പ്രധാനമന്ത്രിയുടെ ഓഫീസ്
ഗ്രാമീണ ശുചിത്വ ഭാരത ദൗത്യം രണ്ടാം ഘട്ടത്തിന് കീഴില്‍ ഉത്തര്‍പ്രദേശിലെ എല്ലാ ഗ്രാമങ്ങള്‍ക്കും ഒഡിഎഫ് (വെളിയിട വിസര്‍ജ്ജന രഹിതം) പ്ലസ് പദവി ലഭിച്ചതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
29 SEP 2023 10:11AM by PIB Thiruvananthpuram
ശുചിത്വ ഭാരത ദൗത്യം (ഗ്രാമീണം) രണ്ടാം ഘട്ടത്തിന് കീഴില്‍ ഉത്തര്‍പ്രദേശിലെ നൂറു ശതമാനം ഗ്രാമങ്ങളും നേടിയ വെളിയിട വിസര്‍ജ്ജന രഹിത (ഒഡിഎഫ്) പ്ലസ് പദവിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''വളരെ അഭിനന്ദനം അറിയിക്കുന്നു. ശുചിത്വത്തിനു വേണ്ടി നാം നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങള്‍ക്കു ബാപ്പുവിന്റെ ജന്മദിനത്തിലുള്ള സമ്മാനം പോലെയാണിത് ലഭിച്ചിരിക്കുന്നത്. ഭാരതത്തിലെ സ്ത്രീകളുടെ അഭിമാനം സംരക്ഷിക്കാന്‍ നാം നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള മഹത്തായ സമ്മാനവുമാണിത്'' , ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥിന്റെ എക്സ് പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു.
NS
(रिलीज़ आईडी: 1961921)
आगंतुक पटल : 135
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada