പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഡിസംബർ 26-ന് 'വീർബാൽ ദിവസ്' ആഘോഷപരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും


സാഹിബ്‌സാദുകളുടെ മാതൃകാപരമായ ധീരതയെക്കുറിച്ച് പൗരന്മാരെ അറിയിക്കുന്നതിനും ബോധവത്കരിക്കുന്നതിനുമായി രാജ്യത്തുടനീളം പരിപാടികൾ സംഘടിപ്പിക്കുന്നു

Posted On: 25 DEC 2023 4:17PM by PIB Thiruvananthpuram

2023 ഡിസംബർ 26 ന് രാവിലെ 10:30 ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന ‘വീർ ബാൽ ദിവസ്’ പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. ഡൽഹിയിലെ യുവാക്കളുടെ മാർച്ച് പാസ്റ്റും പരിപാടിയിൽ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

ഈ ദിനത്തോടനുബന്ധിച്ച്, സാഹിബ്സാദുകളുടെ മാതൃകാപരമായ ധീരതയുടെ കഥകൾ പൗരന്മാരെ, പ്രത്യേകിച്ച് കൊച്ചുകുട്ടികളെ അറിയിക്കുന്നതിനും ബോധവത്കരിക്കുന്നതിനുമായി സർക്കാർ രാജ്യത്തുടനീളം പരിപാടികൾ സംഘടിപ്പിക്കുന്നു. സാഹിബ്‌സാദുകളുടെ ജീവിതകഥയും ത്യാഗവും വിവരിക്കുന്ന ഡിജിറ്റൽ പ്രദർശനം രാജ്യത്തെ സ്‌കൂളുകളിലും ശിശുസംരക്ഷണ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കും. ‘വീർ ബാൽ ദിവസി' നേക്കുറിച്ചുള്ള ഒരു ചിത്രവും രാജ്യവ്യാപകമായി പ്രദർശിപ്പിക്കും. കൂടാതെ, MYBharat, MyGov പോർട്ടലുകൾ വഴി സംഘടിപ്പിക്കുന്ന ഇന്ററാക്ടീവ് ക്വിസ് പോലുള്ള വിവിധ ഓൺലൈൻ മത്സരങ്ങളും ഉണ്ടായിരിക്കും.

2022 ജനുവരി 9 ന് ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെ പ്രകാശ് പൂരബ് ദിനത്തിൽ, അദ്ദേഹത്തിൻ്റെ മക്കളായ ബാബ സൊരാവർ സിംഗ്, ബാബ ഫത്തേഹ് സിംഗ് എന്നീ സാഹിബ്‌സാദുകളുടെ രക്തസാക്ഷിത്വത്തോടനുബന്ധിച്ച് ഡിസംബർ 26 'വീർ ബൽ ദിവസ്' ആയി ആചരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.'

--SK--



(Release ID: 1990269) Visitor Counter : 76