പരിസ്ഥിതി, വനം മന്ത്രാലയം
വർഷാന്ത്യ അവലോകനം- പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം
Posted On:
22 DEC 2023 12:02PM by PIB Thiruvananthpuram
കാലാവസ്ഥാ വ്യതിയാനം
ഗ്രീൻ ക്രെഡിറ്റ് പ്രോഗ്രാം (GCP)
COP 28-ന്റെ ചുവടുപിടിച്ചാണ് പ്രധാനമന്ത്രി, ഗ്രീൻ ക്രെഡിറ്റ് ഇനിഷ്യേറ്റീവ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പരിസ്ഥിതി സംരക്ഷണ നിയമം 1986 ന് കീഴിൽ 'ഗ്രീൻ ക്രെഡിറ്റ് റൂൾസ്-2023, ഒക്‌ടോബർ 12,2023 -ന് വിജ്ഞാപനം ചെയ്‌തു. ഈ നിയമങ്ങൾ ഗ്രീൻ ക്രെഡിറ്റ് ലഭിക്കാൻ കാരണമാകുന്ന നല്ല പാരിസ്ഥിതിക പ്രവർത്തനങ്ങൾ സന്നദ്ധമായി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നു. അതിന്റെ പ്രാരംഭ ഘട്ടത്തിൽ, വനം വകുപ്പിന്റെ നിയന്ത്രണത്തിലും മാനേജ്മെന്റിനു കീഴിലും പാഴ് ഭൂമി, തരിശുഭൂമി, നീർത്തട പ്രദേശം മുതലായവയിൽ സന്നദ്ധമായി വൃക്ഷത്തൈ നടൽ വിഭാവനം ചെയ്യുന്നു.
NDC ലക്ഷ്യത്തിനായുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ നേട്ടങ്ങൾ-
2015-ൽ സമർപ്പിച്ച ഇന്ത്യയുടെ ആദ്യ 'ദേശീയമായി നിശ്ചയിക്കപ്പെട്ട സംഭാവന' (NDC) പ്രകാരം, ഇന്ത്യയുടെ ലക്ഷ്യം:
1. 2005 ലെ നിലവാരത്തിൽ നിന്ന് 2030 ഓടെ അതിന്റെ ജിഡിപിയുടെ ബഹിർഗമന തീവ്രത 33 മുതൽ 35 ശതമാനം വരെ കുറയ്ക്കുക;
2. 2030 ഓടെ ഫോസിൽ ഇതര ഊർജ സ്രോതസ്സുകളിൽ നിന്ന് ഏകദേശം 40 ശതമാനം സഞ്ചിത വൈദ്യുത സ്ഥാപിത ശേഷി കൈവരിക്കുക.
ഈ രണ്ട് ലക്ഷ്യങ്ങളും സമയത്തിന് മുമ്പേ കൈവരിക്കാൻ കഴിഞ്ഞു. 2023 ഒക്ടോബർ 31 വരെ ഫോസിൽ ഇതര ഊർജ്ജ സ്രോതസ്സുകളിൽ നിന്നുള്ള സഞ്ചിത വൈദ്യുത സ്ഥാപിത ശേഷി 186.46 മെഗാവാട്ട് ആണ്.ഇത് മൊത്തം സ്ഥാപിത ശേഷിയുടെ 43.81% ആണ്. 2005 നും 2019 നും ഇടയിൽ ജിഡിപി അധിഷ്ഠിത ബഹിർഗമന തീവ്രത 33 ശതമാനം കുറഞ്ഞു.
വനസംരക്ഷണം
രാജ്യത്തെ റാംസർ സൈറ്റുകളുടെ എണ്ണത്തിൽ വർദ്ധനവ്: 2014 മുതൽ, രാജ്യത്തുടനീളമുള്ള 49 പുതിയ തണ്ണീർത്തടങ്ങൾ റാംസർ സൈറ്റുകളായി നിർദേശിച്ചു , മൊത്തം എണ്ണം 75 ആയി.
സംരക്ഷിത മേഖലകളുടെ എണ്ണത്തിൽ വർധന : 2014ൽ 745 ആയിരുന്ന രാജ്യത്തെ സംരക്ഷിത മേഖലകളുടെ എണ്ണം 998 ആയി ഉയർന്നു.
പരിവേഷ്
പരിസ്ഥിതി, വനം, വന്യജീവി എന്നിവയുമായി ബന്ധപ്പെട്ട ശുപാർശകരുടെ ഓൺലൈൻ സമർപ്പണത്തിനും നിരീക്ഷണത്തിനും കൂടാതെ സി ആർ ഇസഡ് ക്ലിയറൻസുകൾ എന്നിവയ്ക്കായി കേന്ദ്ര, സംസ്ഥാന, ജില്ലാ തല അധികാരികൾക്ക് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി വികസിപ്പിച്ചെടുത്ത ഒരു വെബ് അധിഷ്ഠിത ആപ്ലിക്കേഷനാണ് പരിവേഷ്. നിർദ്ദേശങ്ങളുടെ ഓൺലൈൻ സമർപപ്പണം, വിശദാംശങ്ങൾ എഡിറ്റുചെയ്യൽ/ പുതുക്കൽ, നിർദ്ദേശങ്ങളുടെ തൽസ്ഥിതി പ്രദർശിപ്പിക്കൽ എന്നിവ ഉൾപ്പെടുന്ന നിർദ്ദേശങ്ങളുടെ മുഴുവൻ വിശദാംശങ്ങളും കണ്ടെത്താൻ ഇത് സഹായിക്കുന്നു .
ചീറ്റയുടെ ഭൂഖണ്ഡാന്തര സ്ഥലംമാറ്റം: നമീബിയയിൽ നിന്നുള്ള 8 ചീറ്റകളെയും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള 12 ചീറ്റകളെയും യഥാക്രമം സെപ്റ്റംബർ 22-ലും 2023 ഫെബ്രുവരിയിലും കുനോ നാഷണൽ പാർക്കിലേക്ക് മാറ്റി.
പ്രോജക്ട് ടൈഗറിന്‍റെ 50 വർഷം: 2023 ഓഗസ്റ്റിൽ പുറത്തിറക്കിയ ഏറ്റവും പുതിയ കടുവ സെൻസസ് റിപ്പോർട്ട് അനുസരിച്ച്, ലോകത്തിലെ 75% കടുവകളും ഇന്ത്യയിലാണ്..
SKY/GG
(Release ID: 1991484)
Visitor Counter : 137