തൊഴില്‍, ഉദ്യോഗ മന്ത്രാലയം

രാജ്യത്തൊട്ടാകെയുള്ള 30 ഇഎസ്ഐസി ആശുപത്രികളില് കീമോതെറാപ്പി സേവനങ്ങള് ആരംഭിച്ചു

Posted On: 31 AUG 2023 1:10PM by PIB Thiruvananthpuram



 ന്യൂ ഡൽഹി: ഓഗസ്റ്റ് 31, 2023

ന്യൂഡൽഹിയിലെ ഇഎസ്ഐസി ആസ്ഥാനത്ത് നടന്ന ഇഎസ്ഐ കോർപ്പറേഷന്റെ 191-ാമത് യോഗത്തിൽ കേന്ദ്ര തൊഴിൽ മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് രാജ്യത്തൊട്ടാകെയുള്ള 30 ഇഎസ്ഐസി ആശുപത്രികളിൽ കീമോതെറാപ്പി സേവനങ്ങൾ ഉദ്ഘാടനം ചെയ്തു.

കീമോതെറാപ്പി സേവനങ്ങള് ആരംഭിക്കുന്നതോടെ ഇന്ഷുറന്സ് ഉള്ള തൊഴിലാളികള്ക്കും അവരുടെ ആശ്രിതര്ക്കും മെച്ചപ്പെട്ട കാന്സര് ചികിത്സ എളുപ്പത്തില് ലഭിക്കുമെന്ന് ശ്രീ യാദവ് പറഞ്ഞു.

ഇ.എസ്.ഐ.സിയുടെ ഡാഷ്ബോർഡുകളുള്ള കൺട്രോൾ റൂമിന്റെ ഉദ്ഘാടനവും കേന്ദ്രമന്ത്രി നിർവഹിച്ചു. നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണ പദ്ധതികളുടെ നിലവിലെ അവസ്ഥ, ഇഎസ്ഐസി ആശുപത്രികളിലെ വിഭവങ്ങളുടെയും കിടക്കകളുടെയും മികച്ച നിരീക്ഷണം മുതലായവ ഡാഷ്ബോർഡ് ഉറപ്പാക്കും.

ആവശ്യകത വിലയിരുത്തിയ ശേഷം പുതിയ ഇഎസ്ഐസി മെഡിക്കല് കോളേജുകളും ആശുപത്രികളും സ്ഥാപിക്കുമെന്ന് ശ്രീ യാദവ് പറഞ്ഞു. ഇതുവരെ 8 മെഡിക്കൽ കോളേജുകൾ, 2 ഡെന്റൽ കോളേജുകൾ, 2 നഴ്സിംഗ് കോളേജുകൾ, ഒരു പാരാമെഡിക്കൽ കോളേജ് എന്നിവ സ്ഥാപിച്ചു.

കേരളം, രാജസ്ഥാൻ, ബെംഗളൂരു എന്നിവിടങ്ങളിലെ ഇ.എസ്.ഐ.സി ഓഫീസുകളിൽ നിന്ന് ഐ.ജി.ഒ.ടി (കർമയോഗി ഭാരത്) പഠന പ്ലാറ്റ്ഫോമിൽ ഒന്നാം സ്ഥാനം നേടിയ ഇ.എസ്.ഐ.സിയിലെ 5 ഐ.ജി.ഒ.ടി പഠിതാക്കളെയും ശ്രീ യാദവ് അനുമോദിച്ചു.

***************************************



(Release ID: 1953695) Visitor Counter : 114