പ്രധാനമന്ത്രിയുടെ ഓഫീസ്
ജയന്തി ദിനത്തിൽ ലാൽ ബഹാദൂർ ശാസ്ത്രിയെ പ്രധാനമന്ത്രി അനുസ്മരിച്ചു
प्रविष्टि तिथि:
02 OCT 2023 8:53AM by PIB Thiruvananthpuram
ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിനു ശ്രദ്ധാഞ്ജലിയർപ്പിച്ചു.
സമൂഹമാധ്യമമായ ‘എക്സി’ൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:
“ലാൽ ബഹദൂർ ശാസ്ത്രിജിയെ അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ ലാളിത്യവും രാഷ്ട്രത്തോടുള്ള അർപ്പണബോധവും ‘ജയ് ജവാൻ, ജയ് കിസാൻ’ എന്ന ഐതിഹാസിക ആഹ്വാനവും ഇന്നും തലമുറകൾക്കു പ്രചോദനമാണ്. ഇന്ത്യയുടെ പുരോഗതിയോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും വെല്ലുവിളി നിറഞ്ഞ സമയങ്ങളിലെ അദ്ദേഹത്തിന്റെ നേതൃത്വവും മാതൃകാപരമാണ്. കരുത്തുറ്റ ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ നമുക്ക് എല്ലായ്പോഴും പ്രവർത്തിക്കാം.”
NS
(रिलीज़ आईडी: 1963154)
आगंतुक पटल : 127
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada