പ്രധാനമന്ത്രിയുടെ ഓഫീസ്
സഹകരണ മേഖലയ്ക്ക് വേണ്ടിയുള്ള വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു
11 സംസ്ഥാനങ്ങളിലെ 11 പിഎസിഎസുകളില്‍ 'സഹകരണ മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പരിപാടിയുടെ' പ്രാരംഭ പദ്ധതി ഉദ്ഘാടനം ചെയ്തു
സംഭരണശാലകളുടെയും മറ്റ് കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങളുടെയും നിര്‍മ്മാണത്തിനായി രാജ്യത്തുടനീളം അധികമായി 500 പിഎസിഎസുകള്‍ക്ക് തറക്കല്ലിട്ടു
രാജ്യത്തുടനീളമുള്ള 18,000 പിഎസിഎസുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിനുള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
'മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സമ്പദ്‌വ്യവസ്ഥയെ രൂപപ്പെടുത്തുന്നതിലും ഗ്രാമീണ മേഖലയുടെ വികസനം ത്വരിതപ്പെടുത്തുന്നതിലും സഹകരണ മേഖല പ്രധാന പങ്ക് വഹിക്കുന്നു'
'ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സാധാരണ സംവിധാനത്തെ ഒരു വലിയ വ്യവസായ സംവിധാനമാക്കി മാറ്റാനുള്ള കഴിവ് സഹകരണ സംഘങ്ങള്‍ക്കുണ്ട്; ഇത് ഗ്രാമീണ, കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുടെ മുഖച്ഛായ മാറ്റുന്നതിനുള്ള തെളിയിക്കപ്പെട്ട മാര്‍ഗമാണ്'
'ധാരാളം സ്ത്രീകള്‍ കാര്‍ഷിക-ക്ഷീര സഹകരണ സംഘങ്ങളില്‍ വ്യാപൃതരായിരിക്കുന്നു'
'കാര്‍ഷിക സംവിധാനങ്ങളുടെ ആധുനികവല്‍ക്കരണം വികസിത ഭാരതത്തിന് അനിവാര്യമാണ്'
'ആത്മനിര്‍ഭര്‍ ഭാരത്' സൃഷ്ടി
Posted On:
24 FEB 2024 12:21PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ സഹകരണ മേഖലയ്ക്ക് വേണ്ടിയുള്ള വിവിധ സംരംഭങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വ്വഹിച്ചു. 11 സംസ്ഥാനങ്ങളിലെ 11 പ്രാഥമിക കാര്‍ഷിക വായ്പ്പാ സഹകരണസംഘങ്ങളില്‍ (പിഎസിഎസ്) നടപ്പാക്കുന്ന 'സഹകരണ മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതിയുടെ' പ്രാരംഭ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ സംരംഭത്തിന് കീഴില്‍ സംഭരണശാലകളുടെയും മറ്റ് കാര്‍ഷിക അടിസ്ഥാന സൗകര്യങ്ങളുടെയും നിര്‍മ്മാണത്തിനായി രാജ്യത്തുടനീളം 500 പിഎസിഎസുകള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. നബാര്‍ഡിന്റെ പിന്തുണയോടെയും ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്റെ (എന്‍സിഡിസി) സഹകരണത്തോടെയും പിഎസിഎസ് സംഭരണശാലകളെ ഭക്ഷ്യധാന്യ വിതരണ ശൃംഖലയുമായി തടസ്സമില്ലാതെ സംയോജിപ്പിക്കാനും ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്താനും രാജ്യത്തെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. കാര്‍ഷിക അടിസ്ഥാനസൗകര്യ നിധി (എഐഎഫ്), കാര്‍ഷിക വിപണന അടിസ്ഥാനസൗകര്യം (എഎംഐ) തുടങ്ങിയ നിലവിലുള്ള വിവിധ പദ്ധതികളുടെ സംയോജനത്തിലൂടെയാണ് സംരംഭം നടപ്പിലാക്കുന്നത്. സഹകരണ മേഖലയെ പുനരുജ്ജീവിപ്പിക്കാനും ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് കരുത്തേകാനും ലക്ഷ്യമിട്ടുള്ള 'സഹകാര്‍ സേ സമൃദ്ധി' എന്ന ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടിന് അനുസൃതമായി, രാജ്യത്തുടനീളമുള്ള 18,000 പിഎസിഎസുകളില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനുള്ള പദ്ധതിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.
'വികസിത് ഭാരതിന്റെ' യാത്രയിലെ മറ്റൊരു നാഴികക്കല്ലിന്, അതായത് 'സഹകാര്‍ സേ സമൃദ്ധി'യുടെ ദിശയിലേക്കുള്ള ചുവടുവെപ്പിന് ഭാരത മണ്ഡപം സാക്ഷ്യം വഹിക്കുകയാണെന്ന് ചടങ്ങില്‍ സംസാരിക്കവേ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കൃഷിയുടെയും കാര്‍ഷികമേഖലയുടെയും അടിത്തറ ശക്തിപ്പെടുത്തുന്നതില്‍ സഹകരണത്തിന്റെ ശക്തിക്ക് വലിയ പങ്കുണ്ട്. ഇത് സഹകരണമേഖലയ്ക്ക് വേണ്ടി പ്രത്യേക മന്ത്രാലയം സൃഷ്ടിക്കാന്‍ കാരണമായി. ഇന്ന് ആരംഭിച്ച 'സഹകരണ മേഖലയിലെ ലോകത്തിലെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതി' രാജ്യത്തിന്റെ എല്ലാ കോണുകളിലും ആയിരക്കണക്കിന് പണ്ടകശാലകളും സംഭരണശാലകളും സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതും പിഎസിഎസുകളുടെ കംപ്യൂട്ടര്‍വല്‍ക്കരണം പോലുള്ള മറ്റ് പദ്ധതികളും കാര്‍ഷിക മേഖലയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കുകയും രാജ്യത്തെ കൃഷിയെ ആധുനികവത്കരിക്കുകയും ചെയ്യും.
സഹകരണ സംഘങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുരാതന സങ്കല്‍പ്പമാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ഒരു ഗ്രന്ഥം ഉദ്ധരിച്ച്, ചെറിയ വിഭവങ്ങള്‍ ഒരുമിച്ചാല്‍ വലിയ ദൗത്യം പൂര്‍ത്തീകരിക്കാനാകുമെന്ന് വിശദീകരിച്ച പ്രധാനമന്ത്രി, ഇന്ത്യയിലെ പുരാതന ഗ്രാമ സമ്പ്രദായത്തില്‍ ഈ മാതൃകയാണ് പിന്തുടര്‍ന്നിരുന്നതെന്നും പറഞ്ഞു. 'ഇന്ത്യയുടെ ‘ആത്മനിര്‍ഭര്‍’ സമൂഹത്തിന്റെ അടിത്തറ സഹകരണ സംഘങ്ങളായിരുന്നു. ഇത് കേവലം സംവിധാനമല്ല, ഒരു വിശ്വാസമാണ്, ഒരു മനോഭാവമാണ്'', സഹകരണ സംഘങ്ങളുടെ ഈ മനോഭാവം സംവിധാനങ്ങളുടെയും വിഭവങ്ങളുടെയും അതിരുകള്‍ക്കപ്പുറമാണെന്നും അസാധാരണമായ ഫലങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സാധാരണ സംവിധാനത്തെ വലിയ അധ്വാന സംവിധാനമാക്കി മാറ്റാനുള്ള കഴിവ് ഇതിനുണ്ടെന്നും ഗ്രാമീണ-കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുടെ മാറുന്ന മുഖത്തിന്റെ തെളിയിക്കപ്പെട്ട ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു. ഈ പുതിയ മന്ത്രാലയത്തിലൂടെ, ഇന്ത്യയുടെ കാര്‍ഷിക മേഖലയുടെ ചിതറിക്കിടക്കുന്ന അധികാരങ്ങളെ ഒരുമിച്ച് കൊണ്ടുവരാനാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
കർഷകോൽപ്പാദക സംഘടനയുടെ (എഫ്പിഒ) ഉദാഹരണം നല്‍കി, ഗ്രാമങ്ങളിലെ ചെറുകിട കര്‍ഷകര്‍ക്കിടയില്‍ വളരുന്ന സംരംഭകത്വത്തെ പ്രധാനമന്ത്രി പരാമര്‍ശിച്ചു. പ്രത്യേക മന്ത്രാലയം ഉള്ളതിനാല്‍, ലക്ഷ്യമിടുന്ന 10,000 എഫ്പിഒകളളിൽ 8000 എഫ്പിഒകള്‍ ഇതിനകം രാജ്യത്ത് പ്രവര്‍ത്തനക്ഷമമാണെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ സ്ഥാപനങ്ങളുടെ ആനുകൂല്യങ്ങള്‍ ഇപ്പോള്‍ മത്സ്യത്തൊഴിലാളികളിലേക്കും പശുപാലകരിലേക്കും എത്തുന്നു. മത്സ്യബന്ധന മേഖലയില്‍ 25,000 ലധികം സഹകരണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ 200,000 സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുകയെന്ന ഗവണ്‍മെന്റിന്റെ ലക്ഷ്യം പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയിലുള്ള തന്റെ അനുഭവം അനുസ്മരിച്ച പ്രധാനമന്ത്രി, അമുലിന്റെയും ലിജ്ജത് പപ്പടിന്റെയും വിജയഗാഥകള്‍ സഹകരണ സംഘങ്ങളുടെ ശക്തിയായി ഉദ്ധരിക്കുകയും ഈ സംരംഭങ്ങളിലെ സ്ത്രീകളുടെ പ്രധാനപങ്ക് ചൂണ്ടിക്കാട്ടുകയും ചെയ്തു. സഹകരണ മേഖലയുമായി ബന്ധപ്പെട്ട നയങ്ങളില്‍ സ്ത്രീകള്‍ക്ക് ഗവണ്‍മെന്റ് മുന്‍ഗണന നല്‍കിയിട്ടുണ്ട്. ബഹുസംസാഥാന സഹകരണസംഘം നിയമം ഭേദഗതി ചെയ്തുകൊണ്ട് സ്ത്രീകള്‍ക്ക് ബോര്‍ഡ് പ്രാതിനിധ്യം ഉറപ്പാക്കുന്ന കാര്യം അദ്ദേഹം പരാമര്‍ശിച്ചു.
കൂട്ടായ്മയുടെ കരുത്തിൽ കര്‍ഷകരുടെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹകരണ സംഘങ്ങള്‍ക്ക് കഴിയുമെന്നതിന് സംഭരണത്തിന്റെ ഉദാഹരണം ചൂണ്ടികാട്ടി പ്രധാനമന്ത്രി പറയുകയുണ്ടായി. സംഭരണത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം കര്‍ഷകര്‍ക്കുണ്ടായ നഷ്ടം ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി, അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും എന്ന ലക്ഷ്യത്തോടെ 1.25 ലക്ഷം കോടിരൂപ ചിലവിൽ ഗവണ്‍മെന്റ് ആരംഭംകുറിച്ച 700 ലക്ഷം മെട്രിക് ടണിന്റെ ലോകത്തിലെ ഏറ്റവും വലിയ സംഭരണ പദ്ധതിയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയും ചെയ്തു. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ സംഭരിക്കാനും സ്വന്തം ആവശ്യങ്ങള്‍ക്കനുസരിച്ച് കൃത്യസമയത്ത് വില്‍ക്കുവാനും അതോടൊപ്പം ബാങ്കുകളില്‍ നിന്ന് വായ്പ ലഭ്യമാക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
''വികസിത് ഭാരത് സൃഷ്ടിക്കുന്നതില്‍ കാര്‍ഷിക സംവിധാനങ്ങളുടെ ആധുനികവല്‍ക്കരണത്തിനും തുല്യ പ്രധാന്യമുണ്ട്'', പി.എ.സി.എസ് പോലുള്ള ഗവണ്‍മെന്റ് സംഘടനകള്‍ക്ക് ഒരു പുതിയ പങ്ക് സൃഷ്ടിക്കാനുള്ള ഗവണ്‍മെന്റിന്റെ പരിശ്രമത്തെ ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഈ കമ്മിറ്റികള്‍ ജന്‍ ഔഷധി കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആയിരക്കണക്കിന് പ്രധാനമന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളും പ്രവര്‍ത്തിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെട്രോള്‍, ഡീസല്‍, എല്‍.പി.ജി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സമിതികളെക്കുറിച്ചു പരാമര്‍ശിച്ച അദ്ദേഹം, അതോടൊപ്പം പി.എ.സി.എസ് നിരവധി ഗ്രാമങ്ങളില്‍ ജല കമ്മിറ്റികളുടെ പങ്ക് വഹിക്കുന്നുണ്ടെന്നും പറഞ്ഞു. ഇത് വായ്പാ കമ്മിറ്റികളുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിച്ചതായും പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
''സഹകരണ സമിതികള്‍ ഇപ്പോള്‍ ഗ്രാമങ്ങളിലെ പൊതു സേവന കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുകയും നൂറുകണക്കിന് സൗകര്യങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്'', സേവനങ്ങള്‍ കര്‍ഷകരിലേക്ക് വലിയ തോതില്‍ എത്തിക്കുന്നതിനുള്ള സാങ്കേതികവിദ്യയുടെയും ഡിജിറ്റല്‍ ഇന്ത്യയുടെയും ആവിര്‍ഭാവം ചൂണ്ടിക്കാട്ടികൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ഗ്രാമങ്ങളില്‍ യുവജനങ്ങള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വികസിത് ഭാരത് യാത്രയില്‍ സഹകരണ സ്ഥാപനങ്ങളുടെ പ്രാധാന്യം പ്രധാനമന്ത്രി വിശദീകരിച്ചു. ആത്മനിര്‍ഭര്‍ ഭാരതിന്റെ ലക്ഷ്യങ്ങളിലേക്ക് സംഭാവന നല്‍കാന്‍ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ''ആത്മനിര്‍ഭര്‍ ഭാരതില്ലാതെ വികസിത ഭാരതം സാദ്ധ്യമല്ല'', പ്രധാനമന്ത്രി പറഞ്ഞു. നമ്മൾ ഇറക്കുമതിയെ ആശ്രയിക്കുന്ന ഇനങ്ങളുടെ പട്ടിക സഹകരണസംഘം തയാറാക്കണമെന്നും സഹകരണ മേഖലയ്ക്ക് ഇവ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്നതിനായി എങ്ങനെ സഹായിക്കാനാകുമെന്ന് പര്യവേഷണം നടത്തുകയും ചെയ്യണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഏറ്റടുക്കാവുന്ന ഉല്‍പ്പന്നത്തിന് ഒരു ഉദാഹരണം എന്ന വണ്ണം ഭക്ഷ്യ എണ്ണയുടെ കാര്യവും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. അതുപോലെ, എഥനോളിനായുള്ള സഹകരണ യത്‌നം ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കും. വിദേശ ആശ്രിതത്വം കുറയ്ക്കുന്നതിന് സഹകരണ സംഘങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ച മറ്റൊരു മേഖല പയറുവര്‍ഗങ്ങളുടെ ഇറക്കുമതിയായിരുന്നു. നിരവധി ഉല്‍പ്പാദന സാമഗ്രികളും സഹകരണ സംഘങ്ങള്‍ക്ക് ഏറ്റെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതിദത്തമായ കൃഷിയിൽ കര്‍ഷകരെ ഊര്‍ജ്ജദാതാക്കളായും ഉര്‍വരക്ദാതാക്കളായും (വളം ലഭ്യമാക്കുന്നയാള്‍) മാറ്റുന്നതിലും സഹകരണ സംഘങ്ങള്‍ക്കുള്ള പങ്കിന് പ്രധാനമന്ത്രി അടിവരയിട്ടു. ഫാമുകളുടെ അതിര്‍ത്തികളിലെ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതി, സോളാര്‍ പാനലുകള്‍ എന്നിവ സഹകരണ സംരംഭങ്ങള്‍ക്കുള്ള മേഖലകളായി കാണാവുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സമാനമായ ഇടപെടല്‍ ഗോബര്‍ദനിലും, ബയോ സി.എന്‍.ജി, വളം, എന്നിവയുടെ ഉത്പാദനത്തിലും, മാലിന്യത്തില്‍ നിന്ന് സമ്പത്തിലേക്കിലും സാദ്ധ്യമാണ്. ഇത് വളം ഇറക്കുമതി ബില്ലു കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെറുകിട കര്‍ഷകരുടെ പ്രയത്‌നങ്ങളുടെ ആഗോള ബ്രാന്‍ഡിംഗിനായി സഹകരണസംഘം മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആഗോളതലത്തില്‍ ഡൈനിംഗ് ടേബിളുകളില്‍ ശ്രീ അന്ന-മില്ലറ്റ് ലഭ്യമാക്കാനും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.
ഗ്രാമീണ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിലെ സഹകരണ സംഘത്തിന്റെ പങ്കില്‍ ശ്രദ്ധ കേന്ദ്രീകരിച്ച പ്രധാനമന്ത്രി, തന്റെ മണ്ഡലമായ കാശിയിലെ ക്ഷീര സഹകരണ സംഘത്തിന്റെ സ്വാധീനം എടുത്തു പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ തേന്‍ ഉല്‍പ്പാദനം 75,000 മെട്രിക് ടണ്ണില്‍ നിന്ന് 1.5 ലക്ഷം മെട്രിക് ടണ്ണായും, തേന്‍ കയറ്റുമതി 28,000 മെട്രിക് ടണ്ണില്‍ നിന്ന് 80,000 മെട്രിക് ടണ്ണായും വര്‍ദ്ധിച്ചതിനോടൊപ്പം തേന്‍ മേഖലയില്‍ സഹകരണ സംഘങ്ങള്‍ കൈവരിച്ച മുന്നേറ്റവും അദ്ദേഹം ചൂണ്ടിക്കാട്ടി. നാഫെഡ്, ട്രൈഫെഡ്, സംസ്ഥാന സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ പങ്ക് അംഗീകരിച്ച പ്രധാനമന്ത്രി, ഈ സ്ഥാപനങ്ങളുടെ പരിധി വിപുലീകരിക്കാനും ആവശ്യപ്പെട്ടു.
ഡിജിറ്റല്‍ പേയ്മെന്റിന്റെയും ആനുകൂല്യങ്ങള്‍ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുന്നതിന്റെയും നേട്ടങ്ങള്‍ക്ക് അടിവരയിട്ട്, പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ നേരിട്ടുള്ള പണമിടപാടും ഡിജിറ്റല്‍ പേയ്മെന്റും നടത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. മണ്ണ് പരിശോധനയ്ക്ക് മുന്നിട്ടിറങ്ങി സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പ്രചാരണ പരിപാടി വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സഹകരണ സ്ഥാപനങ്ങളിലെ യുവാക്കളുടെയും സ്ത്രീകളുടെയും സംഭാവനകള്‍ വര്‍ധിക്കുന്നതിലേക്കു പ്രധാനമന്ത്രി ശ്രദ്ധ ക്ഷണിച്ചു. മണ്ണിന്റെ ആരോഗ്യം വിശകലനം ചെയ്യാനും അതനുസരിച്ച് ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാനും സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട കര്‍ഷകരെ പഠിപ്പിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇത് പുതിയ അന്തരീക്ഷം സൃഷ്ടിക്കുകയും മേഖലയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും. സഹകരണ മേഖലയിലെ നൈപുണ്യ വികസനത്തെക്കുറിച്ചും പരിശീലനത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനും പ്രധാനമന്ത്രി ഊന്നല്‍ നല്‍കി. 'പ്രാഥമി കാര്‍ഷിക സഹകരണ സംഘങ്ങളും (പിഎസിഎസ്) മറ്റ് സഹകരണ സംഘങ്ങളും പരസ്പരം പഠിക്കേണ്ടതുണ്ട്', മികച്ച സമ്പ്രദായങ്ങള്‍ പങ്കിടുന്നതിനുള്ള ഒരു പോര്‍ട്ടല്‍, ഓണ്‍ലൈന്‍ പരിശീലനത്തിനുള്ള സംവിധാനം, മികച്ച സമ്പ്രദായങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള മൊഡ്യൂളുകള്‍ എന്നിവ സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. വികസനേഛയുള്ള ജില്ലാ പരിപാടിയേക്കുറിച്ചു സംസാരിക്കവെ, ജില്ലകള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം സൃഷ്ടിക്കുന്നതിനെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, സഹകരണ മേഖലയിലും സമാനമായ സംവിധാനം നിര്‍ദേശിച്ചു. ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് സഹകരണ സംഘടനകളുടെ തിരഞ്ഞെടുപ്പില്‍ സുതാര്യത കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.
സഹകരണ സംഘങ്ങളെ അഭിവൃദ്ധിയുടെ അടിസ്ഥാനമാക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടുകയും 1 കോടി മുതല്‍ 10 കോടി രൂപ വരെ വരുമാനമുള്ള സഹകരണ സംഘങ്ങളുടെ സെസ് 12 ശതമാനത്തില്‍ നിന്ന് 7 ശതമാനമായി കുറച്ചത് ചൂണ്ടിക്കാട്ടുകയും ചെയ്തു. ഒരു കമ്പനിയെന്ന നിലയില്‍ മുന്നോട്ട് പോകുന്നതിനുള്ള വിവിധ വഴികള്‍ തുറക്കുന്നതോടൊപ്പം കമ്മിറ്റികളുടെ മൂലധനം വര്‍ധിപ്പിക്കുന്നതിനും ഇത് കാരണമായി. സഹകരണ സൊസൈറ്റികളും കമ്പനികളും തമ്മിലുള്ള ബദല്‍ നികുതിയിലെ വിവേചനം അദ്ദേഹം ചൂണ്ടിക്കാണിക്കുകയും സൊസൈറ്റികളുടെ ഏറ്റവും കുറഞ്ഞ ബദല്‍ നികുതി 18.5 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറയ്ക്കുകയും അതുവഴി സഹകരണ സംഘങ്ങളും കമ്പനികളും തമ്മില്‍ തുല്യത സ്ഥാപിക്കുകയും ചെയ്തു. പിന്‍വലിക്കലുകളുടെ ടിഡിഎസ് പ്രശ്‌നം പരിഹരിക്കുന്നതിനായി പിന്‍വലിക്കല്‍ പരിധി പ്രതിവര്‍ഷം ഒരു കോടി രൂപയില്‍ നിന്ന് 3 കോടി രൂപയായി ഉയര്‍ത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. സഹകരണത്തിന്റെ ദിശയിലുള്ള സംയുക്ത ശ്രമങ്ങള്‍ രാജ്യത്തിന്റെ കൂട്ടായ ശക്തിയോടെ വികസനത്തിന്റെ എല്ലാ സാധ്യതകളും തുറക്കുമെന്ന് പ്രസംഗം ഉപസംഹരിച്ചു പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ, കേന്ദ്ര കൃഷി മന്ത്രി ശ്രീ അര്‍ജുന്‍ മുണ്ട, കേന്ദ്ര വാണിജ്യ മന്ത്രി ശ്രീ പിയൂഷ് ഗോയല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പശ്ചാത്തലം
2,500 കോടിയിലധികം രൂപ സാമ്പത്തിക ചെലവിലാണ് സ്മാരക പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. ഈ സംരംഭത്തില്‍ എല്ലാ പ്രവര്‍ത്തനക്ഷമമായ പിഎസിഎസ്‌കളും ഒരു ഏകീകൃത എന്റര്‍പ്രൈസ് റിസോഴ്‌സ് പ്ലാനിംഗ് (ഇആര്‍പി) അടിസ്ഥാനമാക്കിയുള്ള ദേശീയ സോഫ്റ്റ്വെയറിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു, തടസ്സമില്ലാത്ത സംയോജനവും കണക്റ്റിവിറ്റിയും ഉറപ്പാക്കുന്നു. സംസ്ഥാന സഹകരണ ബാങ്കുകളും ജില്ലാ സഹകരണ ബാങ്കുകളും വഴി ഈ പിഎസിഎസുകളെ നബാര്‍ഡുമായി ബന്ധിപ്പിക്കുന്നതിലൂടെ, പിഎസിഎസുകളുടെ പ്രവര്‍ത്തന കാര്യക്ഷമതയും ഭരണനിര്‍വഹണ മികവും വര്‍ദ്ധിപ്പിക്കാനും അതുവഴി കോടിക്കണക്കിന് ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. രാജ്യത്തുടനീളമുള്ള പിഎസിഎസുകളുടെ വൈവിധ്യമാര്‍ന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നബാര്‍ഡ് ഈ പദ്ധതിക്കായി ദേശീയ തലത്തിലുള്ള പൊതു സോഫ്റ്റ്വെയര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇആര്‍പി സോഫ്റ്റ്വെയറില്‍ 18,000 പിഎസിഎസുകളുടെ ഓണ്‍ബോര്‍ഡിംഗ് പൂര്‍ത്തിയായി, ഇത് പദ്ധതിയുടെ നടത്തിപ്പിലെ സുപ്രധാന നാഴികക്കല്ലാണ്.
Cooperative sector is instrumental in shaping a resilient economy and propelling the development of rural areas. https://t.co/CmN4eEkGbJ
— Narendra Modi (@narendramodi) February 24, 2024
खेती और किसानी की नींव को मजबूत करने में सहकारिता की शक्ति की बहुत बड़ी भूमिका है: PM @narendramodi pic.twitter.com/lc0ekfD9uR
— PMO India (@PMOIndia) February 24, 2024
आज हमने अपने किसानों के लिए दुनिया की सबसे बड़ी स्टोरेज स्कीम या भंडारण स्कीम शुरू की है: PM @narendramodi pic.twitter.com/9AQVp95hw0
— PMO India (@PMOIndia) February 24, 2024
सहकार, देश की अर्थव्यवस्था के, खासकर ग्रामीण और कृषि से जुड़ी अर्थव्यवस्था के कायाकल्प का एक प्रमाणिक तरीका है। pic.twitter.com/of4EfzXWYi
— PMO India (@PMOIndia) February 24, 2024
आज देश में भी डेयरी और कृषि में सहकार से किसान जुड़े हैं, उनमें करोड़ों की संख्या में महिलाएं ही हैं। pic.twitter.com/SgJTT3qKiq
— PMO India (@PMOIndia) February 24, 2024
विकसित भारत के लिए भारत की कृषि व्यवस्थाओं का आधुनिकीकरण भी उतना ही जरूरी है। pic.twitter.com/S932SO5oQO
— PMO India (@PMOIndia) February 24, 2024
आत्मनिर्भर भारत बनाए बिना, विकसित भारत बनाना संभव नहीं है। pic.twitter.com/Y0gc96x48V
— PMO India (@PMOIndia) February 24, 2024
हमें अपने मिलेट्स, यानि श्री अन्न ब्रांड को दुनिया के डाइनिंग टेबल तक पहुंचाना है: PM @narendramodi pic.twitter.com/SbhCkK1lm0
— PMO India (@PMOIndia) February 24, 2024
--NK--
(Release ID: 2008604)
Visitor Counter : 113
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada