പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ഫെബ്രുവരി 11ന് മദ്ധ്യപ്രദേശ് സന്ദര്‍ശിക്കും
ഏകദേശം 7300 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിക്കും
പ്രത്യേക പിന്നോക്ക ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട രണ്ട് ലക്ഷത്തോളം സ്ത്രീകള്‍ക്ക് ആഹാര്‍ അനുദാനിന്റെ പ്രതിമാസ ഗഡു പ്രധാനമന്ത്രി വിതരണം ചെയ്യും
സ്വാമിത്വ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് 1.75 ലക്ഷം അധികാര്‍ അഭിലേഖ് പ്രധാനമന്ത്രി വിതരണം ചെയ്യും
പ്രധാനമന്ത്രി ആദര്‍ശ് ഗ്രാം യോജനയ്ക്ക് കീഴില്‍ 550-ലധികം ഗ്രാമങ്ങള്‍ക്കുള്ള ഫണ്ടും പ്രധാനമന്ത്രി കൈമാറും
രത്‌ലം, മേഘ്‌നഗര്‍ റെയില്‍വേ സ്‌റ്റേഷനുകളുടെ പുനര്‍വികസനത്തിനും പ്രധാനമന്ത്രി തറക്കല്ലിടും
റോഡ്, റെയില്‍, വൈദ്യുതി, ജല മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിക്കും
Posted On:
09 FEB 2024 5:18PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഫെബ്രുവരി 11-ന് മദ്ധ്യപ്രദേശ് സന്ദര്‍ശിക്കും. മദ്ധ്യപ്രദേശിലെ ജാബുവയില്‍ ഉച്ചകഴിഞ്ഞ് ഉദ്ദേശം 12:40ന് ഏകദേശം 7300 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിക്കും.
അന്ത്യോദയയുടെ ദര്‍ശനമാണ് പ്രധാനമന്ത്രി കൈക്കൊള്ളുന്ന മുന്‍കൈകളുടെ വഴികാട്ടി. സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഈ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയാത്ത പ്രധാന വിഭാഗങ്ങളായ ഗോത്രവര്‍ഗ്ഗ സമൂഹത്തിലേക്ക് വികസനത്തിന്റെ നേട്ടങ്ങള്‍ എത്തുന്നുവെന്ന് ഉറപ്പാക്കുകയാണ് പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്. ഇതിന് അനുസൃതമായി, പ്രദേശത്തെ ഗണ്യമായ ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന വിവിധ മുന്‍കൈകളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.
രണ്ട് ലക്ഷത്തോളം വരുന്ന സ്ത്രീ ഗുണഭോക്താക്കള്‍ക്ക് ആഹാര്‍ അനുദാന്‍ യോജനയ്ക്ക് കീഴിലുള്ള ആഹാര്‍ അനുദാന്‍ പ്രതിമാസ ഗഡു പ്രധാനമന്ത്രി വിതരണം ചെയ്യും. പ്രത്യേകമായി പിന്നോക്കം നില്‍ക്കുന്ന മദ്ധ്യപ്രദേശില്‍ വിവിധ ഗോത്ര വിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് പോഷകസമൃദ്ധമായ ഭക്ഷണത്തിനായി ഈ പദ്ധതി പ്രകാരം പ്രതിമാസം 1500 രൂപ നല്‍കുന്നു.
സ്വാമിത്വ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി 1.75 ലക്ഷം അധിക് അഭിലേഖ് (അവകാശങ്ങളുടെ രേഖ) വിതരണം ചെയ്യും. ഇതിലൂടെ ആളുകള്‍ക്ക് അവരുടെ ഭൂമിയുടെ അവകാശത്തിന് രേഖാപരമായ തെളിവുകള്‍ ലഭ്യമാകും.
559 ഗ്രാമങ്ങള്‍ക്ക് പ്രധാനമന്ത്രി ആദര്‍ശ് ഗ്രാം യോജനയ്ക്ക് കീഴില്‍ 55.9 കോടിരൂപയും പ്രധാനമന്ത്രി കൈമാറും. മറ്റുള്ളവയ്‌ക്കൊപ്പം അംഗണവാടി ഭവനങ്ങള്‍, ന്യായവില കടകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, സ്‌കൂളുകളില്‍ അധിക മുറികള്‍, ആഭ്യന്തര റോഡുകള്‍ തുടങ്ങി വിവിധ തരത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ തുക വിനിയോഗിക്കും.
ജാബുവയില്‍ സി.എം റൈസ് സ്‌കൂളിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. സ്മാര്‍ട്ട് ക്ലാസുകള്‍, ഇ ലൈബ്രറി തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സാങ്കേതികവിദ്യ ഈ സ്‌കൂള്‍ സമന്വയിപ്പിക്കും.
മദ്ധ്യപ്രദേശിലെ ജലവിതരണവും കുടിവെള്ള വിതരണവും ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിന് സമര്‍പ്പിക്കലും പ്രധാനമന്ത്രി നിര്‍വഹിക്കും. ധാര്‍ & രത്‌ലാമിലെ ആയിരത്തിലധികം ഗ്രാമങ്ങള്‍ക്കുള്ള കുടിവെള്ള വിതരണ പദ്ധതിയായ തലവഡ പദ്ധതിയും മദ്ധ്യപ്രദേശിലെ വിവിധ ജില്ലകളിലായി 50,000-ത്തിലധികം നഗര കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ (അമൃത്) 2.0-ന് കീഴിലുള്ള 14 നഗര ജലവിതരണ പദ്ധതികളും തറക്കല്ലിടുന്ന പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ജാബുവയിലെ 50 ഗ്രാമപഞ്ചായത്തുകള്‍ക്കായുള്ള 11,000 ത്തോളം കുടുംബങ്ങള്‍ക്ക് ടാപ്പ് വെള്ളം നല്‍കുന്ന 'നല്‍ ജല്‍ യോജന'യും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും.
വിവിധ റെയില്‍ പദ്ധതികളുടെ തറക്കല്ലിടലും രാഷ്ട്രത്തിന് സമര്‍പ്പിക്കലും പരിപാടിയില്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. രത്‌ലം റെയില്‍വേ സ്‌റ്റേഷന്റെയും മേഘ്‌നഗര്‍ റെയില്‍വേ സ്‌റ്റേഷന്റെയും പുനര്‍വികസനത്തിനുള്ള തറക്കല്ലിടലും ഇതില്‍ ഉള്‍പ്പെടുന്നു. അമൃത് ഭാരത് സ്‌റ്റേഷന്‍ പദ്ധതിക്ക് കീഴിലാണ് ഈ സ്‌റ്റേഷനുകള്‍ പുനര്‍ വികസിപ്പിക്കുന്നത്. ഇന്‍ഡോര്‍-ദേവാസ്-ഉജ്ജയിന്‍ സി ക്യാബിന്‍ റെയില്‍ പാത ഇരട്ടിപ്പിക്കുന്നതിനുള്ള പദ്ധതി; യാര്‍ഡ് നവീകരണത്തോടെയുള്ള ഇട്ടാര്‍സി- നോര്‍ത്ത് - സൗത്ത് ഗ്രേഡ് സെപ്പറേറ്റര്‍; ബര്‍ഖേര-ബുദ്‌നി-ഇട്ടാര്‍സി എന്നിവയെ ബന്ധിപ്പിക്കുന്ന മൂന്നാമത്തെ ലൈന്‍ എന്നിവ രാജ്യത്തിന് സമര്‍പ്പികക്കുന്ന റെയില്‍ പദ്ധതികളില്‍ ഉള്‍പ്പെടുന്നു. റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പാസഞ്ചര്‍, ഗുഡ്‌സ് ട്രെയിനുകളുടെ യാത്രാ സമയം കുറയ്ക്കുന്നതിനും ഈ പദ്ധതികള്‍ സഹായിക്കും.
എന്‍.എച്ച് 47ലെ ഹാര്‍ദ്രാ-ബേടുല്‍ (പാക്കേജ് 1)ലെ 0.00 കിലോമീറ്റര്‍ മുതല്‍ 30.00 കി.മി (ഹാര്‍ദ്ര-തെമാഗാവണ്‍) വരെയുള്ള നാലുവരിപാത; എന്‍.എച്ച് 752 ഡിയുടെ ഉജ്ജയിന്‍ ദേവാസ് വിഭാഗം; എന്‍.എച്ച് 47ന്റെ ഇന്‍ഡോര്‍-ഗുജറാത്ത് എം.പി. അതിര്‍ത്തി വിഭാഗത്തിലെ നാലുവരി (16 കി.മീ.)പാത, എന്‍.എച്ച് 47ലെ ഹര്‍ദ-ബെതുലിലെ ചിച്ചോളി-ബെതുല്‍ (പാക്കേജ്-3) നാലുവരിപ്പാത; എന്‍.എച്ച് ്552ജിയിലെ ഉജ്ജയിന്‍ ജലവാര്‍ വിഭാഗവും ഉള്‍പ്പെടെ മദ്ധ്യപ്രദേശില്‍ 3275 കോടിയിലധികം രൂപയുടെ വിവിധ റോഡ് വികസന പദ്ധതികള്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. ഈ പദ്ധതികള്‍ റോഡ് ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുകയും മേഖലയിലെ സാമ്പത്തിക വികസനത്തിന് സഹായിക്കുകയും ചെയ്യും.
ഇവയ്ക്ക് പുറമെ, വേസ്റ്റ് ഡംപ്‌സൈറ്റ് റെമഡിയേഷന്‍, വൈദ്യുത സബ്‌സ്‌റ്റേഷന്‍ തുടങ്ങിയ മറ്റ് വികസന മുന്‍കൈകളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.
NS
(Release ID: 2004617)
Visitor Counter : 95
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada