പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യയിലെ ഏറ്റവും വലിയ മൊബിലിറ്റി എക്‌സിബിഷനായ- ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2024 - നാളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

Posted On: 01 FEB 2024 3:11PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ത്യയിലെ ഏറ്റവും വലുതും ഇത്തരത്തിലുള്ളതുമായ മൊബിലിറ്റി എക്സിബിഷന്‍ - ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2024 - നാളെ ഫെബ്രുവരി 2 ന് വൈകുന്നേരം 4:30 ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ അഭിസംബോധന ചെയ്യും.

ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2024 മൊബിലിറ്റി, ഓട്ടോമോട്ടീവ് മൂല്യ ശൃംഖലകളിലുടനീളം ഇന്ത്യയുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കും. എക്സ്പോയില്‍ എക്സിബിഷനുകള്‍, കോണ്‍ഫറന്‍സുകള്‍, വാങ്ങല്‍-വില്‍ക്കല്‍ മീറ്റുകള്‍, സംസ്ഥാന സെഷനുകള്‍, റോഡ് സുരക്ഷാ പവലിയന്‍, കൂടാതെ ഗോ-കാര്‍ട്ടിംഗ് പോലുള്ള പൊതു കേന്ദ്രീകൃത ആകര്‍ഷണങ്ങള്‍ എന്നിവ ഉണ്ടാകും.

50-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 800-ലധികം പ്രദര്‍ശകരുള്ള എക്സ്പോ അത്യാധുനിക സാങ്കേതികവിദ്യകളും സുസ്ഥിര പരിഹാരങ്ങളും ചലനാത്മകതയിലെ മുന്നേറ്റങ്ങളും ഉയര്‍ത്തിക്കാട്ടുന്നു. എക്സ്പോയില്‍ 28-ലധികം വാഹന നിര്‍മ്മാതാക്കള്‍ പങ്കെടുക്കും, കൂടാതെ 600-ലധികം വാഹന ഘടക നിര്‍മ്മാതാക്കളുടെ സാന്നിധ്യവും ഉണ്ടാകും. 13-ലധികം ആഗോള വിപണികളില്‍ നിന്നുള്ള 1000-ലധികം ബ്രാന്‍ഡുകള്‍ ഇവന്റില്‍ അവരുടെ ഉല്‍പ്പന്നങ്ങളുടെയും സാങ്കേതികവിദ്യകളുടെയും സേവനങ്ങളുടെയും സമ്പൂര്‍ണ്ണ ശ്രേണി പ്രദര്‍ശിപ്പിക്കും.

പ്രദര്‍ശനത്തിനും കോണ്‍ഫറന്‍സുകള്‍ക്കുമൊപ്പം, മൊബിലിറ്റി സൊല്യൂഷനുകളോടുള്ള സമഗ്രമായ സമീപനം പ്രോത്സാഹിപ്പിക്കുന്ന, ദേശീയ, പ്രാദേശിക തലങ്ങളില്‍ സഹകരണം സാധ്യമാക്കുന്നതിനുള്ള പ്രാദേശിക സംഭാവനകളും സംരംഭങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനുള്ള സംസ്ഥാന സെഷനുകളും പരിപാടിയില്‍ അവതരിപ്പിക്കും.

 

NS



(Release ID: 2001637) Visitor Counter : 58