പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ബി20 ഉച്ചകോടി ഇന്ത്യ 2023-നെ ആഗസ്റ്റ് 27-ന് അഭിസംബോധന ചെയ്യും
R.A.I.S.E-ഉത്തരവാദിത്തപരവും ത്വരിതപ്പെടുത്തിയതും നൂതനവും സുസ്ഥിരവും തുല്യവുമായ ബിസിനസുകൾ എന്നതാണ് ഉച്ചകോടിയുടെ പ്രമേയം
Posted On:
26 AUG 2023 8:49PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 27 ന് ഉച്ചയ്ക്ക് 12 മണിക്ക് ന്യൂഡൽഹിയിൽ B20 ഉച്ചകോടി ഇന്ത്യ 2023 നെ അഭിസംബോധന ചെയ്യും.
R.A.I.S.E-ഉത്തരവാദിത്തപരവും ത്വരിതപ്പെടുത്തിയതും നൂതനവും സുസ്ഥിരവും തുല്യവുമായ ബിസിനസുകൾ എന്നതാണ് ഉച്ചകോടിയുടെ പ്രമേയം B20 ഇന്ത്യ കമ്മ്യൂണിക്കെ ചർച്ച ചെയ്യാനും ച ലോകമെമ്പാടുമുള്ള നയരൂപകർത്താക്കളെയും ബിസിനസ്സ് നേതാക്കളെയും വിദഗ്ധരെയും ബി20 ഉച്ചകോടി ഇന്ത്യ കൊണ്ടുവരുന്നു. B20 ഇന്ത്യ കമ്മ്യൂണിക്കിൽ G20-ന് സമർപ്പിക്കുന്നതിനുള്ള 54 ശുപാർശകളും 172 നയ നടപടികളും ഉൾപ്പെടുന്നു.
ഓഗസ്റ്റ് 25 മുതൽ 27 വരെയാണ് മൂന്ന് ദിവസത്തെ ഉച്ചകോടി നടക്കുന്നത്. അതിന്റെ പ്രമേയം R.A.I.S.E - ഉത്തരവാദിത്തമുള്ളതും ത്വരിതപ്പെടുത്തിയതും നൂതനവും സുസ്ഥിരവും തുല്യവുമായ ബിസിനസുകൾ എന്നതാണ്. 55 രാജ്യങ്ങളിൽ നിന്നായി 1500-ലധികം പ്രതിനിധികൾ പങ്കെടുക്കുന്നു.
--ND--
(Release ID: 1952594)
Visitor Counter : 191
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu