നിയമ, നീതി മന്ത്രാലയം

ഇന്ത്യ റിപ്പബ്ലിക്കായതിന്റെ 75-ാം വാർഷികാഘോഷ സ്മരണയ്ക്കായി 'ഹമാര സംവിധാൻ, ഹമാര സമ്മാൻ' പ്രചാരണ  പരിപാടി നാളെ ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.

Posted On: 23 JAN 2024 9:25AM by PIB Thiruvananthpuram

ന്യൂഡൽഹി : 23  ജനുവരി 2024

ഇന്ത്യ റിപ്പബ്ലിക്കായതിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് 'ഹമാര സംവിധാൻ, ഹമാര സമ്മാൻ ' എന്നപേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന അഖിലേന്ത്യാ കാമ്പയിൻ ഉപ രാഷ്‌ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ നാളെ- 2024 ജനുവരി 24-ന് ഡോ. അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ ഉദ്ഘാടനം ചെയ്യും.  ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന തത്ത്വങ്ങളോടുള്ള നമ്മുടെ കൂട്ടായ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും നമ്മുടെ രാജ്യത്തെ ബന്ധിപ്പിക്കുന്ന പങ്കിട്ട മൂല്യങ്ങൾ ആഘോഷിക്കുകയും ചെയ്യുക എന്നതാണ് ഈ പ്രചാരണ പരിപാടിയുടെ ലക്ഷ്യം.  ഭരണഘടനാ ചട്ടക്കൂടിൽ പ്രതിപാദിച്ചിരിക്കുന്ന ആദർശങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള അഭിമാനബോധവും ഉത്തരവാദിത്തവും വളർത്തിയെടുക്കാൻ ഈ രാജ്യവ്യാപക സംരംഭം വിഭാവനം ചെയ്യുന്നു.  നമ്മുടെ ജനാധിപത്യ യാത്രയിൽ അർത്ഥവത്തായ രീതിയിൽ സംഭാവന നൽകാനും വിവിധ രീതികളിൽ പങ്കെടുക്കാനും ഓരോ പൗരനും ഈ പരിപാടി അവസരം നൽകും.

 കേന്ദ്ര നിയമ-നീതി മന്ത്രാലയത്തിന്റെ നീതിന്യായ വകുപ്പാണ് പരിപാടി നടത്തുന്നത്.  ക്യാമ്പയിനിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുള്ള പരിപാടികൾ  താഴെ പറയുന്നവയാണ് :-

 'എല്ലാവർക്കും നീതി - എല്ലാ വീട്ടിലും നീതി' എന്ന പരിപാടി   സേവന കേന്ദ്രങ്ങളിലെ ഗ്രാമതല സംരംഭകരിലൂടെ ഗ്രാമീണരെ ബന്ധിപ്പിക്കുകയും എല്ലാവർക്കും നീതി എന്ന പ്രതിജ്ഞ എടുക്കുകയും ചെയ്യുക എന്ന് ലക്ഷ്യം വക്കുന്നു . 'ന്യായ സഹായികൾ', അഭിലാഷ (aspirational)  ബ്ലോക്കുകളിലും ജില്ലകളിലും ഉടനീളം വീടുകളിൽ എത്തി പൗരകേന്ദ്രീകൃതമായ വിവിധ നിയമ സേവനങ്ങളെക്കുറിച്ചുള്ള അവബോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.  സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശതലത്തിൽ, ന്യായ സേവാ മേളകൾ സംഘടിപ്പിക്കും.വ്യക്തികൾക്ക്  വിവിധ പദ്ധതികളും  മറ്റ് സേവനങ്ങളും സംബന്ധിച്ചും നിയമപരവുമായ  മാർഗനിർദേശവും വിവരങ്ങളും പിന്തുണയും നൽകുന്നതിനുള്ള വേദികളായി ഇവ വർത്തിക്കും.

'നവ ഭാരത് നവ സങ്കൽപ്' എന്ന് പേരിട്ടിരിക്കുന്ന മറ്റൊരു പരിപാടിയിലൂടെ പഞ്ച പ്രാൺ പ്രതിജ്ഞ എടുക്കാനും  പഞ്ചപ്രാണിന്റെ പ്രമേയങ്ങൾ സ്വീകരിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.  പഞ്ച് പ്രാൺ രംഗോത്സവ് (പോസ്‌റ്റർ നിർമ്മാണ മത്സരം), പഞ്ച് പ്രാൺ അനുഭവ് (റീൽ/വീഡിയോ നിർമ്മാണ മത്സരം) എന്നിവയിൽ പങ്കെടുക്കുന്നതിലൂടെ പൗരന്മാർക്ക് അവരുടെ കഴിവും സർഗ്ഗാത്മകതയും പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കും.   ഭരണഘടനയെക്കുറിച്ചുള്ള  അറിവ് ആകർഷകമായ രീതിയിൽ പരിശോധിക്കാനുള്ള അവസരവും പൗരന്മാർക്ക് ലഭിക്കും.  മൈ ജി ഓ വി (My Gov) പ്ലാറ്റ്‌ഫോമിലാണ് ഈ പരിപാടി സംഘടിപ്പിക്കുക.

പ്രോ ബോണോ ക്ലബ് പദ്ധതി പ്രകാരം ലോ കോളേജുകൾ ദത്തെടുക്കുന്ന ഗ്രാമങ്ങളിൽ പഞ്ചപ്രാണിന്റെ സന്ദേശം എത്തിക്കാൻ വിദ്യാർത്ഥികളെ ഉൾപ്പെടുത്തുകയാണ് മൂന്നാം പ്രവർത്തനമായ 'വിധി ജാഗ്രതാ അഭിയാൻ' വഴി ലക്ഷ്യമിടുന്നത്.  അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ചുള്ള നിയമപരമായ വിവരങ്ങൾ വളരെ ആകർഷകവും വിനോദകരവും അവിസ്മരണീയവുമായ രീതിയിൽ പ്രചരിപ്പിക്കാൻ ഇത് ലക്ഷ്യമിടുന്നു.  ഗ്രാമവിധി ചേത്‌ന, വഞ്ചിത് വർഗ് സമ്മാൻ , നാരി ഭാഗിദാരി എന്നീ സംരംഭങ്ങളിലൂടെ സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ഉൾപ്പെടുത്തുക എന്നതും ഇത് വഴി ലക്ഷ്യമിടുന്നു.

പരിപാടിയോടാനുബന്ധിച്ച് 'ന്യായ സേതു' ഉദ്ഘാടനം ചെയ്യും.നിയമ സേവനങ്ങളുടെ പരിധി അവസാന ലക്ഷ്യകേന്ദ്രത്തിലേയ്ക്ക് വരെ വ്യാപിപ്പിക്കാനും വിപുലീകരിക്കാനും ലക്ഷ്യമിടുന്ന സുപ്രധാനവും പരിവർത്തനാത്മകവുമായ ഒരു ചുവടുവെയ്പ്പായാണ് ന്യായ സേതു സമാരംഭിക്കുന്നത്.  നിയമപരമായ വിവരങ്ങൾ, നിയമോപദേശം, നിയമസഹായം എന്നിവയ്‌ക്കായുള്ള  ഒരു ഏകീകൃത  സംവിധാനം ആയി ഇത് വർത്തിക്കും.കൂടാതെ,എല്ലാവരെയും ഉൾക്കൊള്ളുന്നതും നീതിയുക്തവുമായ ഒരു സമൂഹത്തെ പ്രാപ്‌തമാക്കുകയും ചെയ്യും.

 
 
SKY


(Release ID: 1998793) Visitor Counter : 59