक पटल : 122
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , Telugu , English , Urdu , हिन्दी , Punjabi , Gujarati , Tamil