പ്രധാനമന്ത്രിയുടെ ഓഫീസ്
യുനെസ്‌കോയുടെ സർഗാത്മകനഗരശൃംഖലയിൽ കോഴിക്കോടിനെ ‘സാഹിത്യനഗര’മായും ഗ്വാളിയോറിനെ ‘സംഗീതനഗര’മായും ഉൾപ്പെടുത്തിയതിനെ ശ്ലാഘിച്ച് പ്രധാനമന്ത്രി
Posted On:
01 NOV 2023 4:56PM by PIB Thiruvananthpuram
യുനെസ്‌കോയുടെ സർഗാത്മകനഗരശൃംഖലയിൽ കോഴിക്കോടിനെ ‘സാഹിത്യനഗര’മായും ഗ്വാളിയോറിനെ ‘സംഗീതനഗര’മായും ഉൾപ്പെടുത്തിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശ്ലാഘിച്ചു. ശ്രദ്ധേയമായ ഈ നേട്ടം കൈവരിച്ച കോഴിക്കോട്ടെയും ഗ്വാളിയോറിലെയും ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
കോഴിക്കോടിന്റെ സമ്പന്നമായ സാഹിത്യപാരമ്പര്യത്തോടെ ഇന്ത്യയുടെ സാംസ്കാരികമായ ഊർജസ്വലത ആഗോളതലത്തിൽ തിളങ്ങുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ഗ്വാളിയോറിന്റെ സംഗീതപൈതൃകം സംരക്ഷിക്കുന്നതിനും സമ്പന്നമാക്കുന്നതിനുമുള്ള പ്രതിബദ്ധതയ്ക്ക് അടിവരയിട്ട അദ്ദേഹം, അതു ലോകമെമ്പാടും പ്രതിധ്വനിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
സമൂഹമാധ്യമമായ ‘എക്സി’ൽ കേന്ദ്ര സാംസ്കാരികമന്ത്രി ശ്രീ ജി കിഷൻ റെഡ്ഡി പങ്കിട്ട പോസ്റ്റുകൾ ഉദ്ധരിച്ചു പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ:
“കോഴിക്കോടിന്റെ സമ്പന്നമായ സാഹിത്യപൈതൃകവും ഗ്വാളിയോറിന്റെ ശ്രുതിമധുരമായ പാരമ്പര്യവും ഇപ്പോൾ യുനെസ്‌കോയുടെ സർഗാത്മകനഗരശൃംഖലയുടെ ഭാഗമാകുന്നതോടെ ഇന്ത്യയുടെ സാംസ്‌കാരിക ഊർജസ്വലത ആഗോള വേദിയിൽ തിളങ്ങുകയാണ്.
ശ്രദ്ധേയമായ ഈ നേട്ടം കൈവരിച്ചതിന് കോഴിക്കോട്ടെയും ഗ്വാളിയോറിലെയും ജനങ്ങൾക്ക് അഭിനന്ദനങ്ങൾ!
ഈ അന്താരാഷ്ട്ര അംഗീകാരം നാം ആഘോഷിക്കുമ്പോൾ, നമ്മുടെ വൈവിധ്യമാർന്ന സാംസ്കാരിക പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധത നമ്മുടെ രാഷ്ട്രം ആവർത്തിച്ചുറപ്പിക്കുകയാണ്.
നമ്മുടെ അതുല്യമായ സാംസ്കാരിക ആഖ്യാനങ്ങളെ പരിപോഷിപ്പിക്കാനും പങ്കിടാനും പ്രതിജ്ഞാബദ്ധരായ എല്ലാ വ്യക്തികളുടെയും കൂട്ടായ പ്രയത്നങ്ങളെയാണ് ഈ അംഗീകാരങ്ങൾ പ്രതിഫലിപ്പിക്കുന്നത്.”
“യുനെസ്‌കോയുടെ 'സാഹിത്യ നഗരം' ബഹുമതി ലഭിച്ചതോടെ സാഹിത്യ കലയോടുള്ള കോഴിക്കോടിന്റെ അഭിനിവേശം ആഗോളതലത്തിൽ ഇടം നേടിയിരിക്കുന്നു. ഊർജ്ജസ്വലമായ സാഹിത്യ പാരമ്പര്യമുള്ള ഈ നഗരം പഠനത്തെയും കഥാകഥനത്തെയും പ്രതിനിധാനം ചെയ്യുന്നു. സാഹിത്യത്തോടുള്ള കോഴിക്കോടിന്റെ അഗാധമായ സ്നേഹം ലോകമെമ്പാടുമുള്ള എഴുത്തുകാരെയും വായനക്കാരെയും പ്രചോദിപ്പിക്കുന്നത് തുടരട്ടെ.”
“ग्वालियर और संगीत का बहुत खास रिश्ता है। UNESCO से इसे सबसे बड़ा सम्मान मिलना बहुत गर्व की बात है। ग्वालियर ने जिस प्रतिबद्धता के साथ संगीत की विरासत को संजोया और समृद्ध किया है, उसकी गूंज दुनियाभर में सुनाई दे रही है। मेरी कामना है कि इस शहर की संगीत परंपरा और उसे लेकर लोगों का उत्साह और बढ़े, ताकि आने वाली पीढ़ियों को इससे प्रेरणा मिलती रहे।”
NS
(Release ID: 1973883)
Visitor Counter : 135
Read this release in:
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu