പ്രധാനമന്ത്രിയുടെ ഓഫീസ്
രാജസ്ഥാനിലെ ഭരത്പൂരിൽ വാഹനാപകടത്തെത്തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചിച്ചു
പി എം എൻ ആർ എഫിൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചു
Posted On:
13 SEP 2023 1:31PM by PIB Thiruvananthpuram
രാജസ്ഥാനിലെ ഭരത്പൂരിൽ വാഹനാപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു. .
പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ പോസ്റ്റ് ചെയ്തു;
“രാജസ്ഥാനിലെ ഭരത്പൂരിൽ നടന്ന റോഡ് അപകടം വളരെ ദുഃഖകരമാണ്. ഇതിൽ, ഗുജറാത്തിൽ നിന്ന് തീർത്ഥാടനത്തിന് പോകുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട ഭക്തരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു. ഇതോടൊപ്പം, പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കാനും ആഗ്രഹിക്കുന്നു. "
' പി എം എൻ ആർ എഫിൽ നിന്ന് മരിച്ച ഓരോരുത്തരുടെയും അടുത്ത ബന്ധുക്കൾക്ക് 2 ലക്ഷം രൂപയും. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി ധനസഹായം അനുവദിച്ചു”
***
--NS--
(Release ID: 1956883)
Read this release in:
Urdu
,
English
,
Hindi
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada