മന്ത്രിസഭ

ജപ്പാന്‍-ഇന്ത്യ അര്‍ദ്ധചാലക വിതരണ ശൃംഖല പങ്കാളിത്തത്തിന് ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണപത്രത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Posted On: 25 OCT 2023 3:20PM by PIB Thiruvananthpuram

ഇന്ത്യയും ജപ്പാനും തമ്മിലുള്ള അര്‍ദ്ധചാലക വിതരണ ശൃംഖല പങ്കാളിത്തത്തിനായി ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ് ഇലക്രേ്ടാണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും ജപ്പാനിലെ സാമ്പത്തിക, വ്യാപാര വ്യവസായ മന്ത്രാലയവും തമ്മില്‍ 2023 ജൂലൈയില്‍ ഒപ്പുവച്ച സഹകരണ മെമ്മോറാണ്ടത്തെക്കുറിച്ച് (എം.ഒ.സി) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയോഗത്തെ അറിയിച്ചു.
വ്യവസായങ്ങളുടെയും ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെയും പുരോഗതിക്ക് അര്‍ദ്ധചാലകത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അര്‍ദ്ധചാലക വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിന് ഇന്ത്യയും ജപ്പാനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനാണ് ധാരണാപത്രം ഉദ്ദേശിക്കുന്നത്.
കക്ഷികള്‍ ഒപ്പിട്ട തീയതി മുതല്‍ എം.ഒ.സി പ്രാബല്യത്തില്‍ വരികയും അഞ്ച് വര്‍ഷത്തേക്ക് അതിന് പ്രാബല്യമുണ്ടായിരിക്കുകയും ചെയ്യും.
പ്രതിരോധശേഷിയുള്ള അര്‍ദ്ധചാലക വിതരണ ശൃംഖല മുന്നോട്ട് കൊണ്ടുപോകുന്നതിനും അനുബന്ധ ശക്തികള്‍ പ്രയോജനപ്പെടുത്തുന്നതിനുമുള്ള അവസരങ്ങളില്‍ ജി 2 ജി, ബി 2 ബി ഉഭയകക്ഷി സഹകരണമുണ്ടാകും.


ഐ.ടി മേഖലയിലെ തൊഴിലവസരങ്ങളിലേക്ക് നയിക്കുന്ന മെച്ചപ്പെട്ട സഹകരണം എം.ഒ.സി വിഭാവനം ചെയ്യുന്നു.

പശ്ചാത്തലം:
ഇലക്രേ്ടാണിക്‌സ് നിര്‍മ്മാണത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇലക്‌ട്രോണിക്‌സ് വിവരസാങ്കേതികവിദ്യാ മന്ത്രാലയം (മെയ്റ്റി) സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍ അര്‍ദ്ധചാലകത്തിന്റെയും ഡിസ്‌പ്ലേയുടെയും ദൃഢവും സുസ്ഥിരവുമായ ഒരു പരിസ്ഥിതിയുടെ വികസനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയില്‍ അര്‍ദ്ധചാലകത്തിന്റെയും ഡിസ്‌പ്ലേയുടെയും വികസനത്തിനുള്ള പരിപാടിയുടെ നിര്‍മ്മാണ പരിസ്ഥിതി അവതരിപ്പിച്ചത്. അര്‍ദ്ധചാലകങ്ങള്‍ക്ക് വേണ്ടിയുള്ള ഫാബ്‌സ്, ഡിസ്‌പ്ലേ ഫാബ്‌സ്, കോമ്പൗണ്ട് അര്‍ദ്ധചാലകങ്ങള്‍/സിലിക്കണ്‍ ഫോട്ടോണിക്‌സ്/സെന്‍സറുകള്‍/ഡിസ്‌ക്രീറ്റ് അര്‍ദ്ധചാലകങ്ങള്‍, അര്‍ദ്ധചാലക അസംബ്ലി, ടെസ്റ്റിംഗ്, മാര്‍ക്കിംഗ്, പാക്കേജിംഗ് (എ.ടി.എം.പി)/ഔട്ട്‌സോഴ്‌സ്ഡ് അര്‍ദ്ധചാലക അസംബ്ലിയും ടെസ്റ്റിംഗും (ഒ.എസ്.എഇ.ടി) എന്നിവ സ്ഥാപിക്കുന്നതിനുള്ള ധനസഹായം നല്‍കുന്നതിനാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്. മാത്രമല്ല, ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷന്റെ (ഡി.ഐ.സി) കീഴില്‍ ഇന്ത്യ അര്‍ദ്ധചാലക മിഷന്‍ (ഐ.എസ്.എം) സ്ഥാപിച്ചത്, രാജ്യത്തെ അര്‍ദ്ധചാലകത്തിന്റെയും ഡിസ്‌പ്ലേയുടെയും നിര്‍മ്മാണ പരിസ്ഥിതിയുടെവികസനത്തിനായുള്ള ഇന്ത്യയുടെ തന്ത്രങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനായാണ്.


ഉഭയകക്ഷി, പ്രാദേശിക ചട്ടക്കൂടുകള്‍ക്ക് കീഴില്‍ വിവരസാങ്കേതിക വിദ്യയുടെ ഉയര്‍ന്നുവരുന്നതും പര്യന്തത്തിലുള്ളതുമായ മേഖലകളില്‍ അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് മെയ്റ്റിയെ അധികാരപ്പെടുത്തിയിട്ടുണ്ട്. ഈ ലക്ഷ്യത്തോടെ, ഉഭയകക്ഷി സഹകരണവും വിവര കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിനും വിതരണ ശൃംഖലയുടെ പ്രതിരോധം ഉറപ്പാക്കുന്നതിനും ഇന്ത്യയെ വിശ്വസ്ത പങ്കാളിയായി ഉയര്‍ത്തുന്നതിനുമായി മെയ്റ്റി വിവിധ രാജ്യങ്ങളിലെ പ്രതിരൂപ സംഘടനകള്‍/ഏജന്‍സികള്‍ എന്നിവയുമായി ധാരണാപത്രങ്ങള്‍/എം.ഒ.സികള്‍/ കരാറുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയും ജപ്പാനും തമ്മില്‍ അര്‍ദ്ധചാലകങ്ങളുമായി ബന്ധപ്പെട്ട പരസ്പര പ്രയോജനകരമായ വ്യാപാര അവസരങ്ങളിലേക്കും പങ്കാളിത്തത്തിലേക്കും നയിക്കുന്ന മറ്റൊരു ചുവടുവയ്പ്പാണ് ജപ്പാനും ഇന്ത്യന്‍ കമ്പനികളും തമ്മിലുള്ള പരസ്പര സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഈ സഹകരണപത്രം.
ഇരു രാജ്യങ്ങളും തമ്മിലുള്ള സമന്വയവും പരസ്പര പൂരകങ്ങളും കണക്കിലെടുത്തുകൊണ്ട്, 2018 ഒകേ്ടാബറില്‍ പ്രധാനമന്ത്രി മോദിയുടെ ജപ്പാന്‍ സന്ദര്‍ശന വേളയിലാണ്, ''ഡിജിറ്റല്‍ ഐ.ടി.സി സാങ്കേതിക വിദ്യകളില്‍'' കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നിലവില്‍ സഹകരിക്കുന്ന മേഖലകളിലേയും ശാസ്ത്ര സാങ്കേതികവും ഐ.സി.ടിയും (എസ്.ആന്‍ഡ് ടി/ഐ.സി.ടി) മേഖലകളില്‍ സഹകരണത്തിന് സാദ്ധ്യതയുള്ള പുതിയ മുന്‍കൈകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും, ഇന്ത്യ-ജപ്പാന്‍ ഡിജിറ്റല്‍ പങ്കാളിത്തം (ഐ.ജെ.ഡി.പി) ആരംഭിച്ചത്. ഇപ്പോള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഐ.ജെ.ഡി.പിയുടെയും ഇന്ത്യാ ജപ്പാന്‍ വ്യാവസായിക മത്സര പങ്കാളിത്തത്തിന്റെയും (ഐ.ജെ.ഐ.സി.പി) അടിസ്ഥാനത്തില്‍ ജപ്പാന്‍-ഇന്ത്യ അര്‍ദ്ധചാലക വിതരണ ശൃംഖല പങ്കാളിത്തത്തെക്കുറിച്ചുള്ള ഈ സഹകരണപത്രം ഇലക്രേ്ടാണിക്‌സ് പരിസ്ഥിതി മേഖലയിലെ സഹകരണം കൂടുതല്‍ വിശാലവും ആഴത്തിലുമാക്കുകയും ചെയ്യും. വ്യവസായങ്ങളുടെയും ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെയും പുരോഗതിക്ക് അര്‍ദ്ധചാലകത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് അര്‍ദ്ധചാലക വിതരണ ശൃംഖലയെ ഈ ധാരണാപത്രം സജ്ജമാക്കും.

 

NS



(Release ID: 1970884) Visitor Counter : 109