ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്കായി 6,467 സ്റ്റാൻഡേർഡ് ക്ലബ്ബുകൾ സ്ഥാപിച്ചു

Posted On: 19 SEP 2023 10:10AM by PIB Thiruvananthpuram



ന്യൂ ഡൽഹി: സെപ്റ്റംബർ 19, 2023

രാജ്യത്തുടനീളമുള്ള സ്കൂളുകളിലും കോളേജുകളിലും 6,467 സ്റ്റാൻഡേർഡ് ക്ലബ്ബുകൾ സ്ഥാപിച്ചതായി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് (ബിഐഎസ്) അറിയിച്ചു.

ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് യുവാക്കളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാൻഡേർഡ് ക്ലബ്ബുകൾ സ്ഥാപിക്കുന്നത്. ഗുണനിലവാരം, മാനദണ്ഡങ്ങൾ, ശാസ്ത്രീയ സ്വഭാവം സൃഷ്ടിക്കൽ എന്നിവയുടെ പരമപ്രധാനമായ പ്രാധാന്യം യുവ മനസ്സുകളിൽ വളർത്തിയെടുക്കാൻ ഇത് ലക്ഷ്യമിടുന്നു.

സ്റ്റാൻഡേർഡ് ക്ലബ്ബുകളുടെ സംരംഭം 2021-ലാണ് ആരംഭിച്ചത്. ഈ ക്ലബ്ബുകളിൽ ശാസ്ത്ര പശ്ചാത്തലത്തിൽ നിന്നുള്ള 1.7 ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ അംഗത്വമുണ്ട്. അതത് സ്കൂളുകളിലെ ബിഐഎസ് പ്രത്യേക പരിശീലനം ലഭിച്ച സമർപ്പിതരായ സയൻസ് അധ്യാപകരാൽ ഇവർ നയിക്കപ്പെടുന്നു.

സ്കൂളുകളിൽ 5,562 സ്റ്റാൻഡേർഡ് ക്ലബ്ബുകളും, 384 എഞ്ചിനീയറിംഗ് കോളേജുകൾ ഉൾപ്പെടെ വിവിധ കോളേജുകളിലായി 905 ക്ലബ്ബുകളും സൃഷ്ടിച്ചിട്ടുണ്ട്.  

സ്റ്റാൻഡേർഡ് ക്ലബ്ബുകളിലെ അംഗങ്ങൾ വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു:

• സ്റ്റാൻഡേർഡ്സ് എഴുത്ത് മത്സരങ്ങൾ
• ക്വിസ് മത്സരങ്ങൾ
• സംവാദങ്ങൾ, ഉപന്യാസ രചന, പോസ്റ്റർ നിർമ്മാണം
• ലബോറട്ടറികളിലേക്കും വ്യവസായ യൂണിറ്റുകളിലേക്കും മറ്റും സന്ദർശനങ്ങൾ.

ഈ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായം ബിഐഎസ് നൽകുന്നു.

സ്റ്റാൻഡേർഡ് ക്ലബ്ബുകളുള്ള ഹൈ, ഹയർ സെക്കൻഡറി സർക്കാർ സ്‌കൂളുകൾക്ക് പരമാവധി 50,000/- രൂപ വരെ ഒറ്റത്തവണ ലബോറട്ടറി ഗ്രാന്റ് ലഭിക്കാൻ അർഹതയുണ്ട്. സയൻസ് ലാബുകൾ നവീകരിക്കുന്നതിനുള്ള അത്യാധുനിക ലാബ് ഉപകരണങ്ങളുടെ രൂപത്തിലായിരിക്കും ഗ്രാന്റ്.

സ്റ്റാൻഡേർഡ് ക്ലബ്ബുകൾ രൂപീകരിച്ച സർക്കാർ സ്ഥാപനങ്ങളിൽ 'മനക് കക്ഷ' സ്ഥാപിക്കുന്നതിന് 1,00,000/-രൂപ വരെ ബിഐഎസ്  സാമ്പത്തിക സഹായം നൽകുന്നു. ഈ സംരംഭത്തിന് കീഴിൽ, സ്മാർട്ട് ടിവികൾ, ഓഡിയോ വീഡിയോ സംവിധാനങ്ങൾ, ശരിയായ പ്രകാശം, ചുവരുകൾ അലങ്കരിക്കൽ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നൽകി സ്‌കൂളിലെ ഒരു മുറി നവീകരിക്കും.
 
*******************************



(Release ID: 1958717) Visitor Counter : 121