പരിസ്ഥിതി, വനം മന്ത്രാലയം
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ആഗോള അംഗീകാരം നേടി: ശ്രീ ഭൂപേന്ദർ യാദവ്
Posted On:
19 DEC 2023 1:25PM by PIB Thiruvananthpuram
ന്യൂഡൽഹി : 20 ഡിസംബർ 2023
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴിൽ ഇന്ത്യ ആഗോളതലത്തിൽ ഒരു സ്ഥാനം നേടിയിട്ടുണ്ടെന്നും കാലാവസ്ഥാ പ്രവർത്തനം, നൂതനാശയങ്ങൾ,സാങ്കേതികവിദ്യ എന്നിവയിൽ ഇന്ത്യയുടെ നേതൃത്വത്തെ ലോകം അംഗീകരിക്കുന്നുവെന്നും കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് പറഞ്ഞു. ആഗോളതലത്തിൽ ഇന്ത്യയുടെ ഉയരുന്ന സ്ഥാനത്തെക്കുറിച്ച് ഒരു വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഇന്ത്യ വെറും 615 കോടി രൂപ ചെലവിൽ വിജയകരമായി ചന്ദ്രനിലെത്തി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യ രാജ്യമാണ് ഇന്ത്യ. ചന്ദ്രയാൻ 3 പോലെ ഇന്ത്യയുടെ ബഹിരാകാശ യാത്രയിൽ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട ഫലങ്ങളിൽ ഒന്ന് സ്വാശ്രയത്വത്തിന്റെ പ്രാധാന്യമാണ്. ഇന്ത്യയുടെ പ്രാരംഭ ദൗത്യങ്ങൾക്ക് അന്താരാഷ്‌ട്ര പങ്കാളിത്തത്തിന്റെ സഹായം ഉണ്ടായിരുന്നപ്പോൾ, ചന്ദ്രയാൻ -3 സ്വയംപര്യാപ്തതയിലേക്കുള്ള ഒരു ചുവടുവയ്പ്പായിരുന്നു. ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വമാണ് ഇത് സാധ്യമാക്കിയതെന്ന് ശ്രീ യാദവ് പറഞ്ഞു.
കോവിഡ് മഹാമാരിയോടുള്ള പ്രതികരണത്തിലൂടെ ഇന്ത്യ എങ്ങനെയാണ് ലോകത്തെ അമ്പരപ്പിച്ചതെന്ന് കേന്ദ്രമന്ത്രി ശ്രദ്ധയിൽപ്പെടുത്തി. “കോവിഡ് മഹാമാരി ബാധിച്ചപ്പോൾ ലോകം കരുതിയത് ഇന്ത്യ തകരുമെന്നാണ്. ഇന്ത്യ തകർന്നില്ല എന്ന് മാത്രമല്ല, കോവിഡിനോടുള്ള പ്രതികരണം ലോകത്തിന് തന്നെ മാതൃകയായി. ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞo മാത്രമല്ല, ലോകത്തിലെ ഏറ്റവും വേഗമേറിയ അത്തരം യജ്ഞവും ഇന്ത്യ നടത്തി. മാത്രമല്ല വാക്സിനുകൾ ഇന്ത്യയിൽ നിർമ്മിച്ചതാണ്. വാക്സിനുകൾ ആവശ്യമുള്ള രാജ്യങ്ങളെയും ഇന്ത്യ സഹായിച്ചു. ഇന്ത്യയുടെ കോവിഡ് വാക്‌സിൻ മൈത്രി പ്രോഗ്രാം നൂറിലധികം രാജ്യങ്ങളെ സഹായിച്ചിട്ടുണ്ട്.
“സജ്ജമായ ഇന്ത്യ ഒരു സജ്ജമായ ലോകമാണെന്ന് ലോകാരോഗ്യ സംഘടനയും അംഗീകരിച്ച"തായി കോവിഡ് പ്രതികരണത്തിന് ഇന്ത്യ നേടിയ ആഗോള പ്രശംസ ഉയർത്തിക്കാട്ടി, ശ്രീ യാദവ് പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക പുനരുജീവന ശേഷിയെ കുറിച്ച് സംസാരിച്ച ശ്രീ യാദവ് പറഞ്ഞു, “ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കോവിഡിന് ശേഷം തകരുമെന്ന് ഭയമുണ്ടായിരുന്നു . എന്നാൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ പ്രതിസന്ധിയെ അവസരമാക്കി മാറ്റി. കോവിഡ്-19 നെ നേരിടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ലോകം അഭിനന്ദിച്ചു. ഐഎംഎഫ്, ലോക ബാങ്ക്, തുടങ്ങിയ അന്താരാഷ്ട്ര സംഘടനകൾ ചൈനയെയും യുഎസിനെയും മറികടന്ന് ഇന്ത്യയുടെ ശ്രദ്ധേയമായ വി ആകൃതിയിലുള്ള സാമ്പത്തിക വീണ്ടെടുക്കൽ അംഗീകരിച്ചു.
ഐഎംഎഫും ലോകബാങ്കും നിരവധി ആഗോള തലവന്മാരും ആഗോള മാന്ദ്യത്തിനിടയിലും ഇന്ത്യയെ ശോഭനമായ സ്ഥലമായി അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. “2022-ൽ, മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ഇന്ത്യ, അതിന്റെ മുൻ കൊളോണിയൽ അധിപനായായിരുന്ന ബ്രിട്ടനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തി, ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി. 23-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 6.3% ആയിരിക്കുമെന്ന് ലോകബാങ്ക് പ്രവചിക്കുന്നു. ഇന്ത്യയുടെ വളർച്ച യുഎസ് (2.1%), ചൈന (4.4%), യൂറോസോൺ (0.7%) (ഐ എം എഫ് ഒക്ടോബർ 2023) തുടങ്ങിയ പ്രധാന സമ്പദ്‌വ്യവസ്ഥകളെ മറികടന്ന് മുന്നേറുന്നതായി ശ്രീ യാദവ് പറഞ്ഞു.
ആഗോള ഭീമന്മാർ എങ്ങനെയാണ് തങ്ങളുടെ നിർമ്മാണ കേന്ദ്രമായി കണ്ടു ഇന്ത്യയിലേക്ക് വരുന്നതെന്ന് ശ്രീ ഭൂപേന്ദർ യാദവ് വ്യക്തമാക്കി . "ആപ്പിൾ അതിന്റെ ഏറ്റവും പുതിയ ഐഫോൺ 15 ഇന്ത്യയിൽ അസംബിൾ ചെയ്യാൻ തുടങ്ങി. തായ്‌വാനിലെ ഫോക്‌സ്‌കോൺ, വേദാന്തയുമായി സഹകരിച്ച് ഇന്ത്യയിൽ അർദ്ധചാലകങ്ങൾ നിർമ്മിക്കുന്നു,” മന്ത്രി പറഞ്ഞു. 2025-ൽ ജിഡിപിയുടെ കാര്യത്തിൽ ജർമ്മനിയെയും 2027-ൽ ജപ്പാനെയും മറികടന്ന് ഇന്ത്യ യുഎസിനും ചൈനയ്ക്കും ശേഷം മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് ശ്രീ യാദവ് പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികമായ അമൃത് കാലിന്റെ സാക്ഷാത്കാരം ആഘോഷിക്കുന്ന 2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് പ്രധാനമന്ത്രി മോദി പ്രതിജ്ഞയെടുത്തുവെന്ന് കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. സമ്പന്നമായ സാംസ്കാരിക പൈതൃകം ഉൾപ്പെടെ ഇന്ത്യയുടെ മൃദുശക്തി അതിന്റെ ആഗോള ആധിപത്യത്തിൽ നിർണായക പങ്ക് വഹിക്കുന്നു. ഇന്ത്യയുടെ പ്രാചീന പാരമ്പര്യങ്ങളായ യോഗയും ആയുർവേദവും ലോകമെമ്പാടും പ്രചാരം നേടിയത് ശ്രീ മോദിയുടെ ശ്രമഫലമാണ്. ശ്രീ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റതുമുതൽ ഇന്ത്യയുടെ സ്ഥാനം അഗോളതലത്തിൽ ഉയർത്തുക മാത്രമല്ല ലോകനേതാക്കളിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തതായി കേന്ദ്രമന്ത്രി ശ്രദ്ധയിൽപ്പെടുത്തി. മാത്രമല്ല ലോകനേതാക്കൾ മോദിജിയെ അസന്ദിഗ്ധമായി പ്രശംസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് നമ്മുടെ യുവാക്കൾ തൊഴിലന്വേഷകരേക്കാൾ ജോലി നൽകുന്നവരായി മാറുകയാണ്. ഓരോ ദിവസവും പുതിയ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ നമ്മൾ രണ്ടാം സ്ഥാനത്താണ്. ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിൽ മൂന്നാം സ്ഥാനത്താണ് . ഇന്ന്, ലോകത്ത് യുണികോണുകളുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമുണ്ട്. 2021-ൽ, ഓരോ 29 ദിവസത്തിലും നമ്മൾ ഒരു യൂണികോൺ ചേർക്കുന്നു. 2022-ൽ, നമ്മൾ ഓരോ 9 ദിവസത്തിലും ഒരു യൂണികോൺ ചേർക്കുന്നു. കാലാവസ്ഥാ പ്രവർത്തനത്തിൽ ഇന്ത്യ നേടിയ നല്ല നേട്ടങ്ങൾ രാജ്യത്തിന്റെ ആഗോള നേതൃത്വത്തെ പ്രതിഫലിപ്പിക്കുന്നതായി ശ്രീ യാദവ് എടുത്തുകാട്ടി.
ആഗോള കാലാവസ്ഥാ വ്യതിയാന സംരംഭങ്ങളിൽ ഇന്ത്യ സജീവമായ പങ്കാളിത്തവും പുനരുപയോഗ ഊർജത്തോടുള്ള പ്രതിബദ്ധതയും പ്രകടിപ്പിച്ചിട്ടുണ്ട്. അതിനോടൊപ്പം 2019 ലെ ഹരിതഗൃഹ വാതക ഇൻവെന്ററിയെ അടിസ്ഥാനമാക്കി UNFCCC യുമായി ആശയവിനിമയം പങ്കിട്ട 26 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു. അന്താരാഷ്ട്ര സൗരസഖ്യം , ലീഡ്-ഐടി, സിഡിആർഐ, ഐആർഐഎസ്, ഗ്രീൻ ക്രെഡിറ്റ് ഇനിഷ്യേറ്റീവ്, ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് തുടങ്ങി കാലാവസ്ഥാ പ്രവർത്തനങ്ങൾക്കായി ഇന്ത്യ ഫോറങ്ങൾ ആരംഭിച്ചിട്ടുണ്ട്. 2030ൽ നിശ്ചയിച്ചിരുന്ന പുനരുപയോഗ ഊർജ ലക്ഷ്യം 2020-21ൽ ഇന്ത്യ കൈവരിച്ചു.സുസ്ഥിര വികസനവും കാലാവസ്ഥാ പ്രവർത്തനത്തിൽ ആഗോള സഹകരണവും തന്റെ മുൻഗണനാ മേഖലയായി നിശ്ചയിച്ച പ്രധാനമന്ത്രി ശ്രീ മോദിയുടെ നേതൃത്വത്തിലാണ് ഇത് സാധ്യമായതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ലോകമെമ്പാടുമുള്ള സമാധാന പരിപാലന ശ്രമങ്ങളിൽ ഇന്ത്യയുടെ ശ്രമങ്ങളും ശ്രീ യാദവ് എടുത്തുപറഞ്ഞു. ഭൂകമ്പവും വെള്ളപ്പൊക്കവും പോലെയുള്ള പ്രകൃതി ദുരന്തങ്ങളാൽ നാശം വിതച്ച രാജ്യങ്ങൾക്കും രാജ്യം ദുരന്തനിവാരണ സഹായം നൽകിയിട്ടുണ്ട്. ജനറിക് മരുന്നുകളുടെയും താങ്ങാനാവുന്ന ചെലവിൽ ആരോഗ്യ സംരക്ഷണ പരിഹാരങ്ങളുടെയും മുൻനിര നിർമ്മാതാക്കളാണ് ഇന്ന് രാജ്യം . ടെലിമെഡിസിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയവ ഉപയോഗിച്ച് ആരോഗ്യ സംരക്ഷണത്തിനായി പുതിയ സാങ്കേതികവിദ്യകളും രാജ്യം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഒരു മാനുഷിക കടമയെന്ന നിലയിൽ അക്രമാസക്തമായ സംഘട്ടനങ്ങളോ യുദ്ധങ്ങളോ ഉള്ള രാജ്യങ്ങളിലേക്ക് ഞങ്ങൾ സഹായം അയയ്ക്കുന്നു. ”അദ്ദേഹം പറഞ്ഞു
SKY
(Release ID: 1988640)
Visitor Counter : 92