പ്രധാനമന്ത്രിയുടെ ഓഫീസ്
ജന്മദിനത്തിൽ ആശംസകൾ പങ്കുവെച്ച ഓരോ വ്യക്തിക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു
Posted On:
17 SEP 2023 10:34PM by PIB Thiruvananthpuram
തന്റെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച ഓരോ വ്യക്തിക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു. ഇന്ന് ഇന്ത്യയിലും ലോകമെമ്പാടുമുള്ള ആശംസകളുടെ പ്രവാഹവും അദ്ദേഹത്തെ ആഴത്തിൽ സ്പർശിച്ചു
ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“ഇന്ത്യയിൽ നിന്നും, ലോകമെമ്പാടു നിന്നുമുള്ള ഇന്നത്തെ ആശംസകളുടെ പ്രവാഹം ആഴത്തിൽ സ്പർശിച്ചു. അവരുടെ ആശംസകൾ പങ്കുവെച്ച ഓരോ വ്യക്തിക്കും ഞാൻ നന്ദി പറയുന്നു.
ഈ ദിനത്തിൽ നിസ്വാർത്ഥമായ സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി ആളുകളെ കാണുമ്പോൾ അതിയായ സന്തോഷമുണ്ട്. ഓരോ പ്രവർത്തനവും സവിശേഷവും നമ്മുടെ കൂട്ടായ ആവേശത്തെ ശക്തിപ്പെടുത്തുന്നതുമാണ്."
***
--NS--
(Release ID: 1958381)
Visitor Counter : 132
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada