മന്ത്രിസഭ

ഹൈഡ്രോകാര്‍ബണ്‍ മേഖലയിലെ സഹകരണത്തിന് ഇന്ത്യയും ഗയാനയും തമ്മില്‍ ധാരണാപത്രം ഒപ്പിടുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 05 JAN 2024 1:14PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2023 ജനുവരി 05

ഹൈഡ്രോകാര്‍ബണ്‍ മേഖലയിലെ സഹകരണത്തിന് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പെട്രോളിയം പ്രകൃതി വാതക മന്ത്രാലയവും ഗയാന റിപ്പബ്ലിക്കിന്റെ പ്രകൃതിവിഭവ മന്ത്രാലയവും തമ്മില്‍ ധാരണാപത്രം (എം.ഒ.യു) ഒപ്പിടുന്നതിന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍:

ഗയാനയില്‍ നിന്നും ക്രൂഡ് ഓയിൽ എത്തിക്കുക, ഗയാനയിലെ പര്യവേക്ഷണ, ഉല്‍പ്പാദന (ഇ ആന്‍ഡ് പി) മേഖലയില്‍ ഇന്ത്യന്‍ കമ്പനികളുടെ പങ്കാളിത്തം, ക്രൂഡ് ഓയില്‍ ശുദ്ധീകരണം, കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍, ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്തല്‍ തുടങ്ങിയ മേഖലകളിലെ സഹകരണം, പ്രകൃതിവാതക മേഖലയിലെ സഹകരണം, ഗയാനയിലെ എണ്ണ-വാതക മേഖലയില്‍ നിയന്ത്രണ നയ ചട്ടക്കൂട് വികസിപ്പിക്കുന്നതിനുള്ള സഹകരണം; സൗരോര്‍ജ്ജം ഉള്‍പ്പെടെയുള്ള പുനരുപയോഗ ഊര്‍ജ്ജത്തോടൊപ്പം ജൈവ ഇന്ധനങ്ങള്‍ ഉള്‍പ്പെടെയുള്ള ശുദ്ധ ഊര്‍ജ്ജ മേഖലയിലെ സഹകരണം എന്നിങ്ങനെ ഹൈഡ്രോകാര്‍ബണ്‍ മേഖലയിലെ സമ്പൂര്‍ണ്ണ മൂല്യ ശൃംഖലയും നിര്‍ദ്ദിഷ്ട ധാരണാപത്രം ഉള്‍ക്കൊള്ളുന്നു.

നേട്ടം:
ഹൈഡ്രോകാര്‍ബണ്‍ മേഖലയില്‍ ഗയാനയുമായുള്ള സഹകരണം സംബന്ധിച്ച ധാരണാപത്രം ഉഭയകക്ഷി വ്യാപാരം ശക്തിപ്പെടുത്തുകയും പരസ്പരമുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും അസംസ്‌കൃത എണ്ണയുടെ സ്രോതസ്സ് വൈവിദ്ധ്യവലക്കരിക്കുന്നതിന് സഹായിക്കുകയും, അങ്ങനെ രാജ്യത്തിന്റെ ഊര്‍ജ്ജവും വിതരണ സുരക്ഷയും വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഗയാനയിലെ ഇ ആന്റ് പി മേഖലയില്‍ പങ്കെടുക്കാനും ആഗോള എണ്ണ, വാതക കമ്പനികളുമായി അപ്‌സ്ട്രീം പ്രോജക്ടുകളില്‍ പ്രവര്‍ത്തിച്ച് അനുഭവം നേടാനും ഇത് ഇന്ത്യന്‍ കമ്പനിക്ക് അവസരമൊരുക്കും, അങ്ങനെ ആത്മനിര്‍ഭര്‍ ഭാരത് എന്ന കാഴ്ചപ്പാട് വളര്‍ത്തിയെടുക്കുകയും ചെയ്യും.

നടപ്പാക്കല്‍ തന്ത്രവും ലക്ഷ്യങ്ങളും:
ഒപ്പിട്ട തീയതി മുതല്‍ ഈ ധാരണാപത്രം പ്രാബല്യത്തില്‍ വരികയും അഞ്ച് വര്‍ഷത്തേക്ക് പ്രാബല്യത്തില്‍ നിലനില്‍ക്കുകയും ചെയ്യും. ഈ ധാരണ റദ്ദാക്കാന്‍ രണ്ടുകക്ഷികളും മൂന്ന് മാസം മുന്‍പ് രേഖാമൂലമുള്ള അറിയിപ്പ് നല്‍കിയില്ലെങ്കില്‍, അഞ്ചുവര്‍ഷത്തിന് ശേഷം ഈ ധാരണാപത്രം സ്വയമേവ പുതുക്കപ്പെടും.

പശ്ചാത്തലം:
സമീപകാലത്ത്, ലോകത്തിലെ ഏറ്റവും പുതിയ എണ്ണ ഉല്‍പ്പാദകരായി മാറുന്ന ഗയാന എണ്ണ, വാതക മേഖലയില്‍ ഗണ്യമായ പ്രാധാന്യം നേടിയിട്ടുണ്ട്. പുതുതായി കണ്ടെത്തിയ 11.2 ബില്യണ്‍ ബാരല്‍ എണ്ണ മൊത്തം ആഗോള എണ്ണ പ്രകൃതിവാതകത്തിന്റെ 18%ത്തിനും, കണ്ടെത്തിയ എണ്ണയുടെ 32% നും തുല്യമാണ്. ഒപെക് വേള്‍ഡ് ഓയില്‍ ഔട്ട്‌ലുക്ക് 2022 അനുസരിച്ച്, ദ്രാവക വിതരണം 2021ലെ 0.1 എംബി/ഡിയില്‍ നിന്ന് 2027ല്‍ 0.9 എം.ബി/ഡിയായി വളര്‍ന്നുകൊണ്ട് ഗയാനയുടെ ഉല്‍പ്പാദനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

അതിനുപുറമെ 2002ലെ വേള്‍ഡ് എനര്‍ജിയുടെ ബി.പി സ്റ്റാറ്റിസ്റ്റിക്കല്‍ റിവ്യൂ പ്രകാരം, ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ്ജ ഉപഭോക്താവും, എണ്ണയുടെ മൂന്നാമത്തെ വലിയ ഉപഭോക്താവും, നാലാമത്തെ വലിയ റിഫൈനറും, വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യങ്ങളുള്ള അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയുമാണ്. ആഗോള ആവശ്യനിരക്കായ 1%വുമായി താരതമ്യം ചെയ്യുമ്പോള്‍ 2040 വരെ ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യം പ്രതിവര്‍ഷം 3% വളര്‍ച്ച നേടുമെന്നാണ് ബി.പി എനര്‍ജി ഔട്ട്‌ലുക്കും ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയും കണക്കാക്കുന്നത്. അതിനുപുറമെ, 2020-2040 കാലയളവിലെ ആഗോള ഊര്‍ജ്ജ ആവശ്യകതാ വളര്‍ച്ചയുടെ ഏകദേശം 25-28 ശതമാനം ഇന്ത്യ വഹിക്കാനുള്ള സാധ്യതയുമുണ്ട്.
ഊര്‍ജ്ജ പ്രാപ്യത, ലഭ്യത, രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയുടെ അടിസ്ഥാനത്തില്‍ പൗരന്മാര്‍ക്ക് താങ്ങാനാവുന്ന വില എന്നിവ ഉറപ്പാക്കുന്നതിന്, ക്രൂഡ് ഓയില്‍ സ്രോതസ്സുകളുടെ വൈവിദ്ധ്യവല്‍ക്കരണത്തിലൂടെയും ഗുണനിലവാരമുള്ള വിദേശ ആസ്തികള്‍ നേടിയെടുക്കുന്നതിലൂടെയും ഹൈഡ്രോകാര്‍ബണ്‍ മേഖലയില്‍ പുതിയ പങ്കാളിത്തം വളര്‍ത്തിയെടുക്കുന്നതില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് ഒരൊറ്റ ഭൂമിശാസ്ത്ര/സാമ്പത്തിക യൂണിറ്റിന്റെ ആശ്രിതത്വത്തെ നേര്‍പ്പിക്കുകയും ഗുണനിലവാരം ചലിപ്പിക്കാനും നയിക്കാനുമുള്ള ഇന്ത്യയുടെ തന്ത്രപരത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഗയാനയുടെ പ്രാധാന്യവും ഹൈഡ്രോകാര്‍ബണ്‍ മേഖലയിലെ ഉഭയകക്ഷി ബന്ധത്തിന്റെ പുതുക്കിയ ചലനക്ഷമതയും, സഹകരണത്തിന് സാദ്ധ്യമായ മേഖലകളുടെ എണ്ണവും കണക്കിലെടുത്ത്, ഹൈഡ്രോകാര്‍ബണ്‍ മേഖലയിലെ സഹകരണം സംബന്ധിച്ച് ഗയാനയുമായി ധാരണാപത്രത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

--SK--



(Release ID: 1993458) Visitor Counter : 80