പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജൈന സന്യാസി ആചാര്യ ശ്രീ 108 വിദ്യാസാഗർ ജി മഹാരാജ് സമാധിയടഞ്ഞതിൽ പ്രധാനമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി

Posted On: 18 FEB 2024 10:58AM by PIB Thiruvananthpuram

ജൈന സന്യാസി ആചാര്യ വിദ്യാസാഗർ മഹാരാജ് സമാധിയടഞ്ഞതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ആചാര്യ ശ്രീ 108 വിദ്യാസാഗർ ജി മഹാരാജിൻ്റെ വിയോഗം രാജ്യത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് ശ്രീ മോദി പറഞ്ഞു.

ജനങ്ങളിൽ ആത്മീയ ഉണർവ് ഉണ്ടാക്കുന്നതിനായി ആചാര്യജി നടത്തിയ വിലയേറിയ ശ്രമങ്ങൾ എന്നും ഓർമ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തൻ്റെ ജീവിതത്തിലുടനീളം അദ്ദേഹം ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും സമൂഹത്തിൽ ആരോഗ്യവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിലും ഏർപ്പെട്ടിരുന്നുവെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു.

ആചാര്യ ശ്രീ 108 വിദ്യാസാഗർ ജി മഹാരാജുമായി ഛത്തീസ്ഗഡിലെ ചന്ദ്രഗിരി ജൈനക്ഷേത്രത്തിൽ കഴിഞ്ഞ വർഷം നടത്തിയ കൂടിക്കാഴ്ചയും പ്രധാനമന്ത്രി അനുസ്മരിച്ചു. ആ കൂടിക്കാഴ്ച തനിക്ക് എന്നും അവിസ്മരണീയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“आचार्य श्री 108 विद्यासागर जी महाराज जी का ब्रह्मलीन होना देश के लिए एक अपूरणीय क्षति है। लोगों में आध्यात्मिक जागृति के लिए उनके बहुमूल्य प्रयास सदैव स्मरण किए जाएंगे। वे जीवनपर्यंत गरीबी उन्मूलन के साथ-साथ समाज में स्वास्थ्य और शिक्षा को बढ़ावा देने में जुटे रहे। यह मेरा सौभाग्य है कि मुझे निरंतर उनका आशीर्वाद मिलता रहा। पिछले वर्ष छत्तीसगढ़ के चंद्रगिरी जैन मंदिर में उनसे हुई भेंट मेरे लिए अविस्मरणीय रहेगी। तब आचार्य जी से मुझे भरपूर स्नेह और आशीष प्राप्त हुआ था। समाज के लिए उनका अप्रतिम योगदान देश की हर पीढ़ी को प्रेरित करता रहेगा।”

 

 

 

SK

(Release ID: 2006881) Visitor Counter : 60