പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നോർത്ത് ഈസ്റ്റ് എക്സ്പ്രസ് പാളം തെറ്റിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു

Posted On: 12 OCT 2023 12:39PM by PIB Thiruvananthpuram

നോർത്ത് ഈസ്റ്റ് എക്സ്പ്രസ് പാളം തെറ്റിയതിനെത്തുടർന്നുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. അപകടത്തിൽപ്പെട്ടവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും അധികൃതർ നൽകുന്നുണ്ടെന്ന് ശ്രീ മോദി ഉറപ്പുനൽകി.

പ്രധാനമന്ത്രിയുടെ ഓഫീസ് 'എക്സിൽ' പോസ്റ്റ് ചെയ്‌തു: 

"നോർത്ത് ഈസ്റ്റ് എക്സ്പ്രസിന്റെ ഏതാനും കോച്ചുകൾ പാളം തെറ്റിയുണ്ടായ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരെയോർത്ത് അതിയായ വേദനയുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. അപകടത്തിൽ പരിക്കേറ്റവർ എത്രയും പെട്ടന്ന് സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും അധികൃതർ നൽകുന്നുണ്ട്."

 

***

--NS--

(Release ID: 1967011) Visitor Counter : 100