പ്രധാനമന്ത്രിയുടെ ഓഫീസ്
'സന്ത് മീരാഭായ് ജന്മോത്സവ'ത്തില്‍ പങ്കെടുക്കാന്‍ നവംബര്‍ 23 ന് പ്രധാനമന്ത്രി മഥുര സന്ദര്‍ശിക്കും
സന്ത് മീരാഭായിയുടെ 525-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് സന്ത് മീരാഭായ് ജന്മോത്സവ് സംഘടിപ്പിക്കുന്നത്.
प्रविष्टि तिथि:
21 NOV 2023 5:49PM by PIB Thiruvananthpuram
2023 നവംബര്‍ 23 ന് വൈകുന്നേരം 4:30 മണിക്ക് ഉത്തര്‍പ്രദേശിലെ മഥുരയില്‍ സന്ത് മീരാഭായിയുടെ 525-ാം ജന്മദിനം ആഘോഷിക്കുന്നതിനായി സംഘടിപ്പിക്കുന്ന 'സന്ത് മീരാഭായ് ജന്മോത്സവ്' പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും. സന്ത് മീരാ ബായിയുടെ സ്മരണാര്‍ത്ഥം ഒരു സ്റ്റാമ്പും നാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. ചടങ്ങില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക പരിപാടിയിലും അദ്ദേഹം പങ്കെടുക്കും. സന്ത് മീരാഭായിയുടെ സ്മരണയ്ക്കായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കം കുറിക്കും.
ശ്രീകൃഷ്ണനോടുള്ള ഭക്തിയുടെ പേരിലാണ് സന്ത് മീരാഭായി അറിയപ്പെടുന്നത്. അവര്‍ രചിച്ച നിരവധി ശ്ലോകങ്ങളും കാവ്യങ്ങളും ഇന്നും പ്രചാരത്തിലുണ്ട്.
NS
(रिलीज़ आईडी: 1978586)
आगंतुक पटल : 143
इस विज्ञप्ति को इन भाषाओं में पढ़ें:
Marathi
,
Bengali
,
English
,
Urdu
,
हिन्दी
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada