പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഫ്രാൻസിലെ സെർജിയിലുള്ള തിരുവള്ളുവർ പ്രതിമ ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക ബന്ധത്തിന്റെ മനോഹരമായ തെളിവാണ്: പ്രധാനമന്ത്രി

प्रविष्टि तिथि: 10 DEC 2023 8:10PM by PIB Thiruvananthpuram

ഫ്രാൻസിലെ സെർജിയിലുള്ള തിരുവള്ളുവർ പ്രതിമ ഫ്രാൻസും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക ബന്ധത്തിന്റെ മനോഹരമായ തെളിവാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

സെർജി നഗരത്തിലെ തിരുവള്ളുവർ പ്രതിമയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മേയറായ ജീൻ പോൾ ജീൻഡൺ ചില ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ജീൻ പോൾ ജീൻഡന്റെ എക്‌സ് പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു;

"ഫ്രാൻസിലെ സെർജിയിലുള്ള തിരുവള്ളുവർ പ്രതിമ ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങളുടെ മനോഹരമായ തെളിവാണ്. ജ്ഞാനത്തിന്റെയും അറിവിന്റെയും പ്രതീകമായി തിരുവള്ളുവർ തലയുയർത്തി നിൽക്കുന്നു. അദ്ദേഹത്തിന്റെ രചനകൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു."

SK

(रिलीज़ आईडी: 1984869) आगंतुक पटल : 109
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada