ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

അവശ്യ ആരോഗ്യ സേവനങ്ങളുടെ പരിപൂര്‍ണ്ണ കവറേജിന് വേണ്ടി  2023 സെപ്റ്റംബര്‍ 17 മുതല്‍ രാജ്യത്തുടനീളം ആയുഷ്മാന്‍ ഭവ അഭിയാന്‍ നടക്കുന്നു

Posted On: 20 SEP 2023 5:19PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2023 സെപ്റ്റംബര്‍ 20

സേവാ പഖ്‌വാഡയുടെ ഭാഗമായി, അവശ്യ ആരോഗ്യ സേവനങ്ങളുടെ പരിപൂര്‍ണ്ണതയ്ക്ക് സെപ്റ്റംബര്‍ 17 മുതല്‍ രാജ്യത്തുടനീളം ആയുഷ്മാന്‍ ഭവ അഭിയാന്‍ നടക്കുകയാണ്്. 2023 സെപ്റ്റംബര്‍ 13-ന്, ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീമതി. ദ്രൗപതി മുര്‍മു ആണ് ആയുഷ്മാന്‍ ഭവ സംഘടിതപ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തത്. രാജ്യത്തുടനീളമുള്ള ആരോഗ്യ പരിരക്ഷാ ലഭ്യതയും ഉള്‍ച്ചേര്‍ക്കലും പുനര്‍നിര്‍വചിക്കാന്‍ ലക്ഷ്യമിടുന്ന ഇതിന് രാജ്യം മുഴുവനും സമൂഹം മുഴുവനും ഉള്‍ക്കൊള്ളുന്ന ഒരു സമീപനമാണുള്ളത്. ഭൂമിശാസ്ത്രപരമായ തടസ്സങ്ങള്‍ മറികടന്ന് ആരും പിന്നിലാകുന്നില്ലെന്ന് ഉറപ്പുവരുത്തികൊണ്ട് എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും സമഗ്രമായ ആരോഗ്യ പരിരക്ഷ വ്യാപിപ്പിക്കുക, എന്നതാണ് സേവാ പഖ്‌വാദയുടെ പ്രധാന ലക്ഷ്യം.

ആയുഷ്മാന്‍ ഭവ അഭിയാന്റെ ഭാഗമായി, 2023 സെപ്തംബര്‍ 17 മുതല്‍ 30,000 ആയുഷ്മാന്‍ മേളകള്‍ പൂര്‍ത്തിയാക്കുകയും, 2023 സെപ്തംബര്‍ 19 വരെ 2.5 ലക്ഷത്തിലധികം രോഗികള്‍ ഇതില്‍ സന്ദര്‍ശിക്കുകയും ചെയ്തു. 2023 സെപ്റ്റംബര്‍ 17 മുതലുള്ള മേളകളിലെ സൂചനകളുടെയും ഗുണഭോക്താക്കളുടെയും സമഗ്രമായ പട്ടിക ചുവടെ

ആയുഷ്മാന്‍ ഭവയുടെ കീഴിലുള്ള ആയുഷ്മാന്‍ മേളകളുടെ നേട്ടങ്ങള്‍ ചുവടെയുള്ള പട്ടികകള്‍ എടുത്തുകാണിക്കുന്നു:

 

ആയുഷ്മാന്‍ ഭവ സംഘടതിപ്രവര്‍ത്തനത്തിന്റെ ഭാഗമായി, കഴിഞ്ഞ 3 ദിവസത്തിനുള്ളില്‍ മാത്രം 2.5 ലക്ഷത്തിലധികം അഭാ (എ.ബി.എച്ച.എ) ഐ.ഡികള്‍ സൃഷ്ടിക്കുകയും, 10 ലക്ഷത്തിലധികം ആളുകള്‍ക്ക് സൗജന്യ മരുന്നുകളും , 8 ലക്ഷത്തിലധികം ആളുകള്‍ക്ക് സൗജന്യ രോഗനിര്‍ണ്ണയ സേവനങ്ങളും ലഭിക്കുകയും ചെയ്്തു. ആയുഷ്മാന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനും, അഭാ (എ.ബി.എച്ച.എ) ഐ.ഡികള്‍ സൃഷ്ടിക്കുന്നതിനും, സാംക്രമികേതര രോഗങ്ങള്‍, ക്ഷയം (നിക്ഷയ് മിത്ര), അരിവാള്‍ കോശ രോഗം, രക്ത-അവയവ ദാന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സുപ്രധാന രോഗാവസ്ഥകളെക്കുറിച്ചും ആരോഗ്യ പദ്ധതികളെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനും ഒരു സുപ്രധാന പങ്ക് വഹിക്കാനും സേവാ പഖ്‌വാഡ ലക്ഷ്യമിടുന്നു.'

--NS--

 


(Release ID: 1959145) Visitor Counter : 109