പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

20-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രിയുടെ പ്രസ്താവന

Posted On: 07 SEP 2023 10:19PM by PIB Thiruvananthpuram

ബഹുമാനപെട്ട  രാഷ്ട്രപതി,  ബഹുമാന്യരേ 

ചന്ദ്രയാന്റെ വിജയത്തിൽ നിങ്ങളുടെ അഭിനന്ദനത്തിൽ ഞാൻ  എല്ലാവരോടും ഞാൻ അങ്ങേയറ്റം നന്ദി പറയുന്നത്. എന്നാൽ ഇത് ഇന്ത്യയുടെ മാത്രമല്ല, മുഴുവൻ മനുഷ്യരാശിയുടെയും നേട്ടമാണ്. ഇത് നമ്മുടെ യുവതലമുറയ്ക്ക് ശാസ്ത്രരംഗത്ത് മുന്നേറാൻ പ്രചോദനമാകും. ഇത് മനുഷ്യക്ഷേമത്തിലേക്ക് നയിക്കും. നിങ്ങളുടെ വിലയേറിയ ആശയങ്ങൾക്കും നിർദ്ദേശങ്ങൾക്കും നന്ദി.

നമ്മുടെ  പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സമ്പന്നമാക്കുന്നതിനും, ആറ് പ്രധാന മേഖലകളിൽ സഹകരണം നിർദ്ദേശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആദ്യത്തേത് - കണക്റ്റിവിറ്റി, ത്രിമുഖ ഹൈവേ, അതിന്റെ വിപുലീകരണം. സമുദ്ര സഹകരണത്തെക്കുറിച്ചുള്ള നമ്മുടെ സംയുക്ത പ്രസ്താവനയെ ഞാൻ സ്വാഗതം ചെയ്യുന്നു, തെക്കുകിഴക്കൻ ഏഷ്യയെ ഇന്ത്യ, മിഡിൽ ഈസ്റ്റ് , യൂറോപ്പ് എന്നിവയുമായി ബന്ധിപ്പിക്കുന്ന ഒരു മൾട്ടി-മോഡൽ കണക്റ്റിവിറ്റിയും സാമ്പത്തിക ഇടനാഴിയും സൃഷ്ടിക്കുക എന്നതാണ് എന്റെ കാഴ്ചപ്പാട്.

ലോജിസ്റ്റിക്‌സ്, സപ്ലൈ ചെയിൻ, അടിസ്ഥാനസൗകര്യം ,ശുദ്ധ ഊർജം, സോളാർ ഗ്രിഡ് തുടങ്ങിയ മേഖലകളിൽ ഇതിനായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. രണ്ടാമത്തെ മേഖല ഡിജിറ്റൽ പരിവർത്തനമാണ് ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ നമ്മുടെ ഭാവി വളർച്ചയുടെ ഉത്തേജകമാണ്. ഇന്ത്യയിൽ, സൈബർ സുരക്ഷയ്ക്കും ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനും ഞങ്ങൾ ഊന്നൽ നൽകിയിട്ടുണ്ട്. ഇന്ത്യയിൽ വികസിപ്പിച്ച "ഡിജിറ്റൽ ഇന്ത്യ സ്റ്റാക്ക്" നിങ്ങളുമായി പങ്കിടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഈ സാഹചര്യത്തിൽ, "ആസിയാൻ-ഇന്ത്യ ഫണ്ട് ഫോർ ഡിജിറ്റൽ ഫ്യൂച്ചർ" സ്ഥാപിക്കുന്നതായി ഞാൻ പ്രഖ്യാപിക്കുന്നു.

മൂന്നാമത്തെ പ്രധാന മേഖലയാണ് വ്യാപാരവും സാമ്പത്തിക ഇടപെടലും - കഴിഞ്ഞ വർഷം "ആസിയാൻ-ഇന്ത്യ വ്യാപാര കരാറിൽ" കൈവരിച്ച പുരോഗതിയെ  സ്വാഗതം ചെയ്യുന്നു. അതിന്റെ അവലോകനം സമയബന്ധിതമായി പൂർത്തിയാക്കണം. ഇതോടൊപ്പം 'ആസിയാൻ-ഇന്ത്യ സ്റ്റാർട്ട്-അപ്പ് ഫെസ്റ്റിവൽ', 'ഇന്നവേഷൻ സമ്മിറ്റ്' തുടങ്ങിയ സംരംഭങ്ങളും മുന്നോട്ട് കൊണ്ടുപോകണം. ഈ പശ്ചാത്തലത്തിൽ, "എക്കണോമിക് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസിയാൻ ആൻഡ് ഈസ്റ്റ് ഏഷ്യ"ക്കുള്ള ഞങ്ങളുടെ പിന്തുണ പുതുക്കാൻ ഞങ്ങൾ തീരുമാനിച്ചു.

ബഹുമാന്യരേ ,

ഭക്ഷണം, വളം, ഇന്ധനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി നിരവധി വെല്ലുവിളികളാണ് ഗ്ലോബൽ സൗത്ത് ഇന്ന് അഭിമുഖീകരിക്കുന്നത്. ഇന്ത്യയിൽ ലോകാരോഗ്യ സംഘടന "ഗ്ലോബൽ സെന്റർ ഫോർ ട്രഡീഷണൽ മെഡിസിൻ" സ്ഥാപിക്കുന്നു. ഞങ്ങളോടൊപ്പം ചേരാൻ ഞാൻ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നു. മിഷൻ ലൈഫ് ഇഫ് പോലുള്ള സംരംഭങ്ങളിൽ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം, അതായത് പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലി.

ഇന്ത്യയിലെ ജൻ ഔഷധി കേന്ദ്രങ്ങളിലൂടെ താങ്ങാനാവുന്നതും ഗുണനിലവാരമുള്ളതുമായ മരുന്നുകൾ ഞങ്ങൾ ജനങ്ങൾക്ക് വ്യാപകമായി ലഭ്യമാക്കുന്നു. ഞങ്ങളുടെ അനുഭവങ്ങൾ നിങ്ങളുമായി പങ്കിടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.

ഈ സാഹചര്യത്തിൽ, വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതികവിദ്യ, ഗവേഷണം, ടൂറിസം, യുവജനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇന്ന്, പ്രധാനമന്ത്രി  സേനാന ഗുസ്മാവോ നമ്മോടൊടൊപ്പമുള്ളപ്പോൾ, ടിമോർ ലെസ്റ്റെയിൽ ഇന്ത്യയുടെ എംബസി തുറക്കാൻ തീരുമാനിച്ചതായി അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.

ഇൻഡോ-പസഫിക് മേഖലയിലെ സമാധാനം, സുരക്ഷ, സമൃദ്ധി, പുരോഗതി എന്നിവയിൽ നമുക്ക് പൊതുവായ താൽപ്പര്യങ്ങളുണ്ട്. നാം  ഈ വർഷം നാവിക പരിശീലനങ്ങൾ ആരംഭിച്ചു. സമാധാനം, സ്ഥിരത, നാവിഗേഷൻ, ഓവർഫ്ലൈറ്റ് സ്വാതന്ത്ര്യം, ദക്ഷിണ ചൈനാ കടൽ ഉൾപ്പെടെയുള്ള മറ്റ് ആഗോള കടൽ റൂട്ടുകളിൽ തടസ്സമില്ലാത്ത നിയമാനുസൃത വാണിജ്യം എന്നിവ ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ദക്ഷിണ ചൈനാ കടലിന്റെ ഏത് പെരുമാറ്റച്ചട്ടവും UNCLOS ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായിരിക്കണം, ഈ ചർച്ചകളിൽ ഉൾപ്പെടാത്ത രാജ്യങ്ങളുടെ താൽപ്പര്യങ്ങളും അത് കണക്കിലെടുക്കേണ്ടതുണ്ട്.

ബഹുമാന്യരേ,

പ്രാദേശികവും ആഗോളവുമായ സമാധാനത്തിന് ഭീകരവാദം ഗുരുതരമായ ഭീഷണിയാണ്. ഭീകരതയ്‌ക്കെതിരെയും ഭീകരവാദത്തിന് ധനസഹായം നൽകുന്നതിനും സൈബർ തെറ്റായ വിവരങ്ങൾ നൽകുന്നതിനുമെതിരെ നമ്മൾ ഒരുമിച്ച് നിർണ്ണായക ശ്രമങ്ങൾ നടത്തണം. പരമ്പരാഗതവും പാരമ്പര്യേതരവുമായ ഭീഷണികൾ കൈകാര്യം ചെയ്യുന്നതിൽ പരസ്പര സഹകരണം വർദ്ധിപ്പിക്കണമെന്നും ഞാൻ നിർദ്ദേശിക്കുന്നു. ദുരന്ത നിവാരണ മേഖലയിലും സമുദ്ര മേഖല ബോധവൽക്കരണത്തിലും നാം സഹകരിക്കണം. ഡിസാസ്റ്റർ റസിലന്റ് ഇൻഫ്രാസ്ട്രക്ചറിനായുള്ള കൂട്ടായ്മയിൽ ചേരാൻ ഞാൻ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നു.

നന്ദി.

--NS--


(Release ID: 1961187) Visitor Counter : 93