പ്രധാനമന്ത്രിയുടെ ഓഫീസ്
ഡല്‍ഹി കന്റോണ്‍മെന്റ് ആര്‍മി ആശുപത്രിയിലെ (ആര്‍ ആന്‍ഡ് ആര്‍) ഇഎന്‍ടി വിഭാഗം കഴിഞ്ഞ 18 മാസത്തിനുള്ളില്‍ ഒരേസമയം രോഗികളുടെ ഇരുചെവികളിലുമായി 50 ശ്രവണസഹായികള്‍ ഘടിപ്പിച്ച നേട്ടത്തെ പ്രശംസിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
05 OCT 2023 11:04AM by PIB Thiruvananthpuram
ഡല്‍ഹി കന്റോണ്‍മെന്റ് ആര്‍മി ആശുപത്രിയിലെ (ആര്‍&ആര്‍) ഇ എന്‍ ടി (ചെവി, മൂക്ക്, തൊണ്ട) വിഭാഗം കഴിഞ്ഞ 18 മാസത്തിനുള്ളില്‍ ഒരേസമയം രോഗികളുടെ ഇരു ചെവികളിലുമായി 50 ശ്രവണസഹായികള്‍ ഘടിപ്പിച്ച നേട്ടത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ എക്സിന്റെ ഒരു പോസ്റ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു;
''കോക്ലിയര്‍ ഇംപ്ലാന്റ് ചികിത്സയില്‍ മികച്ച മാതൃക സൃഷ്ടിച്ചതിന് അഭിനന്ദനങ്ങള്‍. ഇത്തരം സമര്‍പ്പണവും വൈദഗ്ധ്യവും അനേകര്‍ക്ക് ശോഭനവും ആരോഗ്യകരവുമായ ഭാവി ഉറപ്പാക്കുന്നു. ഈ നേട്ടം നമ്മുടെ മെഡിക്കല്‍ പ്രൊഫഷണലുകളുടെ പ്രതിബദ്ധതയുടെ അളവിനെയാണ് സൂചിപ്പിക്കുന്നത്.
NS
(रिलीज़ आईडी: 1964604)
आगंतुक पटल : 144
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada