ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം

യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ഇന്ത്യയിലെ മെട്രോ റെയിലിന്റെ വളര്‍ച്ചയ്ക്ക് അടിവരയിടുന്നു


രാജ്യത്തെ എല്ലാ മെട്രോ റെയില്‍ സംവിധാനങ്ങളിലുമായി പ്രതിദിന യാത്രക്കാരുടെ എണ്ണം 10 ദശലക്ഷം കവിഞ്ഞു

അതിവേഗം നഗരവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു യുവ ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന അഭിലാഷങ്ങളെയാണ് വളരുന്ന മെട്രോ റെയില്‍ ശൃംഖല പ്രതിഫലിപ്പിക്കുന്നത്.

Posted On: 06 JAN 2024 9:37AM by PIB Thiruvananthpuram

ഇന്ത്യയുടെ മെട്രോ റെയില്‍ സംവിധാനങ്ങളെക്കുറിച്ചുള്ള 2023 ഡിസംബര്‍ 23 ലെ അതിന്റെ വര്‍ഷാന്ത്യ ക്രിസ്മസ് ഡബിള്‍ ലക്കത്തിലെ ഒരു ലേഖനത്തില്‍ ദി ഇക്കണോമിസ്റ്റ്, ഇന്ത്യയുടെ ബൃഹത്തായ മെട്രോ ബില്‍ഡ്-ഔട്ട് മതിയായ യാത്രക്കാരെ ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെടുന്നു എന്ന് ദുര്‍വ്യാഖ്യാനം ചെയ്തിട്ടുണ്ട്. വസ്തുതാപരമായ അപാകതകള്‍ ഉള്‍ക്കൊള്ളുന്ന ലേഖനം, ഇന്ത്യയുടെ വളര്‍ന്നുവരുന്ന മെട്രോ റെയില്‍ ശൃംഖലയെക്കുറിച്ച് പഠിക്കേണ്ട ആവശ്യമായ സന്ദര്‍ഭവും ലഭ്യമാക്കുന്നില്ല.

ഇന്ത്യയിലെ മെട്രോ റെയില്‍ സംവിധാനങ്ങളൊന്നും തന്നെ അവരുടെ പദ്ധതിപ്രകാരമുള്ള യാത്രികരുടെ പകുതി പോലും നേടിയിട്ടില്ലെന്ന ലേഖനത്തിന്റെ കേന്ദ്ര അവകാശവാദം, ഇന്ത്യയുടെ നിലവിലെ മെട്രോ റെയില്‍ ശൃംഖലയുടെ നാലില്‍ മൂന്ന് ഭാഗവും പത്ത് വര്‍ഷത്തിനുള്ളില്‍ വിഭാവനം ചെയ്യുകയും നിര്‍മ്മിക്കുകയും പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്തതാണെന്ന എന്ന വസ്തുത ശ്രദ്ധിക്കുന്നില്ല- ചില, മെട്രോ റെയില്‍ സംവിധാനങ്ങള്‍ക്കാണെങ്കില്‍ ഏതാനും വര്‍ഷം മാത്രമാണ് പഴക്കമുള്ളതും. എന്നിട്ടും, രാജ്യത്തെ മെട്രോ സംവിധാനങ്ങളിലുടനീളം പ്രതിദിന യാത്രക്കാരുടെ എണ്ണം ഇതിനകം 10 ദശലക്ഷം കടന്നിട്ടുണ്ട്, ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഇത് 12.5 ദശലക്ഷത്തില്‍ കൂടുതലാകുമെന്ന് പ്രതീക്ഷിക്കുന്നുമുണ്ട്. ഇന്ത്യ അതിന്റെ മെട്രോ യാത്രക്കാരുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ദ്ധനവിന് സാക്ഷ്യം വഹിക്കുന്നുണ്ട്, നമ്മുടെ മെട്രോ സംവിധാനങ്ങള്‍ വികസിക്കുമ്പോള്‍ അത് തുടരുകയും ചെയ്യും. രാജ്യത്തെ മിക്കവാറും എല്ലാ മെട്രോ റെയില്‍ സംവിധാനങ്ങളും നിലവില്‍ പ്രവര്‍ത്തന ലാഭം ഉണ്ടാക്കുന്നുവെന്നതും ശ്രദ്ധിക്കേണ്ടതാണ്.
ഉദാഹരണത്തിന് ഡല്‍ഹി മെട്രോ പോലെ, പരിപക്വമായ ഒരു മെട്രോ സംവിധാനത്തില്‍ പ്രതിദിന യാത്രക്കാരുടെ എണ്ണം ഇതിനകം 7 മില്യണ്‍ കവിഞ്ഞതായി കാണാം, 2023 അവസാനത്തേയ്ക്ക് കണക്കാക്കിയിരുന്ന യാത്രക്കാരുടെ എണ്ണത്തിനെക്കാള്‍ വളരെ കൂടുതലാണിത്. പൊതു ബസ് സംവിധാനങ്ങളെ കൊണ്ടു മാത്രം പരിഹരിക്കാന്‍ കഴിയാത്ത നഗരത്തിലെ തിരക്കേറിയ ഇടനാഴികളിലെ സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ ഡല്‍ഹി മെട്രോ സഹായിച്ചുവെന്നാണ് വാസ്തവത്തില്‍, വിശകലനം വ്യക്തമാക്കുന്നത്. നഗരത്തിലെ ചില ഇടനാഴികളില്‍ ഡി.എം.ആര്‍.സിയുടെ സര്‍വീസില്‍ വളരെ തിരക്കുള്ള സമയത്ത്, തിരക്കുപിടിച്ച ദിശയിലേക്കുള്ള യാത്രയില്‍ 50,000ലധികം ആളുകള്‍ യാത്രചെയ്യുന്നത് കാണാവുന്നതുമാണ്. പൊതു ബസുകളിലൂടെ മാത്രം ഇത്രയും ഉയര്‍ന്ന യാത്രാ ആവശ്യം നിറവേറ്റുന്നതിന്, ആ ഇടനാഴികളില്‍ ഒരു മണിക്കൂറിനുള്ളില്‍ ഒരു ദിശയിലേക്ക് 715 ബസുകള്‍ സഞ്ചരിക്കേണ്ടിവരും, ഇത് ബസുകള്‍ക്കിടയില്‍ ഏകദേശം 5 സെക്കന്‍ഡ് നേരത്തെ ഗതിവേഗം മാത്രമായിരിക്കും നല്‍കുന്നതും - അസാദ്ധ്യമായ ഒരു സാഹചര്യം! ഡല്‍ഹി മെട്രോ ഇല്ലാതെ ഡല്‍ഹിയിലെ റോഡ് ഗതാഗതത്തിന്റെ അവസ്ഥ സങ്കല്‍പ്പിക്കാന്‍ തന്നെ ഒരാള്‍ക്ക് ഭയമായിരിക്കും.

ഇന്ത്യയെപ്പോലെ വൈവിദ്ധ്യമാര്‍ന്ന ഒരു രാജ്യത്ത്, പൊതുഗതാഗത സംവിധാനത്തിന്റെ എല്ലാ രീതികളും പ്രധാനമാണ്, ഒറ്റപ്പെട്ടുള്ളതും യാത്രക്കാര്‍ക്ക് വാഗ്ദാനം ചെയ്യുന്ന സംയോജിത രീതിയിലുള്ളതും. സുസ്ഥിരമായ രീതിയില്‍ ദീര്‍ഘകാലത്തേക്ക് ബഹുമാതൃക ഗതാഗത ഓപ്ഷനുകളുടെ സംയോജനം വാഗ്ദാനം ചെയ്യുന്ന സുഖപ്രദവും വിശ്വസനീയവും ഊര്‍ജ്ജ-കാര്യക്ഷമവുമായ ചലനക്ഷമതാ പരിഹാരങ്ങള്‍ നല്‍കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. ബസ് ഗതാഗത സംവിധാനങ്ങളുടെ പ്രോത്സാഹനത്തിനായി 500,000-നും 4 ദശലക്ഷത്തിനും ഇടയില്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍ 10,000 ഇ-ബസുകള്‍ വിന്യസിക്കുന്ന പിഎം ഇ-ബസ് സേവ പദ്ധതിക്ക് ഗവണ്‍മെന്റ് അടുത്തിടെ തുടക്കം കുറിച്ചു. 4 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങള്‍ക്കുള്ള ബസ് ഗതാഗത പരിഹാരങ്ങള്‍ ഗവണ്‍മെന്റിന്റെ ഫെയിം പദ്ധതിയില്‍ ഇതിനകം തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇ-ബസുകളും മെട്രോ സംവിധാനങ്ങളും വൈദ്യുതോര്‍ജ്ജമാണുപയോഗിക്കുന്നതെങ്കിലും, സവിശേഷ ഊര്‍ജ്ജ ഉപഭോഗത്തിലും കാര്യക്ഷമതയിലും മെട്രോ സംവിധാനങ്ങള്‍ വളരെ മുന്നിലാണ്. നമ്മുടെ നഗരങ്ങളുടെ തുടര്‍ച്ചയായ വിപുലീകരണത്തിലൂടെയും ഒന്നാം മൈല്‍, അവസാന മൈല്‍ ബന്ധിപ്പിക്കലിന്റെ സാക്ഷാത്കാരത്തോടെയും, ഇന്ത്യയിലെ മെട്രോ സംവിധാനങ്ങള്‍ ഉയര്‍ന്ന യാത്രക്കാരുടെ എണ്ണത്തിന് സാക്ഷ്യം വഹിക്കും.
ഹ്രസ്വദൂര യാത്രകള്‍ നടത്തുന്ന പല യാത്രക്കാരും മറ്റ് ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നതിനാല്‍, ''വിലയേറിയ ഗതാഗത അടിസ്ഥാന സൗകര്യങ്ങളുടെ ഒരു കൂട്ടം'' സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും സേവിക്കുന്നില്ല എന്ന് ദുസൂചനയും ലേഖനം നല്‍കുന്നു. ഇന്ത്യന്‍ നഗരങ്ങള്‍ വികസിക്കുന്നുവെന്ന് വിശദീകരിക്കുന്നതില്‍ പരാജയപ്പെടുന്നതിനാല്‍ ഇതിന് വീണ്ടും പ്രസക്തിയില്ല. 20 വര്‍ഷത്തിലേറെ പഴക്കമുള്ള ഡി.എം.ആര്‍.സി മെട്രോയുടെ ശരാശരി യാത്ര ദൂരം 18 കിലോമീറ്ററാണ്. അഞ്ചോ പത്തോ വര്‍ഷത്തില്‍ താഴെ മാത്രം പഴക്കമുള്ളവയാണ്,
ഇന്ത്യയിലെ മെട്രോ സംവിധാനങ്ങളില്‍ മിക്കതും, അടുത്ത 100 വര്‍ഷത്തേക്ക് ഇന്ത്യയുടെ നഗരപ്രദേശങ്ങളിലെ ഗതാഗത ആവശ്യകതകള്‍ നിറവേറ്റുന്നതിനായി ആസൂത്രണം ചെയ്താണ് ഇവയെ പ്രവര്‍ത്തനക്ഷമമാക്കിയിട്ടാണുള്ളത്. അത്തരം പരിവര്‍ത്തനം സംഭവിക്കുന്നതായാണ് ഇതിനകമുള്ള തെളിവുകള്‍ സൂചിപ്പിക്കുന്നത് - സ്ത്രീകള്‍ക്കും നഗരത്തിലെ യുവജനങ്ങള്‍ക്കും ഏറ്റവും ഇഷ്ടപ്പെട്ട യാത്രാമാര്‍ഗ്ഗവുമാണ് മെട്രോ റെയില്‍ സംവിധാനങ്ങള്‍.

 

NS



(Release ID: 1993882) Visitor Counter : 73