ധനകാര്യ മന്ത്രാലയം

കഴിഞ്ഞ ദശകത്തിൽ പ്രത്യക്ഷ നികുതി വരുമാനം മൂന്നിരട്ടിയിൽ അധികവും, നികുതിദായകരുടെ എണ്ണം  2.4 മടങ്ങും വർദ്ധിച്ചു: കേന്ദ്ര ധനകാര്യ മന്ത്രി

Posted On: 01 FEB 2024 12:43PM by PIB Thiruvananthpuram

ന്യൂ ഡൽഹി: ഫെബ്രുവരി 1, 2024  

കഴിഞ്ഞ ദശകത്തിൽ പ്രത്യക്ഷ നികുതി വരുമാനം മൂന്നിരട്ടിയിൽ അധികവും, നികുതിദായകരുടെ എണ്ണം  2.4 മടങ്ങും വർദ്ധിച്ചു. ഇന്ന്, 2024-25ലെ ഇടക്കാല ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിക്കവെ കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിൽ, നിരക്കുകൾ കുറയ്ക്കുകയും യുക്തിസഹമാക്കുകയും ചെയ്തിട്ടുണ്ടെന്നും ശ്രീമതി സീതാരാമൻ പറഞ്ഞു. 7 ലക്ഷം രൂപ വരെ വരുമാനമുള്ള നികുതിദായകർക്ക് ഇപ്പോൾ നികുതി ബാധ്യതയില്ല. 2013-14 സാമ്പത്തിക വർഷത്തിൽ ഈ പരിധി 2.2 ലക്ഷം രൂപയായിരുന്നു.  ചില്ലറ വ്യാപരത്തിനുള്ള അനുമാന നികുതി പരിധി 2 കോടി രൂപയിൽ നിന്ന് 3 കോടി രൂപയായി ഉയർത്തി. അതുപോലെ, അർഹരായ പ്രൊഫഷണലുകൾക്കുള്ള അനുമാന നികുതി പരിധി 50 ലക്ഷം രൂപയിൽ നിന്ന് 75 ലക്ഷം രൂപയായി ഉയർത്തി. കോർപ്പറേറ്റ് നികുതി നിരക്ക് നിലവിലുള്ള ആഭ്യന്തര കമ്പനികൾക്ക് 30 ശതമാനത്തിൽ നിന്ന് 22 ശതമാനമായും ചില പുതിയ നിർമ്മാണ കമ്പനികൾക്ക് 15 ശതമാനമായും കുറച്ചു.

പുതിയ ആദായനികുതി റിട്ടേണുകൾ, പുതിയ ഫോം 26എഎസ്, മുൻകൂട്ടിയുള്ള നികുതി റിട്ടേണുകൾ എന്നിവ നികുതി ഫയൽ ചെയ്യുന്നത് ലളിതവും സുഗമമവുമാക്കി. 2013-14 വർഷത്തിൽ റിട്ടേണുകളുടെ ശരാശരി പ്രോസസ്സിംഗ് സമയം 93 ദിവസമായിരുന്നത്, ഇപ്പോൾ പത്തു ദിവസമായി കുറച്ച കാര്യം ശ്രീമതി സീതാരാമൻ ചൂണ്ടിക്കാട്ടി. അതുവഴി റീഫണ്ടുകൾ വേഗത്തിലായി.

RRTN

****



(Release ID: 2001492) Visitor Counter : 74