പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സി.എല്‍.ഇ.എ-കോമണ്‍വെല്‍ത്ത് അറ്റോര്‍ണിസ് ആന്‍ഡ് സോളിസിറ്റേഴ്‌സ് ജനറല്‍ കോണ്‍ഫറന്‍സ് 2024 ഫെബ്രുവരി 3-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Posted On: 02 FEB 2024 11:10AM by PIB Thiruvananthpuram

കോമണ്‍വെല്‍ത്ത് ലീഗല്‍ എജ്യുക്കേഷന്‍ അസോസിയേഷന്‍ കോമണ്‍വെല്‍ത്ത് അറ്റോര്‍ണിസ് ആന്‍ഡ് സോളിസിറ്റേഴ്‌സ് ജനറല്‍ കോണ്‍ഫറന്‍സ് (സി.എല്‍.ഇ.എ)  2024, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഫെബ്രുവരി 3 ന് രാവിലെ 10 മണിക്ക് വിഗ്യാൻ ഭവനില്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.


'നീതി ലഭ്യമാക്കുന്നതില്‍ അതിര്‍ത്തി കടന്നുള്ള വെല്ലുവിളികള്‍'  എന്നതാണ് സമ്മേളനത്തിന്റെ വിഷയം. മറ്റുള്ളവയ്‌ക്കൊപ്പം ജുഡീഷ്യല്‍ പരിവര്‍ത്തനം, നിയമ പരിശീലനത്തിന്റെ ധാര്‍മ്മിക മാനങ്ങള്‍, എക്‌സിക്യൂട്ടീവ് ഉത്തരവാദിത്തം; ആധുനിക കാലത്തെ നിയമവിദ്യാഭ്യാസ പുനഃപരിശോധന തുടങ്ങിയ നിയമവും നീതിയും സംബന്ധിച്ച സുപ്രധാന വിഷയങ്ങളും ഈ സമ്മേളനം ചര്‍ച്ച ചെയ്യും.


വിവിധ അന്താരാഷ്ട്ര പ്രതിനിധികള്‍ക്കൊപ്പം ഏഷ്യ-പസഫിക്, ആഫ്രിക്ക, കരീബിയന്‍ എന്നിവിടങ്ങളിലെ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള അറ്റോര്‍ണി ജനറല്‍മാരും സോളിസിറ്റര്‍മാരും ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. കോമണ്‍വെല്‍ത്ത് നിയമ സാഹോദര്യത്തിലെ വ്യത്യസ്ത പങ്കാളികള്‍ക്കിടയില്‍ ആശയവിനിമയത്തിനുള്ള ഒരു വേദി വാഗ്ദാനം ചെയ്യുന്ന ഒരു സവിശേഷവേദിയായിട്ടായിരിക്കും കോണ്‍ഫറന്‍സ് പ്രവര്‍ത്തിക്കുക. നിയമവിദ്യാഭ്യാസത്തിലും നിതി ലഭ്യതയിലുമുള്ള വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിന് സമഗ്രമായ ഒരു മാര്‍ഗ്ഗരേഖ വികസിപ്പിച്ചെടുക്കാന്‍ ലക്ഷ്യമിട്ട് അറ്റോര്‍ണിമാര്‍ക്കും സോളിസറ്റര്‍ ജനറല്‍മാര്‍ക്കും മാത്രമായി ഒരു പ്രത്യേക വട്ടമേശ സമ്മേളനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

NS


(Release ID: 2001745) Visitor Counter : 96