പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ പ്രസിഡന്റുമായി സംസാരിച്ചു
പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെക്കുറിച്ച് ഇരു നേതാക്കളും അഭിപ്രായങ്ങള്‍ കൈമാറി
ഭീകരവാദം, അക്രമം, സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടല്‍ എന്നിവയെയിലുള്ള ആശങ്ക അവര്‍ പങ്കുവച്ചു
സുരക്ഷയും മാനുഷികപരവുമായ സ്ഥിതിഗതികള്‍ വേഗത്തില്‍ പരിഹരിക്കണമെന്ന് ഇരു നേതാക്കളും ആവശ്യപ്പെട്ടു
സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും നേതാക്കള്‍ ചര്‍ച്ച ചെയ്തു
Posted On:
03 NOV 2023 6:48PM by PIB Thiruvananthpuram
ന്യൂഡല്‍ഹി; 2023 നവംബര്‍ 03
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.
പശ്ചിമേഷ്യന്‍ മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇരു നേതാക്കളും കൈമാറി.
ഭീകരവാദം, സുരക്ഷാ സ്ഥിതി വഷളാകല്‍, സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടല്‍ എന്നിവയില്‍ ഇരു നേതാക്കളും അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി.
സുരക്ഷയും മാനുഷികവുമായ സ്ഥിതിഗതികളില്‍ വേഗത്തിലുള്ള പരിഹാരം വേണമെന്ന് ഇരു നേതാക്കളും ആവശ്യപ്പെട്ടു. മേഖലയില്‍ സുസ്ഥിരമായ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയുടെ പ്രാധാന്യം അവര്‍ ഊന്നിപ്പറഞ്ഞു.
ഇന്ത്യ-യു.എ.ഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളില്‍ വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് തുടരാനുള്ള തങ്ങളുടെ പ്രതിബദ്ധതയും അവര്‍ ആവര്‍ത്തിച്ചു.
--NS--
(Release ID: 1974600)
Visitor Counter : 117
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada