മന്ത്രിസഭ
കയറ്റുമതിക്ക് മുമ്പും ശേഷവുമുള്ള രൂപയുടെ കയറ്റുമതി ക്രെഡിറ്റിന്റെ പലിശ തുല്യമാക്കൽ പദ്ധതി 30.06.2024 വരെ തുടരുന്നതിന് 2500 കോടി രൂപയുടെ അധികവിഹിതത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
Posted On:
08 DEC 2023 8:33PM by PIB Thiruvananthpuram
2024 ജൂൺ 30 വരെ പലിശ തുല്യതാ പദ്ധതി തുടരുന്നതിന് 2500 കോടി രൂപയുടെ അധിക വിഹിതം അനുവദിക്കുന്നതിന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. കണ്ടെത്തിയ മേഖലകളിൽ നിന്നുള്ള കയറ്റുമതിക്കാരെയും എല്ലാ എംഎസ്എംഇ ഉൽപ്പാദകരെയും കയറ്റുമതിക്ക് മുമ്പും ശേഷവും രൂപ കയറ്റുമതി ക്രെഡിറ്റ് മത്സരാധിഷ്ഠിത നിരക്കിൽ നേടാൻ ഇതു സഹായിക്കും.
വിശദാംശങ്ങൾ
തിരിച്ചറിഞ്ഞ 410 താരിഫ് ലൈനുകളുടെ നിർമ്മാതാക്കൾക്കും വ്യാപാര കയറ്റുമതിക്കാർക്കും എംഎസ്എംഇ മേഖലകളിൽ നിന്നുള്ള എല്ലാ ഉൽപ്പാദകർക്കും താഴെ വ്യക്തമാക്കിയ നിരക്കിൽ 30.06.2024 വരെ ആനുകൂല്യം തുടരും:
ക്രമനമ്പർ
|
കയറ്റുമതിക്കാരുടെ വിഭാഗം
|
പലിശ നിരക്ക് തുല്യമാക്കൽ
|
1
|
410 താരിഫ് ലൈനുകളിൽ പട്ടികപ്പെടുത്തിയ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന ഉൽപ്പാദകനും വ്യാപാരിയും
|
2%
|
2
|
എല്ലാ താരിഫ് ലൈനുകളിലെയും എംഎസ്എംഇ കയറ്റുമതിക്കാർ
|
3%
|
നടപ്പാക്കൽ തന്ത്രവും ലക്ഷ്യങ്ങളും:
കയറ്റുമതിക്കാർക്ക് കയറ്റുമതിക്ക് മുമ്പും ശേഷവും വായ്പ നൽകുന്ന വിവിധ പൊതു, പൊതുമേഖലേതര ബാങ്കുകൾ വഴി ആർബിഐ ഈ പദ്ധതി നടപ്പിലാക്കും. കൂടിയാലോചനാ സംവിധാനത്തിലൂടെ ഡിജിഎഫ്ടിയും ആർബിഐയും സംയുക്തമായാണു പദ്ധതി നിരീക്ഷിക്കുന്നത്.
അനന്തരഫലം:
അന്താരാഷ്ട്ര തലത്തിൽ മത്സരിക്കുന്നതിന് കയറ്റുമതി മേഖലയ്ക്ക് മത്സരാധിഷ്ഠിത നിരക്കിൽ കയറ്റുമതിക്ക് മുമ്പും ശേഷവും പാക്കിംഗ് ക്രെഡിറ്റിന്റെ ലഭ്യത പ്രധാനമാണ്. ഐഐഎം കാശിപുർ നടത്തിയ പഠനമനുസരിച്ച് രാജ്യത്തിന്റെ കയറ്റുമതി വളർച്ചയ്ക്ക് പലിശ തുല്യതാ പദ്ധതിയുടെ ഫലം പ്രയോജനകരമാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് എംഎസ്എംഇ മേഖല അത്യന്താപേക്ഷിതമാണ്. ഈ പദ്ധതി പ്രാഥമികമായി തൊഴിൽ പ്രാധാന്യമുള്ള മേഖലകളെ ഉദ്ദേശിച്ചുള്ളതാണ്. വ്യാപാരികളും തിരിച്ചറിഞ്ഞ താരിഫ് ലൈനുകളിലെ നിർമ്മാതാക്കളും കയറ്റുമതി ചെയ്യുന്നവരും എംഎസ്എംഇ മേഖലയിലെ ഉൽപ്പാദകരും കയറ്റുമതി ചെയ്യുന്നതിനുവേണ്ടിയുള്ളതാണ് നിലവിലെ നിർദ്ദേശം. ഈ തൊഴിൽ മേഖലകളിൽ നിന്നും എംഎസ്എംഇകളിൽ നിന്നുമുള്ള കയറ്റുമതിയിലെ വർദ്ധന രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് നയിക്കും.
സാമ്പത്തിക പ്രത്യാഘാതങ്ങൾ:
30.06.2024 വരെ പദ്ധതി തുടരുന്നതിനുള്ള ധനസഹായഅന്തരം നികത്തുന്നതിന് നിലവിലെ വിഹിതമായ 9538 കോടി രൂപയ്ക്ക് പുറമേ 2500 കോടി രൂപയുടെ അധിക വിഹിതം ലഭ്യമാക്കിയിട്ടുണ്ട്. പദ്ധതിക്ക് കീഴിലുള്ള വാർഷിക ചെലവ് പ്രതീക്ഷിക്കുന്നത് ഏകദേശം 2500 കോടി രൂപയാണ്.
പ്രയോജനങ്ങൾ:
നാല് അക്ക തലത്തിൽ 410 താരിഫ് ലൈനുകളിൽ ഉൾപ്പെടുന്ന ചില പ്രത്യേക മേഖലകളിലെ എല്ലാ MSME ഉൽപ്പാദകരും കയറ്റുമതിക്കാരും എംഎസ്എംഇ ഇതര കയറ്റുമതിക്കാരും ലക്ഷ്യമിടുന്ന ഗുണഭോക്താക്കളിൽ ഉൾപ്പെടുന്നു.
ഇതിനകം പ്രവർത്തിക്കുന്നതുണ്ടെങ്കിൽ പദ്ധതി വിശദാംശങ്ങളും പുരോഗതിയും:
കഴിഞ്ഞ 3 വർഷമായി പദ്ധതിക്കു കീഴിൽ വിതരണം ചെയ്ത തുകകളുടെ കണക്ക് ഇപ്രകാരമാണ്:
ക്രമനമ്പർ
|
സാമ്പത്തിക വർഷം
|
അനുവദിച്ച ബജറ്റ്
(കോടിയിൽ)
|
യഥാർത്ഥ ചെലവ് (കോടിയിൽ)
|
1
|
2021-22
|
3488
|
3488 (കുടിശ്ശിക ഉൾപ്പെടെ)
|
2
|
2022-23
|
3118
|
3118
|
3
|
2023-24
|
2932
|
2641.28(30.11.2023 വരെ)
|
പശ്ചാത്തലം:
അർഹരായ കയറ്റുമതിക്കാർക്ക് കയറ്റുമതിക്കു മുമ്പും ശേഷവുമുള്ള രൂപയുടെ കയറ്റുമതി ക്രെഡിറ്റിൽ ഇന്ത്യാ ഗവൺമെന്റ് പലിശ തുല്യതാ പദ്ധതി പ്രഖ്യാപിച്ചിരുന്നു. 2015 ഏപ്രിൽ 1-ന് ആരംഭിച്ച പദ്ധതിക്ക് 31.3.2020 വരെ 5 വർഷത്തേക്ക് സാധുത ഉണ്ടായിരുന്നു. കോവിഡ് കാലത്ത് ഒരു വർഷത്തെ വിപുലീകരണവും കൂടുതൽ വിപുലീകരണങ്ങളും തുക അനുവദിക്കലും ഉൾപ്പെടെ പദ്ധതി അതിനുശേഷവും തുടർന്നു. നിലവിൽ 4 അക്ക തലത്തിൽ തിരിച്ചറിഞ്ഞ 410 താരിഫ് ലൈനുകളുടെ വ്യാപാരികൾക്കും നിർമ്മാതാക്കൾക്കും കയറ്റുമതിക്ക് മുമ്പും ശേഷവുമുള്ള രൂപയുടെ കയറ്റുമതി ക്രെഡിറ്റിൽ 2% പലിശ തുല്യത ആനുകൂല്യവും എല്ലാ MSME ഉൽപ്പാദകരായ കയറ്റുമതിക്കാർക്കും 3% പലിശ തുല്യമാക്കൽ ഈ പദ്ധതി നൽകുന്നു. ഈ പദ്ധതിക്കു തുക പരിമിതമായിരുന്നില്ല. കൂടാതെ എല്ലാ കയറ്റുമതിക്കാർക്കും പരിധിയില്ലാതെ ആനുകൂല്യം വ്യാപിപ്പിച്ചു. പദ്ധതിക്ക് ഇപ്പോൾ തുകയുടെ പരിധി നിശ്ചയിച്ചു. വ്യക്തിഗത കയറ്റുമതിക്കാർക്കുള്ള ആനുകൂല്യം ഐഇസിക്ക് (ഇറക്കുമതി കയറ്റുമതി കോഡ്) പ്രതിവർഷം 10 കോടി രൂപയായി പരിമിതപ്പെടുത്തി. കൂടാതെ, കയറ്റുമതിക്കാർക്ക് ശരാശരി റിപ്പോ +4%-ൽ കൂടുതൽ നിരക്കിൽ വായ്പ നൽകുന്ന ബാങ്കുകളെ പദ്ധതിയിൽ നിന്നു പുറത്താക്കും.
NS
(Release ID: 1984263)
Visitor Counter : 135
Read this release in:
Telugu
,
Kannada
,
Odia
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil