പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയുടെ ഏകത്വത്തിന്റെയും നാനാത്വത്തിന്റെയും സാക്ഷ്യപത്രമാണു കാശി തമിഴ് സംഗമവേദി: പ്രധാനമന്ത്രി
प्रविष्टि तिथि:
14 DEC 2023 9:35PM by PIB Thiruvananthpuram
ഇന്ത്യയുടെ ഏകത്വത്തിന്റെയും നാനാത്വത്തിന്റെയും സാക്ഷ്യപത്രമാണു കാശി തമിഴ് സംഗമവേദിയെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിശേഷിപ്പിച്ചു. ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്ന മനോഭാവത്തിന് ഇതു കരുത്തേകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമ്പന്നമായ സംസ്കാരങ്ങളുടെ ആഘോഷമായ കാശി തമിഴ് സംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യാൻ കാശി വീണ്ടും ഒരുങ്ങുകയാണ് - ശ്രീ മോദി കൂട്ടിച്ചേർത്തു.
2023 ഡിസംബർ 17 മുതൽ 30 വരെ വാരാണസിയിലാണു കാശി തമിഴ് സംഗമം നടക്കുന്നത്.
കാശി തമിഴ് സംഗമത്തിന്റെ എക്സ് പോസ്റ്റിനോടു പ്രതികരിച്ച് പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തതിങ്ങനെ:
“സമ്പന്നമായ സംസ്കാരങ്ങളുടെ ആഘോഷമായ കാശി തമിഴ് സംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യാൻ കാശി ഒരിക്കൽകൂടി തയ്യാറെടുക്കുമ്പോൾ വളരെയധികം ഉത്സാഹമുണ്ട്. ഇന്ത്യയുടെ ഏകത്വത്തിന്റെയും നാനാത്വത്തിന്റെയും സാക്ഷ്യപത്രമാണ് ഈ വേദി. ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്ന മനോഭാവത്തിന് ഇതു കരുത്തേകുന്നു.”
NS
(रिलीज़ आईडी: 1986506)
आगंतुक पटल : 112
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada