പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന് ഭാരതരത്‌ന നൽകി ആദരിക്കുമെന്ന് പ്രധാനമന്ത്രി

Posted On: 09 FEB 2024 12:59PM by PIB Thiruvananthpuram

മുൻ പ്രധാനമന്ത്രി ശ്രീ ചൗധരി ചരൺ സിംഗിന് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകുമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചു.

കർഷകരുടെ അവകാശങ്ങൾക്കും അവരുടെ ക്ഷേമത്തിനും വേണ്ടി തൻ്റെ ജീവിതം മുഴുവൻ സമർപ്പിച്ചതിന്  മുൻ പ്രധാനമന്ത്രിയെ അദ്ദേഹം പ്രശംസിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:


"രാജ്യത്തിൻ്റെ മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗ് ജിയെ ഭാരതരത്ന നൽകി ആദരിക്കുന്നത് നമ്മുടെ ഗവണ്മെന്റിന്റെ ഭാഗ്യമാണ്. ഈ ബഹുമതി രാജ്യത്തിന് അദ്ദേഹം നൽകിയ അനുപമമായ സംഭാവനകൾക്ക് സമർപ്പിക്കുന്നു. കർഷകരുടെ അവകാശങ്ങൾക്കും അവരുടെ ക്ഷേമത്തിനുമായി അദ്ദേഹം തൻ്റെ ജീവിതം മുഴുവൻ ചെലവഴിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായും രാജ്യത്തിൻ്റെ ആഭ്യന്തര മന്ത്രിയായും, എം.എൽ.എ എന്ന നിലയിലും അദ്ദേഹം രാഷ്ട്രനിർമ്മാണത്തിന് എന്നും ഊർജം പകർന്നു.അടിയന്തരാവസ്ഥയ്‌ക്കെതിരായ പ്രതിഷേധത്തിലും അദ്ദേഹം ഉറച്ചുനിന്നു.നമ്മുടെ കർഷക സഹോദരീസഹോദരന്മാരോടുള്ള  അദ്ദേഹത്തിന്റെ അർപ്പണബോധവും അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തോടുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയും മുഴുവൻ രാജ്യത്തിനും പ്രചോദനമാണ്."

 

NS

(Release ID: 2004332) Visitor Counter : 73