പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സിംഗ് സാഹിബ് ഗ്യാനി ജഗ്താർ സിംഗ് ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 28 AUG 2023 1:22PM by PIB Thiruvananthpuram

ശ്രീ ദർബാർ സാഹിബിന്റെ മുൻ തലവനായ സിംഗ് സാഹിബ് ഗിയാനി ജഗ്താർ സിംഗ് ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

എക്‌സ് പോസ്റ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു;

“ശ്രീ ദർബാർ സാഹിബിന്റെ മുൻ തലവനായ സിംഗ് സാഹിബ് ഗ്യാനി ജഗ്താർ സിംഗ് ജിയുടെ നിര്യാണത്തിൽ ദുഃഖമുണ്ട്. ഗുരു സാഹിബുകളുടെ ദർശനത്തിന് അനുസൃതമായി മാനവികതയെ സേവിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സമ്പുഷ്‌ടമായ അറിവിന്റേയും  പരിശ്രമത്തിന്റെയും  പേരിൽ അദ്ദേഹം ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും അനുശോചനം.

 


 

ND

(Release ID: 1952882) Visitor Counter : 121