പോസ്റ്റഡ് ഓണ്‍:
19 NOV 2023 9:40PM by PIB Thiruvananthpuram
ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തെ പ്രധാനമന്ത്രി ഇന്ന് അഭിനന്ദിച്ചു.
ടൂർണമെന്റിലുടനീളം അപരാജിത പ്രകടനത്തിന് ശേഷം ലോകകപ്പിന്റെ ഫൈനലിൽ ടീം പരാജിതരായി. പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
"പ്രിയപ്പെട്ട ടീം ഇന്ത്യ,
ലോകകപ്പിലൂടെയുള്ള നിങ്ങളുടെ കഴിവും നിശ്ചയദാർഢ്യവും ശ്രദ്ധേയമായിരുന്നു. നിങ്ങൾ വലിയ ആവേശത്തോടെ കളിക്കുകയും രാജ്യത്തിന് വലിയ അഭിമാനം നൽകുകയും ചെയ്തു.
ഇന്നും എന്നും നാം നിങ്ങളോടൊപ്പമുണ്ട്."
--NS--