പ്രധാനമന്ത്രിയുടെ ഓഫീസ്‌

യു എന്‍ ഡബ്ല്യു ടി ഒയുടെ മികച്ച ടൂറിസം ഗ്രാമത്തിനുള്ള അവാര്‍ഡ് ലഭിച്ച ഗുജറാത്തിലെ ധോര്‍ദോയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Posted On: 20 OCT 2023 3:34PM by PIB Thiruvananthpuram

ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ (UNWTO) ഏറ്റവും മികച്ച ടൂറിസം ഗ്രാമത്തിനുള്ള പുരസ്‌കാരം ലഭിച്ച ഗുജറാത്തിലെ കച്ച് ജില്ലയിലെ ധോര്‍ദോ ഗ്രാമത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

ധോര്‍ദോയ്ക്ക് ശോഭനമായ ഭാവി ആശംസിച്ചുകൊണ്ട്, 2009-ലും 2015-ലും ഗ്രാമം സന്ദര്‍ശിച്ചതിന്റെ ഏതാനും ചിത്രങ്ങള്‍ അദ്ദേഹം പങ്കുവെച്ചു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

''സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റേയും പ്രകൃതി സൗന്ദര്യത്തിന്റേയും ഖ്യാതിയില്‍ കച്ചിലെ ധോര്‍ദോ ആഘോഷിക്കപ്പെടുന്നത് കാണുന്നതില്‍ തീര്‍ത്തും ആവേശമുണ്ട്. ഈ ബഹുമതി ഇന്ത്യന്‍ ടൂറിസത്തിന്റെ സാധ്യതകളെ മാത്രമല്ല, പ്രത്യേകിച്ച് കച്ചിലെ ജനങ്ങളുടെ അര്‍പ്പണബോധത്തേയും ഉയര്‍ത്തിക്കാട്ടുന്നു

ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ ഇനിയും ധോര്‍ദോയ്ക്ക്  ആകര്‍ഷിക്കാനാകട്ടെ!

2009 ലും 2015 ലും ഞാന്‍ ധോര്‍ദോ സന്ദര്‍ശിച്ചതിന്റെ ചില ഓര്‍മ്മകള്‍ ഞാന്‍ പങ്കുവെക്കുന്നു. നിങ്ങള്‍ മുമ്പ് നടത്തിയ ധോര്‍ദോ സന്ദര്‍ശനങ്ങളിലെ ഓര്‍മ്മകള്‍ പങ്കിടാന്‍ ഞാന്‍ നിങ്ങളെ ഏവരേയും ക്ഷണിക്കുന്നു. ഇത് കൂടുതല്‍ ആളുകളെ സന്ദര്‍ശനത്തിന് പ്രേരിപ്പിക്കും. ഒപ്പം,#AmazingDhordo ഹാഷ്ടാഗ് പയോഗിക്കാന്‍ മറക്കരുത്.''

Absolutely thrilled to see Dhordo in Kutch being celebrated for its rich cultural heritage and natural beauty. This honour not only showcases the potential of Indian tourism but also the dedication of the people of Kutch in particular.

May Dhordo continue to shine and attract… https://t.co/cWedaTk8LG pic.twitter.com/hfJQrVPg1x

— Narendra Modi (@narendramodi) October 20, 2023

 

***

--NS--



(Release ID: 1969468) Visitor Counter : 81