വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
വികസിത് ഭാരത് സങ്കൽപ് യാത്രയിൽ പങ്കെടുത്തവരുടെ എണ്ണം 1 കോടി കടന്നു
Posted On:
08 DEC 2023 3:51PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ഡിസംബർ 8, 2023
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 നവംബർ 15 ന് ഉദ്ഘാടനം ചെയ്ത വികസിത് ഭാരത് സങ്കൽപ് യാത്ര, രാജ്യവ്യാപകമായി പൗരന്മാരുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ചുകൊണ്ടുള്ള പരിവർത്തന യാത്രയായി മാറിയിരിക്കുകയാണ്.
MEITY വികസിപ്പിച്ചെടുത്ത പ്രത്യേക പോർട്ടലിലെ ഡാറ്റ പ്രകാരം, 2023 ഡിസംബർ 7 വരെ, 36,000ൽ അധികം ഗ്രാമപഞ്ചായത്തുകളിൽ യാത്ര പര്യടനം നടത്തുകയും, ഒരു കോടിയിലധികം പൗരന്മാർ അതിൽ പങ്കെടുക്കുകയും ചെയ്തു. 37 ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുന്ന ഉത്തർപ്രദേശ് മുന്നിലും, തൊട്ടുപിന്നിൽ 12.07 ലക്ഷം പേർ പങ്കെടുത്ത മഹാരാഷ്ട്രയും, 11.58 ലക്ഷം പേർ പങ്കെടുത്ത ഗുജറാത്തുമാണ്. ഇതുവരെ 9 ലക്ഷത്തിലധികം ആളുകൾ പങ്കെടുത്ത ജമ്മുകശ്മീരിലും യാത്രയ്ക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്.
ജനക്ഷേമത്തിനായി സർക്കാർ പദ്ധതികൾ ഉപയോഗപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുന്ന IEC വാനുകൾ 2.60 ലക്ഷത്തിലേറെ ഗ്രാമപഞ്ചായത്തുകളും 3600-ലധികം നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്ദർശിക്കാനാണ് യാത്ര ലക്ഷ്യമിടുന്നത്.
സ്ത്രീകൾക്കായുള്ള കേന്ദ്ര പദ്ധതികളെ കുറിച്ച് അവബോധം നൽകുക എന്നതാണ് യാത്രയുടെ ഒരു പ്രധാന ഉദ്ദേശ്യം. 46,000-ലധികം ഗുണഭോക്താക്കൾ പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിയിൽ ചേർന്നു. ആരോഗ്യ ക്യാമ്പുകൾക്കും വൻ സ്വീകരണമാണ് ലഭിച്ചത്. ഇതുവരെ 22 ലക്ഷം പേരാണ് ക്യാമ്പുകളിൽ പരിശോധനയ്ക്ക് എത്തിയത്.
വികസിത് ഭാരത് സങ്കൽപ് യാത്രയുടെ ഭാഗമായി കർഷകർക്കായി നടത്തിയ ഡ്രോൺ പ്രദർശനം പ്രധാന ആകർഷണമായിരുന്നു. ‘ഡ്രോൺ ദീദി സ്കീം’ നിലവിൽ വന്നതോടെ 15,000 വനിതാ സ്വയം സഹായ സംഘങ്ങൾക്ക് ഡ്രോണുകൾ നൽകുകയും ഇതിലെ രണ്ട് അംഗങ്ങൾക്ക് പരിശീലനം നൽകുകയും ചെയ്യുന്നു. ഡ്രോൺ പ്രദർശനം കാണുന്നതിന് ധാരാളം സ്ത്രീകളും എത്തിയിരുന്നു. സ്വയം സഹായ സംഘങ്ങൾ ഡ്രോൺ സേവനങ്ങൾ ചെറിയ തുകയ്ക്ക് വാടകയ്ക്ക് നൽകുന്നതിലൂടെ സംഘാംഗങ്ങൾക്ക് മറ്റൊരു വരുമാന മാർഗ്ഗവുമാകുന്നു.
********
(Release ID: 1984117)
Visitor Counter : 97
Read this release in:
Punjabi
,
Bengali-TR
,
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Odia
,
Tamil
,
Telugu
,
Kannada