പ്രധാനമന്ത്രിയുടെ ഓഫീസ്
ഡോ എപിജെ അബ്ദുൾ കലാമിന്റെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന് പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി
Posted On:
15 OCT 2023 8:42AM by PIB Thiruvananthpuram
ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികൾ അർപ്പിച്ചു.
ഡോ. കലാമിന്റെ എളിമയാർന്ന മനോഭാവവും ശാസ്ത്രപരമായ കഴിവും ശ്രീ മോദി അനുസ്മരിച്ചു. അദ്ദേഹം രാജ്യത്തിന് നൽകിയ അനുപമമായ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
ശ്രീ നരേന്ദ്ര മോദി എക്സിൽ പോസ്റ്റ് ചെയ്തു:
"എളിമയുള്ള പെരുമാറ്റം കൊണ്ടും അസാമാന്യമായ ശാസ്ത്ര പ്രതിഭകൾ കൊണ്ടും ജനങ്ങൾ സ്‌നേഹിച്ച മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൾ കലാമിന് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ഹൃദയം നിറഞ്ഞ ശ്രദ്ധാഞ്ജലികൾ. രാഷ്ട്രനിർമ്മാണത്തിൽ അദ്ദേഹം നൽകിയ അനുപമമായ സംഭാവനകൾ എന്നും ആദരവോടെ സ്മരിക്കപ്പെടും."
अपने विनम्र व्यवहार और विशिष्ट वैज्ञानिक प्रतिभा को लेकर जन-जन के चहेते रहे पूर्व राष्ट्रपति डॉ. एपीजे अब्दुल कलाम जी को उनकी जयंती पर कोटि-कोटि नमन। राष्ट्र निर्माण में उनके अतुलनीय योगदान को सदैव श्रद्धापूर्वक स्मरण किया जाएगा।
— Narendra Modi (@narendramodi) October 15, 2023
***
--NS--
(Release ID: 1967863)
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada