പ്രധാനമന്ത്രിയുടെ ഓഫീസ്
നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അന്താരാഷ്ട്രവൽക്കരണ ലക്ഷ്യങ്ങളിൽ കേന്ദ്രം പ്രതിജ്ഞാബദ്ധമാണ്: പ്രധാനമന്ത്രി
प्रविष्टि तिथि:
13 FEB 2024 12:36PM by PIB Thiruvananthpuram
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ എഴുതിയ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കിട്ടു.
ദേശീയ വിദ്യാഭ്യാസ നയത്തിൽ പറഞ്ഞിരിക്കുന്നതുപോലെ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അന്താരാഷ്ട്രവൽക്കരണ ലക്ഷ്യങ്ങളിൽ തൻ്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"NEP-യുടെ കീഴിൽ വിവരിച്ചിരിക്കുന്നതുപോലെ, നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അന്താരാഷ്ട്രവൽക്കരണ ലക്ഷ്യങ്ങളിൽ നമ്മുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഐഐടി-ഡൽഹി അബുദാബി കാമ്പസും ഐഐടി-മദ്രാസ് സാൻസിബാർ കാമ്പസും ഈ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ ജി അദ്ദേഹത്തിന്റെ ലേഖനത്തിൽ ഈ ആശയം പങ്കുവെക്കുന്നു."
***
NK
(रिलीज़ आईडी: 2005520)
आगंतुक पटल : 160
इस विज्ञप्ति को इन भाषाओं में पढ़ें:
Gujarati
,
Tamil
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Odia
,
Telugu
,
Kannada