പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
azadi ka amrit mahotsav

പെൻഷൻ & പെൻഷനേഴ്സ് വെൽഫെയർ വകുപ്പ് 2023 നവംബർ 1 മുതൽ 30 വരെ രാജ്യവ്യാപകമായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് പ്രചാരണം 2.0 ആരംഭിച്ചു

Posted On: 02 NOV 2023 10:31AM by PIB Thiruvananthpuram



ന്യൂ ഡൽഹി: നവംബര് 2, 2023

പെൻഷൻ വിതരണം ചെയ്യുന്ന ബാങ്കുകൾ, മന്ത്രാലയങ്ങൾ / വകുപ്പുകൾ, പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ, യുഐഡിഎഐ, മെയ്റ്റി എന്നിവയുടെ സഹകരണത്തോടെ 50 ലക്ഷം പെൻഷൻകാരെ ലക്ഷ്യമിട്ട് 2023 നവംബർ 1 മുതൽ 30 വരെ രാജ്യത്തുടനീളമുള്ള 100 നഗരങ്ങളിലെ 500 സ്ഥലങ്ങളിൽ പെൻഷൻ & പെൻഷനേഴ്സ് വെൽഫെയർ വകുപ്പ് (ഡിഒപിപിഡബ്ല്യു) രാജ്യവ്യാപകമായി പ്രചാരണം നടത്തും.

ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിന് ഡിഎൽസി / ഫേസ് ഓതന്റിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനായി എല്ലാ കേന്ദ്ര ഗവൺമെന്റ് പെൻഷൻകാർക്കും പെൻഷൻ വിതരണ അതോറിറ്റികൾക്കും ഇടയിൽ അവബോധം വളർത്തുന്നതിനാണ് പ്രചാരണം സംഘടിപ്പിക്കുന്നത്. ഡിഎൽസി സമർപ്പിക്കുന്നതിനായി പെൻഷൻകാർക്കായി പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കാൻ പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷനുകൾക്കും ബോധവൽക്കരണം നടത്തിയിട്ടുണ്ട്. വിവിധ ഡിജിറ്റൽ മോഡുകൾ ഉപയോഗിച്ച് പെൻഷൻകാർക്ക് അവരുടെ ലൈഫ് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ സഹായിക്കുന്നതിന് DoPPW ഉദ്യോഗസ്ഥർ രാജ്യത്തുടനീളമുള്ള പ്രധാന സ്ഥലങ്ങൾ സന്ദർശിക്കും.
 

കേന്ദ്ര ഗവണ്മെന്റ് പെൻഷൻകാരുടെ ജീവിതം സുഗമമാക്കുന്നതിന്, ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (ഡിഎൽസി) അതായത് ജീവൻ പ്രമാൻ വിപുലമായി പ്രോത്സാഹിപ്പിക്കുന്നു. 2014 ൽ ബയോമെട്രിക് ഉപകരണങ്ങൾ ഉപയോഗിച്ച് ഡിഎൽസികൾ സമർപ്പിക്കുന്നത് ആരംഭിച്ചു. തുടർന്ന്, ആധാർ ഡാറ്റാബേസിനെ അടിസ്ഥാനമാക്കിയുള്ള ഫെയ്സ് ഓതന്റിക്കേഷൻ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനായി DoPPW, മെയ്റ്റി-യുഐഡിഎഐ എന്നിവരുമായി സഹകരിച്ചു. അതിലൂടെ ഏത് ആൻഡ്രോയിഡ് അധിഷ്ഠിത സ്മാർട്ട് ഫോണിൽ നിന്നും എൽസി സമർപ്പിക്കാൻ കഴിയും. 2021 നവംബറിലാണ് വിപ്ലവകരമായ ഈ സാങ്കേതികവിദ്യ ഉപയോഗിച്ഛ് തുടങ്ങിയത്.

 


(Release ID: 1974058) Visitor Counter : 122