ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
2022 ലെ ഇന്ത്യ സ്മാർട്ട് സിറ്റിസ് അവാർഡ് മത്സരത്തിലെ വിജയികളെ രാഷ്ട്രപതി അനുമോദിച്ചു
Posted On:
27 SEP 2023 2:18PM by PIB Thiruvananthpuram
ന്യൂ ഡൽഹി: സെപ്റ്റംബർ 27, 2023
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, ഇന്ത്യ സ്മാർട്ട് സിറ്റിസ് അവാർഡ് മത്സരം (ISAC) 2022-ന്റെ നാലാം പതിപ്പിലെ വിജയികളെ ഇന്ന് (2023 സെപ്റ്റംബർ 27-ന്) ഇൻഡോറിൽ വെച്ച് അനുമോദിച്ചു. കേന്ദ്ര ഗവൺമെന്റിന്റെ ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ സ്മാർട്ട് സിറ്റിസ് മിഷന്റെ കീഴിലാണ് 2018 മുതൽ ISAC സംഘടിപ്പിക്കുന്നത്. കോൺക്ലേവിൽ മധ്യപ്രദേശ് ഗവർണർ ശ്രീ മംഗുഭായ് സി. പട്ടേൽ, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി ശ്രീ കൗശൽ കിഷോർ എന്നിവരുൾപ്പെടെ വിവിധ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.
പരിപാടിയെ അഭിസംബോധന ചെയ്യവെ, നഗര വികസനത്തിൽ രാജ്യത്തിന്റെ മൊത്തത്തിലുള്ള നിക്ഷേപം വർധിച്ചതിൽ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. മികച്ച സമ്പ്രദായങ്ങൾ നടപ്പിലാക്കുന്നതിലും പ്രായോഗിക ബിസിനസ്സ് മാതൃകകൾ വികസിപ്പിക്കുന്നതിലും സ്മാർട്ട് സിറ്റിസ് ദൗത്യത്തിന്റെ സംഭാവന വളരെ പ്രധാനമാണെന്നും അവർ പറഞ്ഞു.
സ്മാർട്ട് സിറ്റികളിലെ ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകളുടെ (ഐസിസിസി) പ്രാധാന്യം ചൂണ്ടിക്കാട്ടി, എല്ലാ 100 സ്മാർട്ട് സിറ്റികളിലും ഡാറ്റ ഉപയോഗിച്ച് തീരുമാനങ്ങൾ എടുക്കുന്ന ഐസിസിസികളുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യയിലെ 100 വലിയ നഗരങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുകയും സേവനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം ഇന്ത്യയിലെ നഗര ആവാസവ്യവസ്ഥയിൽ നൂതനാശയങ്ങൾക്കും സ്മാർട് സിറ്റി പദ്ധതി തുടക്കമിട്ടെന്ന് ഭവന, നഗരകാര്യ മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി സമ്മേളനത്തെ അഭിസംബോധന ചെയ്തു പറഞ്ഞു. ഗവണ്മെന്റ്, ആഗോള സംഘടനകൾ, പങ്കാളി നഗരങ്ങൾ, അക്കാദമിക സമൂഹം, വ്യവസായം എന്നിവയുമായി ഇത് ആഴത്തിലുള്ള പങ്കാളിത്തം വളർത്തിയെടുത്തതായും അദ്ദേഹം പറഞ്ഞു.
ഏറ്റവും പ്രധാനമായി, സ്പെഷ്യൽ പർപ്പസ് വെഹിക്കിൾസ് (എസ്പിവി) വഴി ആവശ്യമായ സാങ്കേതിക, മാനേജ്മെന്റ് പിന്തുണ നൽകിക്കൊണ്ട് രാജ്യത്തെ ഭരണ സംവിധാനത്തിന്റെ മൂന്നാം തലത്തെ ഇത് ശാക്തീകരിച്ചതായി മന്ത്രി എടുത്തുപറഞ്ഞു. പൗരകേന്ദ്രീകൃതവും, ഭാവി-സജ്ജവുമായ രീതിയിൽ സാമൂഹികവും സാമ്പത്തികവും സ്ഥാപനപരവും ഭൗതികവുമായ അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതിന് ഇത് നേതൃത്വം നൽകി.
സ്മാർട് സിറ്റി മിഷന്റെ നേട്ടങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയ കേന്ദ്രമന്ത്രി,പദ്ധതിയ്ക്ക് കീഴിൽ 1,71,044 കോടി രൂപയുടെ 7,934 പദ്ധതികൾക്ക് അനുമതി നൽകിയതായും, 1,10,794 കോടി രൂപയുടെ 6,069 പദ്ധതികൾ പൂർത്തിയായതായും പറഞ്ഞു. 60,250 കോടി രൂപയുടെ 1,865 പദ്ധതികൾ കൂടി 2024 ജൂണിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ, ഏകദേശം 25,000 കോടി രൂപയുടെ പിപിപി പദ്ധതികൾ ഇതുവരെ നിർവഹണം പൂർത്തിയായി.
100 സ്മാർട്ട് സിറ്റികളുടെയും പങ്കാളിത്തത്തിന് കോൺക്ലേവ് സാക്ഷ്യം വഹിക്കുകയും അവർ ഏറ്റെടുത്ത അവാർഡ് നേടിയ പദ്ധതികളുടെ വിപുലമായ പ്രദർശനം അവതരിപ്പിക്കുകയും ചെയ്തു.
****************************************
(Release ID: 1961289)
Visitor Counter : 80